കൊല്ലങ്കോട്: പോലീസ് സ്റ്റേഷനിൽ കോമ്പൗണ്ടിൽ കെട്ടിക്കിടക്കുന്ന വാഹനങ്ങൾ തുരുന്പെടുത്തു നശിക്കുന്നു.
വാഹനാപകടങ്ങളിലും വിവിധ കള്ളക്കടത്തു കേസുകളിലും പിടിച്ചെടുത്ത വാഹനങ്ങളാണിവയെല്ലാം.
പല വാഹനങ്ങളുടേയും കോടതിവ്യവഹാരം കഴിഞ്ഞതാണ്. ദീർഘകാലം ഉപയോഗിക്കാത്തതിനാൽ ഇനി ഓടിക്കാൻ കഴിയില്ലെന്നതിനാൽ ഉടമകളെത്താതാണ് കോമ്പൗണ്ടിൽ വാഹനം നിറയാൻ കാരണം.
സ്ഥലം മുടക്കിയായ വാഹനങ്ങൾ ലേലം ചെയ്തു വിൽക്കണമെന്നാണ് ജനകീയാവശ്യം. വിവിധ ആവശ്യങ്ങൾക്കായി സ്റ്റേഷനിലെത്തുന്നവർക്ക് വാഹനം നിർത്താൻ സ്ഥലമില്ലാത്ത അവസ്ഥയുണ്ട്. സ്റ്റേഷനു മുന്നിലെ റോഡ് തിരക്കേറിയതായതിനാൽ പുറത്തും വാഹനങ്ങൾ നിർത്താനാകില്ല.
Tags : Station Compound Vehicles Nttuvishesham Distict news