കനത്ത മഴയിൽ വെള്ളം കയറിയ മൊബൈൽ റിപ്പയറിംഗ് കട.
ഇരിട്ടി: ഇന്നലെ വൈകുന്നേരമുണ്ടായ കനത്ത വേനൽമഴയൽ ഇരിട്ടി പുതിയ ബസ്സ്റ്റാൻഡ് പരിസരത്തെ കടകളിൽ വെള്ളം കയറി. പത്തുകൾക്കുള്ളിലേക്കാണ് വെള്ളം കയറിയത്. പ്രധാന റോഡുകളിലെ ഓവുചാലുകൾ അടഞ്ഞതു കാരണം ഓടയിൽ നിന്നുള്ള വെള്ളം ഉയർന്ന് കടകളിലെത്തുകയായിരുന്നു.
പുതിയ ബസ്സ്റ്റാൻഡിലെ എഎസ് ഹോട്ടൽ, ഐ മാക്സ് സ്റ്റുഡിയോ, ജീനിയസ് പെറ്റ് ഷോപ്പ്, ചില്ലുകട, പരാഗ് ടെക്സ്റ്റയിൽസ്, ഫിക്സ് ആൻഡ് ഫിക്സ് മൊബൈൽ ഷോപ്പ്, ഫ്യൂജി മൊബൈൽസ്, ബാഗ് വർക്സ്, ഐഡിയൽ ടൂൾസ് തുടങ്ങിയ കടകളിലും പരിസരങ്ങളിലുമാണ് മഴവെള്ളവും ചെളിയും നിറഞ്ഞത്. മഴ നിലച്ച ശേഷം ഏറെ പരിശ്രമിച്ചാണ് വ്യാപാരികൾ കടകൾക്കുള്ളിലെ വെള്ളവും ചെളിയും നീക്കിയത്. അയ്യൻകുന്ന് പഞ്ചായത്തിലും മഴയും ചുഴലിക്കാറ്റും വ്യാപക നാശനഷ്ടം വിതച്ചിട്ടുണ്ട്. വീടുകൾക്കും കാർഷിക വിളകൾക്കും നാശനഷ്ടം സംഭവിച്ചു.