x
ad
Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​ത്തേ​രി​യി​ൽ ’വി​ഷ​ൻ-2026’ 19ന്; ​ സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു

വെബ് ഡെസ്ക്
Published: September 14, 2026 02:44 AM IST | Updated: September 14, 2026 02:44 AM IST

പ്രതീകാത്മക ചിത്രം

സു​ൽ​ത്താ​ൻ ബ​ത്തേ​രി: സെ​ന്‍റ​ർ ഫോ​ർ പൊ​ളി​ക്ക​ൽ സ​യ​ൻ​സ് കേ​ര​ള 19ന് ​ല​യ​ണ്‍​സ് ഹാ​ളി​ൽ ’വി​ഷ​ൻ-2026’ സം​ഘ​ടി​പ്പി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി എ​സ്. ദേ​വ​മ​നോ​ഹ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത് ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശം ന​ൽ​കും. സെ​ന്‍റ​ർ എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ കെ.​ജെ. ദേ​വ​സ്യ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ റ​സീ​ന അ​ബ്ദു​ൾ​ഖാ​ദ​ർ മു​ഖ്യാ​തി​ഥി​യാ​കും. ’മാ​റു​ന്ന കാ​ലം, വാ​ക്കാ​ണ് ശ​ക്തി’ എ​ന്ന വി​ഷ​യ​ത്തി​ൽ വി.​കെ. സു​രേ​ഷ്ബാ​ബു പ്ര​ഭാ​ഷ​ണം ന​ട​ത്തും.

സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ൽ സെ​ന്‍റ​ർ എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ കെ.​ജെ. ദേ​വ​സ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​എ​സ്. വി​ശ്വ​നാ​ഥ​ൻ, പി.​എം. വേ​ണു​നാ​ഥ​ൻ. അ​ഡ്വ.​സി.​യു. പൗ​ലോ​സ്, ടോം ​ജോ​സ്, കു​ര്യ​ൻ ജോ​സ​ഫ്, പി.​കെ. നാ​രാ​യ​ണ​ൻ, ടി.​എ​ൻ. ശി​വ​ദാ​സ​ൻ, പി.​ജെ. ഗി​രീ​ഷ്കു​മാ​ർ, പി.​എം. ജ​യ​ശ്രീ, എം.​ഡി. ജോ​സ്, ആ​ന്േ‍​റാ ജോ​ർ​ജ്. സി. ​ബാ​ല​ൻ, കെ. ​ര​ഘു​നാ​ഥ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി എം.​എ​സ്. വി​ശ്വ​നാ​ഥ​ൻ-​ചെ​യ​ർ​മാ​ൻ, പി.​എം. വേ​ണു​നാ​ഥ​ൻ-​ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ, പി.​ജെ. ഗി​രീ​ഷ്കു​മാ​ർ-​ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Tags : NattuVishasham DistrictNews 'Vision-2026

Recent News

Corehub Up