x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​തേ​ത​ര​ത്വത്തെ ത​മ​സ്‌​ക​രി​ക്കു​വാ​നു​ള്ള നീ​ക്ക​ത്തെ എതിർക്കണം: പി.രാ​ജേ​ന്ദ്ര​പ്ര​സാ​ദ്


Published: August 16, 2026 05:54 AM IST | Updated: August 16, 2026 05:54 AM IST

കൊ​ല്ലം: ഭാ​ര​ത​ത്തി​ന്‍റെ ജ​നാ​ധി​പ​ത്യ ബോ​ധ​ത്തെ​യും മ​തേ​ത​ര​ത്വ ചി​ന്ത​ക​ളെ​യും ത​മ​സ്‌​ക​രി​ക്കു​വാ​നു​ള്ള ഭ​ര​ണ​കൂ​ട ചെ​യ്തി​ക​ള്‍​ക്ക് എ​തി​രെ ഇ​ന്ത്യ​യു​ടെ മ​തേ​ത​ര​ത്വ​വും ജ​നാ​ധി​പ​ത്യ​വും സം​ര​ക്ഷി​ക്കു​വാ​ന്‍ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​യ മ​ന​സു​ക​ളാ​യി ഓ​രോ ഭാ​ര​തീ​യ​നും നി​ല​കൊ​ള്ള​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി. ​രാ​ജേ​ന്ദ്ര​പ്ര​സാ​ദ്. ഡി​സി​സി​യി​ലെ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ചി​റ്റു​മൂ​ല നാ​സ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ എ. ​ഷാ​ന​വാ​സ്ഖാ​ന്‍, സൂ​ര​ജ് ര​വി, മേ​യ​ര്‍ എ.​കെ. ഹ​ഫീ​സ്, ഡെ​പ്യൂ​ട്ടി മേ​യ​ര്‍ ഡോ. ​ക​രു​മാ​ലി​ല്‍ ഉ​ദ​യ​സു​കു​മാ​ര​ന്‍, എ​സ്.വി​പി​ന​ച​ന്ദ്ര​ന്‍, ജി. ​ജ​യ​പ്ര​കാ​ശ്, വാ​ള​ത്തും​ഗ​ല്‍ രാ​ജ​ഗോ​പാ​ല്‍, എം.​എം. സ​ഞ്ജീ​വ് കു​മാ​ര്‍, ആ​ന​ന്ദ് ബ്ര​ഹ്മാ​ന​ന്ദ്, കൃ​ഷ്ണ​വേ​ണി ശ​ര്‍​മ, ആ​ര്‍. ര​മ​ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Tags : nattu vishesham tarnish secularism move to tarnish

Recent News

Corehub Up