വനം-വന്യജീവി വകുപ്പ് ജില്ലയിലെ കൃഷി ഓഫീസര്‍മാര്‍ക്ക് കുറുവയില്‍ സംഘടിപ്പിച്ച ദ്വിദിന ശില്‍പ്പശാലയില്‍നിന്ന്.
കല്‍പ്പറ്റ: വനം-വന്യജീവി വകുപ്പ് വന്യജീവി ആക്രമണമണവുമായി ബന്ധപ്പെട്ട് ജില്ലയിലെ കൃഷി ഓഫീസര്‍മാര്‍ക്ക് കുറുവയില്‍ ദ്വിദിന ശില്‍പ്പശാല സംഘടിപ്പിച്ചു. കൃഷി മന്ത്രി ടി. സിദ്ദിഖ് ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു.
അമ്പലവയല്‍ ആര്‍എആര്‍എസിലെ ശ്രീരേഖ, പുത്തൂര്‍വയല്‍ ഡോ.എം.എസ്. സ്വാമിനാഥന് ഫൗണ്ടേഷനിലെ വിപിന്‍ദാസ്, വൈല്‍ഡ് ലൈഫ് ബയോളജിസ്റ്റ് ഡോ.ഒ. വിഷ്ണു, ഹ്യൂം റിസര്‍ച്ച് സെന്ററിലെ മുനീര്‍ തോല്‍പ്പെട്ടി എന്നിവര്‍ ക്ലാസ് നയിച്ചു.
വനം ഉദ്യോഗസ്ഥരായ അഞ്ജന്‍കുമാര്‍, വരുണ്‍ ഡാലിയ, സന്തോഷ് കുമാര്‍, അജിത് കെ. രാമന്, ആഷിക് അലി, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ ബി.ജെ. സീമ തുടങ്ങിയവര്‍ നേതൃത്വം നല്കി.
Tags : Local News Nattuvishesham Wayanad