ബത്തേരി ഫൊറോനയിലെ കത്തോലിക്ക സംഘടനകളുടെ നേതൃസംഗമം തോമാട്ടുചാല്‍ സെന്റ് തോമസ് പാരിഷ് ഹാളില്‍ മാനന്തവാടി രൂപത വികാരി ജനറാള്‍ മോണ്‍.പോള്‍ മുണ്ടോളിക്കല്‍
തോമാട്ടുചാല്‍: ഭരണഘടനാദത്ത അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഒന്നിച്ചുനില്‍ക്കണമെന്ന് സെന്റ് തോമസ് പാരിഷ് ഹാളില്‍ ചേര്‍ന്ന ബത്തേരി ഫൊറോനയിലെ കത്തോലിക്ക സംഘടനകളുടെ നേതൃസംഗമം അഭിപ്രായപ്പെട്ടു.
പിറന്ന മണ്ണില്‍ അന്തസോടെ ജീവിക്കാന്‍ ഭരണഘടന നല്കുന്ന ആനുകൂല്യങ്ങള്‍ ആരുടെയും ഔദാര്യമല്ലെന്ന് സംഗമം വിലയിരുത്തി. ജില്ലയിലെ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുക, ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു.
സെന്റ് വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി, ചെറുപുഷ്പ മിഷന്‍ലീഗ്, കെസിവൈഎം, മാതൃവേദി, കത്തോലിക്ക കോണ്‍ഗ്രസ് ഭാരവാഹികളും സണ്‍ഡേ സ്കൂള്‍ ഹെഡ്മാസ്റ്റര്‍മാരും പങ്കെടുത്തു.
മാനന്തവാടി രൂപത വികാരി ജനറാൾ മോണ്‍. ഫാ. പോള്‍ മുണ്ടോളിക്കല്‍ ഉദ്ഘാടനം ചെയ്തു. ബത്തേരി ഫൊറോന വികാരി ഫാ. തോമസ് മണക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. ഫാ.ജോസ് മേച്ചേരില്‍, ഫാ. മാര്ട്ടിന് പുതുശേരി, ഫാ. ജയ്സണ്‍ കുഴികണ്ടത്തില്‍, ഫാ. ജയിംസ് മാങ്കോട്ടില്‍, ഫാ. ഷിന്റോ പുലിക്കുഴിയില്‍, ഫാ. റിജോസ് അരുമയില്‍, ജോണ്സണ് തൊഴുത്തുങ്കല്‍, ഡേവി മാങ്കുഴ, തോമസ് പട്ടമന, ചാള്‍സ് വടാശേരി, തോമസ് ചേലക്കല്‍, മോളി മാമൂട്ടില്‍, സ്മിത അടവിച്ചിറ എന്നിവര്‍ പ്രസംഗിച്ചു.
കത്തോലിക്ക കോണ്‍ഗ്രസ് രൂപത ജനറല്‍ സെക്രട്ടറി സെബാസ്റ്റ്യന്‍ പുരയ്ക്കല്‍ എന്റെ സമുദായം എന്റെ ശക്തി എന്ന വിഷയത്തില്‍ ക്ലാസെടുത്തു.
Tags : Local News Nattuvishesham Wayanad