അബിൻമോൻ
എടത്വ: ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ബൈക്കിന്റെ പിറകിലിരുന്ന യുവാവ് മരിച്ചു. ബൈക്ക് ഓടിച്ച യുവാവിന് ഗുരുതരപരിക്ക്.
മാവേലിക്കര തെക്കേക്കര പൊന്നേഴ മീനത്തേതില്‍ കിഴക്കേതില്‍ മധുവിന്റെ മകന് എം. അബിന്മോന് (31) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴിന് എടത്വ-ചമ്പക്കുളം റോഡില്‍ ചിറയ്ക്കകം പാടത്തിനു പടിഞ്ഞാറ് വശം വൈപ്പിശേരി അശോകന്റെ കടയ്ക്കു സമീപത്തുവച്ചാണ് അപകടം.
ആലപ്പുഴ ഭാഗത്തുനിന്നു എടത്വയ്ക്ക് വന്ന ബൈക്ക് എതിരേ വന്ന ജീപ്പില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കിനു പിന്നിലിരുന്ന അബിന്മോന് നൂറു മീറ്ററോളം തെറിച്ചു പോയിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ അബിന്മോൻ മരണപ്പെട്ടു. ബൈക്ക് ഒാടിച്ചിരുന്ന യുവാവ് ഗുരുതര പരിക്കുകളോടെ പരുമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Tags : Youth dies nattuvisheaham local news