പാലാ മുനിസിപ്പല്‍ സ്റ്റേഡിയം പണി പൂര്‍ത്തീകരിക്കാത്ത നിലയില്‍. നിര്‍മാണത്തിനുപയോഗിക്കുന്ന വസ്തുക്കള്‍ കൂട്ടിയിട്ടിരിക്കുന്നതും കാണാം.
പാല : മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് പൊളിച്ചിട്ടിട്ട് ഒരു വര്‍ഷമാകുന്നു. എത്രയും പെട്ടന്ന് സ്റ്റേഡിയം പുനര്‍നിര്‍മിക്കണമെന്ന് സ്റ്റേഡിയത്തില്‍ ചേര്‍ന്ന വിവിധ കായിക സംഘടനാകളുടെയും കായിക താരംങ്ങളൂടെയും കായിക അധ്യാപകരൂടെയും വാക്കേഴ്സ് ക്ലബ്ബിന്റെയും സംയുക്ത യോഗം അധികൃതരോട് ആവശ്യപ്പെട്ടു.
ട്രാക്ക് നിര്‍മാണത്തോടൊപ്പം നിലവാരമുള്ള പവിലിയന്, ചെറു ഗാലറികള്‍, ശൗചാലയങ്ങള്‍, ഓപ്പണ്‍ ജിമ്മിന് മേല്‍ക്കൂര, ടീ സ്റ്റാള്‍ എന്നിവയും നിര്‍മിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സന്തോഷ് കെ. മണര്‍കാട്ട് അധ്യക്ഷത വഹിച്ചു.
ട്രാക്ക് പൊളിഞ്ഞുകിടന്നപ്പോൾ ജനം ശബ്ദം ഉയര്‍ത്തിയപ്പോള്‍ സംസ്ഥാന ബജറ്റിൽ ഉള്‍പ്പെടുത്തി പണം അനുവദിച്ചു ട്രാക്ക് പുനര്‍നിര്‍മാണത്തിന് അനുമതി ലഭിച്ചു.
എന്നാല്‍, വേണ്ടത്ര ക്രമീകരണങ്ങള്‍ നടത്താതെ ട്രാക്ക് പൊളിച്ചിടുകയും ഇതുവരെ പുതുക്കിപ്പണിയാന്‍ കഴിയാതെവരികയും ചെയ്തു. കായികമേഖലയില്‍ എന്നും ഉയര്‍ന്നുകേട്ടിരുന്ന പാലായുടെ പേര് ഇനി വിസ്മൃതിയില്‍ ആകുമോയെന്നാണ് കായികപ്രേമികള്‍ ഉയര്‍ത്തുന്ന ചോദ്യം.
കഴിഞ്ഞ ഒക്ടോബറില്‍ ട്രാക്ക് പൊളിക്കുമ്പോള്‍ ട്രാക്കിന് വേണ്ട അസംസ്കൃത വസ്തുക്കള്‍ ജര്‍മനിയിലായിരുന്നു. നൂറുകണക്കിന് കായികതാരങ്ങളുടെ ഭാവിയാണ് നഗരസഭ തട്ടിക്കളിച്ചത്.
മഴ വരുന്നതു നോക്കി പൊളിക്കുകയും മഴ വന്നപ്പോള്‍ നിര്‍ത്തുകയും ചെയ്തിട്ട് ഒരു വര്‍ഷമാകുന്നു.
Tags : NattuVishesham DistrictNews