x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ടു​വി​ട്ട ആ​ന​ക്കൂ​ട്ടം ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍ : വ​ട​ശേ​രി​ക്ക​ര നി​വാ​സി​കൾക്ക് തീരാദുരിതം


Published: July 1, 2026 03:58 AM IST | Updated: July 1, 2026 03:58 AM IST

വ​ട​ശേ​രി​ക്ക​ര​യി​ല്‍ കാ​ട്ടാ​ന​ക്കൂ​ട്ടം ത​ക​ര്‍​ത്ത കൃ​ഷി​യി​ടം.

റാ​ന്നി: വ​ട​ശേ​രി​ക്ക​ര ടൗ​ണി​നോ​ടു ചേ​ര്‍​ന്നു​ള്ള വി​ല്ലേ​ജ് ഓ​ഫീ​സ് പ​രി​സ​ര​ത്ത് കാ​ട്ടാ​ന​ശ​ല്യം അ​തി​രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്. പ്ര​ധാ​ന ഹൈ​വേ​യി​ല്‍​നി​ന്ന് ഏ​ക​ദേ​ശം 150 മീ​റ്റ​ര്‍ മാ​ത്രം അ​ക​ലെ​യു​ള്ള ജ​ന​വാ​സ മേ​ഖ​ല​യി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി എ​ട്ടോ​ളം കാ​ട്ടാ​ന​ക​ള്‍ സ്ഥി​ര​മാ​യെ​ത്തി വാ​ഴ, തെ​ങ്ങ്, കൃ​ഷി​വി​ള​ക​ള്‍ എ​ന്നി​വ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ രാ​ത്രി​യും അ​ഞ്ചു കൊ​മ്പ​നാ​ന​ക​ളും മൂ​ന്നു പി​ടി​യാ​ന​ക​ളും ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍ വ​ന്‍ നാ​ശ​മാ​ണ് വി​ത​ച്ച​ത്. സ​ന്ധ്യ​ക​ഴി​ഞ്ഞാ​ല്‍ വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​ന്‍ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍. വീ​ട്ടു​മു​റ്റ​ത്ത് ഏ​തു സ​മ​യ​ത്തും കാ​ട്ടാ​ന എ​ത്തു​മെ​ന്ന ഭീ​തി​യി​ലാ​ണ് കു​ടും​ബ​ങ്ങ​ള്‍ ക​ഴി​യു​ന്ന​ത്.

പോ​ലീ​സും വ​ന​പാ​ല​ക​രും രാ​ത്രി വൈ​കു​വോ​ളം സ്ഥ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ആ​ന​ക​ളെ ഫ​ല​പ്ര​ദ​മാ​യി കാ​ട്ടി​ലേ​ക്ക് തി​രി​ച്ച​യ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. പ​ട​ക്കം പൊ​ട്ടി​ച്ചും മ​റ്റു മാ​ര്‍​ഗ​ങ്ങ​ള്‍ സ്വീ​ക​രി​ച്ചും ന​ട​ത്തി​യ ശ്ര​മ​ങ്ങ​ള്‍ ഫ​ലം ക​ണ്ടി​ല്ല. ഇ​തു​വ​രെ ഒ​ളി​ക​ല്ല് ഭാ​ഗ​ത്തു​ണ്ടാ​യി​രു​ന്ന കാ​ട്ടാ​ന​ശ​ല്യം ഇ​പ്പോ​ള്‍ വ​ട​ശേ​രി​ക്ക​ര​യി​ലേ​ക്കു വ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ആ​ന​ക​ള്‍​ക്ക് ഭ​ക്ഷ​ണ​മാ​യി ല​ഭി​ക്കു​ന്ന വി​ള​ക​ള്‍ ന​ശി​ച്ച​തോ​ടെ അ​വ കൂ​ടു​ത​ല്‍ ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്നു​വ​രു​ന്ന​താ​യാ​ണ് നാ​ട്ടു​കാ​ര്‍ ആ​ശ​ങ്ക​പ്പെ​ടു​ന്ന​ത്. കാ​യ്ഫ​ല​മു​ള്ള തെ​ങ്ങു​ക​ള്‍, വാ​ഴ എ​ന്നി​വ​യാ​ണ് വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്

നി​ല​വി​ലെ ന​ഷ്ട​പ​രി​ഹാ​ര സം​വി​ധാ​ന​വും ക​ര്‍​ഷ​ക​ര്‍​ക്ക് ആ​ശ്വാ​സ​മാ​കു​ന്നി​ല്ല. ചെ​റി​യ ന​ഷ്ട​ങ്ങ​ള്‍​ക്കു ല​ഭി​ക്കു​ന്ന ന​ഷ്ട​പ​രി​ഹാ​രം വ​ള​രെ തു​ച്ഛ​മാ​ണ്. പ്ര​ദേ​ശം അ​ടി​യ​ന്ത​ര​മാ​യി കാ​ട്ടാ​ന​ശ​ല്യം അ​നു​ഭ​വ​പ്പെ​ടു​ന്ന മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ച് പ്ര​ത്യേ​ക പ്ര​വ​ര്‍​ത്ത​ന​പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​ണാ​വ​ശ്യ​വു​മാ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍ രം​ഗ​ത്തെ​ത്തി.

വ​ന്യ​ജീ​വി വി​ദ​ഗ്ധ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ന്‍റെ സ​ഞ്ചാ​ര​പാ​ത പ​ഠി​ച്ച് സ്ഥി​ര​പ​രി​ഹാ​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക, ജ​ന​വാ​സ മേ​ഖ​ല​യി​ലെ​ത്തു​ന്ന പ്ര​ശ്‌​ന​കാ​രി​ക​ളാ​യ ആ​ന​ക​ളെ വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ച്ചു​കൊ​ണ്ട് ആ​വ​ശ്യ​മാ​യാ​ല്‍ പി​ടി​കൂ​ടി അ​നു​യോ​ജ്യ​മാ​യ വ​ന​മേ​ഖ​ല​യി​ലേ​ക്കു മാ​റ്റി​പ്പാ​ര്‍​പ്പി​ക്കു​ന്ന​തോ, നി​യ​മ​പ​ര​മാ​യി അ​നു​വ​ദ​നീ​യ​മാ​യ മ​റ്റു ശാ​സ്ത്രീ​യ മാ​ര്‍​ഗ​ങ്ങ​ള്‍ സ്വീ​ക​രി​ക്കു​ന്ന​തോ പ​രി​ഗ​ണി​ക്കു​ക, വ​നാ​തി​ര്‍​ത്തി​ക​ളി​ല്‍ സൗ​ര​വേ​ലി, ട്ര​ഞ്ച്, മു​ന്‍​കൂ​ട്ടി മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്ന സം​വി​ധാ​ന​ങ്ങ​ള്‍, 24 മ​ണി​ക്കൂ​ര്‍ ദ്രു​ത പ്ര​തി​ക​ര​ണ സം​ഘം ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്നി​വ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍ മു​ന്നോ​ട്ടു​വ​ച്ചി​രി​ക്കു​ന്ന നി​ര്‍​ദേ​ശ​ങ്ങ​ള്‍.

ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​ന്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം, വ​നം​വ​കു​പ്പ്, പോ​ലീ​സ് എ​ന്നി​വ​ര്‍ സം​യു​ക്ത അ​ടി​യ​ന്ത​ര പ്ര​വ​ര്‍​ത്ത​ന പ​ദ്ധ​തി താ​റാ​ക്ക​ണ​മെ​ന്നും മ​നു​ഷ്യ​നും വ​ന്യ​ജീ​വി​ക​ളും ഒ​രു​പോ​ലെ സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്ന​തു​മാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up