കുന്നത്തൂര്‍: ജില്ലയിലെ മികച്ച കര്‍ഷകന്റെ സമ്മിശ്ര കൃഷിത്തോട്ടം കാട്ടുപന്നികള്‍ നശിപ്പിച്ചു. മൈനാഗപ്പള്ളി കോവൂര്‍ അരിനല്ലുര്‍ നെടുതറയില്‍ സോമന്റെ കൃഷിയിടമാണ് നശിപ്പിച്ചത്.
വളര്‍ന്നു പന്തലിച്ചു നിന്ന ചേനകളെല്ലാം കാട്ടുപന്നി തകര്‍ത്തെറിഞ്ഞു. ഓണത്തിന് വിളവെടുക്കേണ്ട വാഴ, വെണ്ട, ചീര, മരച്ചീനി മുതലായ കൃഷികളും നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. നേരത്തേ കാട്ടുപന്നിയിറങ്ങിയപ്പോള് ചെറിയ തോതില്‍ കൃഷി നശിപ്പിച്ചിരുന്നു.
പന്നി ശല്യം തടയാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സോമന് പരാതിയുമായി പല ഓഫീസുകളും കയറിയിറങ്ങി. പഞ്ചായത്ത് മുതല്‍ മന്ത്രിതലം വരെ പരാതി നല്‍കിയിട്ടും പരിഹാരം ഉണ്ടായില്ല. 2009 മുതല്‍ തുടര്‍ച്ചയായി എല്ലാ വര്‍ഷവും ഏറ്റവും മികച്ച കര്‍ഷകനുള്ള അവാര്‍ഡ് വാങ്ങുന്ന 70 വയസുള്ള കര്‍ഷകനാണ് സോമന്.
ജില്ലയിലെ ഏറ്റവും വലിയ വെറ്റില കര്ഷകന് കൂടിയാണ്. കൃഷിയോടൊപ്പം പശുവളര്‍ത്തല്‍, കോഴി വളര്‍ത്തല്‍, മീന്‍ വളര്‍ത്തല്‍ എന്നിവയും മികച്ച രീതിയില്‍ മൂന്നോട്ട് പോകുന്നു. കാട്ടുപന്നി ശല്യത്തിന് പരിഹാരം ഉണ്ടാക്കിയില്ലെങ്കില്‍ ജീവിതമാര്‍ഗമായ കൃഷി ഉപേക്ഷിക്കേണ്ട സ്ഥിതി വരുമെന്ന് കര്‍ഷകനായ സോമന് പറഞ്ഞു.
Tags : nattu vishesham Wild boars destroy agricultural fields