പൊന്നാനി: 3.135 ഗ്രാം എംഡിഎംഎയുമായി യുവാക്കള്‍ അറസ്റ്റില്‍. പൊന്നാനി വണ്ടിപേട്ട സ്വദേശി അമ്പലത്ത് വീട്ടില്‍ ആന്‍സിഫ്(23),പുറങ്ങ് സ്വദേശി കണ്ണത്ത് വീട്ടില്‍ സിബിന് (23) എന്നിവരെയാണ് പൊന്നാനി പൊലിസ് അറസ്റ്റ് ചെയ്തത്. ഇവര്‍ താമസിച്ചിരുന്ന സൗകര്യ ലോഡ്ജില്‍ നിന്ന് 3.135 ഗ്രാം എംഡിഎംഎ പിടിച്ചെടുക്കുകയായിരുന്നു. രാസലഹരി തൂക്കാന്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ ത്രാസ്, ഗ്ലാസ് ട്യൂബ്, പാക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സിപ്ലോക്ക് കവര്‍, 11,000 രൂപ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.
പൊന്നാനി സി.ഐ. അനീഷിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പൊന്നാനി പൊലിസ് സ്റ്റേഷന് ഹൗസ് ഓഫിസര്‍ എം.വി. ജിഷ്ണുവിന്റെ നേതൃത്വത്തില്‍ എസ്ഐ ടി. വിനോദ്,സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ അനില്‍ വിശ്വന്, സനീഷ്, എസ്. പ്രശാന്ത് കുമാര്‍,സിവില്‍ പൊലിസ് ഓഫിസര്‍മാരായ പ്രണവ് ,ഭാഗ്യരാജ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ മാസം കുണ്ടുകടവ് നടന്ന വധശ്രമ കേസില്‍ പ്രതിയായ ആന്ഷിഫ് ഒളിവിലായിരുന്നു. ഈ കേസിലെ അന്വേഷണത്തിനിടയിലാണ് രാസലഹരിയുമായി പിടിയിലാകുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Tags : MDMA NattuVishasham DistrictNews