x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അക്രമം, നിയമലംഘനം: പ്രതികൾ പിടിയിൽ


Published: December 24, 2025 01:05 AM IST | Updated: December 24, 2025 01:05 AM IST

യു​വാ​വി​നെ ആ​ക്ര​മി​ച്ച്
പ​രി​ക്കേ​ൽ​പ്പി​ച്ചു

മതി​ല​കം: ശ്രീ​നാ​രാ​യ​ണ​പു​ര​ത്ത് യു​വാ​വി​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലെ പ്ര​തി​യെ ലു​ക്കൗ​ട്ട് സ​ർ​ക്കു​ല​ർ പ്ര​കാ​രം ചെ​ന്നൈ എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്നും പി​ടി​കൂ​ടി. ശ്രീ​നാ​രാ​യ​ണ​പു​രം പ​ഞ്ചാ​യ​ത്തി​ലെ പ​ടി​ഞ്ഞാ​റേ വെ​മ്പ​ല്ലൂ​ർ സ്വ​ദേ​ശി ചെ​ട്ടി​പ​റ​മ്പി​ൽ വീ​ട്ടി​ൽ റി​ജേഷി​നെ​യാ​ണ് (41)​ റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം ചെ​ന്നൈ എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്നും ലു​ക്കൗ​ട്ട് സ​ർ​ക്കു​ല​ർ പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത​ത്. ശ്രീ​നാ​രാ​യ​ണ​പു​രം പ​ടി​ഞ്ഞാ​റേ വെ​മ്പ​ല്ലൂ​ർ സ്വ​ദേ​ശി ത​യാ​ട്ടു​പ​റ​മ്പി​ൽ വീ​ട്ടി​ൽ അ​തു​ൽ​കൃ​ഷ്ണ(23)​യെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചെ​ന്നാ​ണ് മ​തി​ല​കം പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് .

മ​തി​ല​കം പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ വി​മോ​ദ്, എ​സ്ഐ അ​ജ​യ്, എ​സ്. മേ​നോ​ൻ, മു​ഹ​മ്മ​ദ് റാ​ഫി, ഗ്രേ​ഡ് സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ ബോ​ബി ത​ങ്ക​ച്ച​ൻ, ഗോ​പ​കു​മാ​ർ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത് .

വീ​ടു​ക​യ​റി ആ​ക്ര​മ​ണം

കാ​ട്ടൂ​ര്‍: വീ​ടു​ക​യ​റി ആ​ക്ര​മ​ണ​ത്തി​ല്‍ പി​ടി​കി​ട്ടാ​പ്പു​ള്ളി അ​റ​സ്റ്റി​ല്‍. എ​ട​തി​രി​ഞ്ഞി കൊ​ച്ചു​ക​ട​വ് സ്വ​ദേ​ശി പ​ള്ളാ​യി വീ​ട്ടി​ല്‍ സു​രേ​ഷ് ലാ​ലിനെ​യാ​ണ് (61) അ​റ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

2019 ജൂ​ണ്‍ 30ന് ​പ​ടി​യൂ​ര്‍ സ്വ​ദേ​ശി മ​ദേ​നി വീ​ട്ടി​ല്‍ സു​മ​തി (65) പ്ര​തി​ക്കെ​തി​രെ പ​രാ​തി കൊ​ടു​ത്ത​തി​ലു​ള്ള വി​രോ​ധ​ത്താ​ല്‍ അ​സ​ഭ്യം പ​റ​ഞ്ഞും വെ​ട്ടു​ക​ത്തി കാ​ണി​ച്ചുകൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും സു​മ​തി​യു​ടെ വീ​ട്ടു​മു​റ്റ​ത്തേ​ക്കു അ​തി​ക്ര​മി​ച്ചു​ക​യ​റി വീ​ട്ടി​ലെ വാ​തി​ലും, ഷീ​റ്റു​ക​ളും ന​ശി​പ്പി​ച്ച് നാ​ശ​ന​ഷ്ടം വ​രു​ത്തി​യ കേ​സാ​ണി​ത്. കാ​ട്ടൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ജി​എ​സ്‌​ഐ തു​ള​സി​ദാ​സ്, സി​പി​ഒ​മാ​രാ​യ ര​ഞ്ജി​ത്ത്, വി​പി​ന്‍, സു​നി​ല്‍ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ള്ള​ത്.

വീ​ടി​നു തീ​യി​ട്ടു

ആ​ളൂ​ര്‍: വീ​ടി​ന്‍റെ പൂ​ട്ട് പൊ​ളി​ച്ച് അ​ക​ത്ത് ക​യ​റി ക​ട്ടി​ലും കി​ട​ക്ക​യും തീ​യി​ട്ട് ന​ശി​പ്പി​ച്ച കേ​സി​ലെ പി​ടി​കി​ട്ടാ​പ്പു​ള്ളി​യെ പോ​ലീ​സ് പി​ടി​കൂ​ടി. ക​ടു​പ്പ​ശേ​രി സ്വ​ദേ​ശി പു​തു​വാ​ട്ടി​ല്‍ വീ​ട്ടി​ല്‍ സു​ന്ദ​ര​നാണ് (54) തൃ​ശൂ​ര്‍ റൂ​റ​ല്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. 2019 ജൂ​ലൈ ര​ണ്ടി​ന് വൈ​കി​ട്ട് ക​ടു​പ്പ​ശേ​രി സ്വ​ദേ​ശി പു​തു​വാ​ട്ടി​ല്‍ പ്ര​വീ​ണി​ന്‍റെ വീ​ടി​നുനേ​രെ​യാ​ണ് അ​ക്ര​മം ന​ട​ന്ന​ത്.

ആ​ളൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ എ​സ്ഐ ബെ​ന്നി, സിപി​ഒ​മാ​രാ​യ സി​നേ​ഷ്, പി.​എ അ​രു​ണ്‍, സു​ജി​ത്ത്, അ​രു​ണ്‍​കു​മാ​ര്‍, ഹ​രി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

കാ​പ്പ ഉ​ത്ത​ര​വ് ലം​ഘി​ച്ചു

കൊ​ട​ക​ര: കാ​പ്പ ഉ​ത്ത​ര​വ് ലം​ഘി​ച്ച് ജി​ല്ല​യി​ല്‍ പ്ര​വേ​ശി​ച്ച യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. നെ​ല്ലാ​യി ആ​ല​ത്തൂ​ര്‍ കു​റു​വ​ത്ത് ആ​ദ​ര്‍​ശി​നെയാണ് (24) അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​റു മാ​സ​ത്തേ​ക്ക് തൃ​ശൂ​ര്‍ റ​വ​ന്യൂ ജി​ല്ല​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​ന് സ​ഞ്ച​ല​ന നി​യ​ന്ത്ര​ണ ഉ​ത്ത​ര​വ് നി​ല​നി​ല്‍​ക്കെ ജി​ല്ല​യി​ല്‍ പ്ര​വേ​ശി​ച്ച് കാ​പ്പ ഉ​ത്ത​ര​വ് ലം​ഘി​ച്ച​തി​നാ​ലാ​ണ് ആ​ദ​ര്‍​ശി​നെ അ​റ​സ്റ്റു ചെ​യ്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​
കൊ​ട​ക​ര എ​സ്എ​ച്ച്ഒ പി.കെ. ദാ​സ് ,സ​ബ്ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പോ​ള്‍​സ​ന്‍ , ജി ​എ​സ് ഐ ​ബി​നോ​യ്, എഎ​സ്ഐ ​ഗോ​കു​ല​ന്‍, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ ഡെ​നി​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

വ​യോ​ധി​ക​നെ ആ​ക്ര​മി​ച്ചു

ആ​ളൂ​ര്‍: വ​യോ​ധി​ക​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ല്‍. താ​ഴേ​ക്കാ​ട് വ​ര​ദ​നാ​ട് സ്വ​ദേ​ശി പോ​ട്ട​യ​ത്തു പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ ജ​യ​നെ​യാ​ണ് (51) തൃ​ശൂ​ര്‍ റൂ​റ​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി താ​ഴേ​ക്കാ​ട് വ​ര​ദ​നാ​ട് അ​മ്പ​ല​ത്തി​ന് മു​ന്‍​വ​ശം റോ​ഡി​ല്‍ വ​ച്ച് താ​ഴേ​ക്കാ​ട് വ​ര​ദ​നാ​ട് സ്വ​ദേ​ശി പ​ടി​ഞ്ഞാ​റൂ​ട്ട് വീ​ട്ടി​ല്‍ മു​കു​ന്ദ​ന്‍ (70)നെ ​ത​ട​ഞ്ഞ് നി​ര്‍​ത്തി അ​സ​ഭ്യം പ​റ​ഞ്ഞ് കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ആ​ളൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ എ​സ്‌​ഐ മാ​രാ​യ കെ.​ടി. ബെ​ന്നി, സു​മേ​ഷ് കു​മാ​ര്‍, സിപിഒ ​ആ​ഷി​ഖ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ള്ള​ത്.

Tags : Suspects arrested nattuvisesham local news

Recent News

Corehub Up