x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സീ​റോ ഡ്ര​ഗ് കാമ്പയിൻ : പി​ടി​ച്ചെ​ടു​ത്ത ക​ഞ്ചാ​വും എം​ഡി​എം​എ​യും ന​ശി​പ്പി​ച്ചു


Published: July 1, 2026 04:03 AM IST | Updated: July 1, 2026 04:03 AM IST

പ​ത്ത​നം​തി​ട്ട: തൊ​ണ്ടി​മു​ത​ലാ​യി പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത ല​ഹ​രി​വ​സ്തു​ക്ക​ൾ ക​ത്തി​ച്ചു ന​ശി​പ്പി​ച്ചു. 26. 228 കി​ലോ​ഗ്രാം ക​ഞ്ചാ​വും 10. 755 ഗ്രാം ​എം​ഡി​എം​എ യു​മാ​ണ് ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ആ​ന​ന്ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ക​ത്തി​ച്ച​ത്. പ​ത്ത​നം​തി​ട്ട , തി​രു​വ​ല്ല, കോ​യി​പ്രം സ്റ്റേ​ഷ​നു​ക​ളി​ലാ​യി ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ആ​രം​ഭി​ച്ച​തി​നു​ശേ​ഷ​വും അ​തി​നു​മു​മ്പും പി​ടി​ച്ചെ​ടു​ത്ത​വ​യാ​ണ് ന​ശി​പ്പി​ച്ച​ത്.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​ധ്യ​ക്ഷ​നാ​യ ജി​ല്ലാ ഡ്ര​ഗ് ഡി​സ്പോ​സ​ൽ ക​മ്മി​റ്റി പ്ര​ത്യേ​ക​മാ​യി യോ​ഗം ചേ​ർ​ന്നാ​ണ് മ​യ​ക്കു​മ​രു​ന്നു​ക​ൾ ന​ശി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​ന​മെ​ടു​ത്ത​ത്. മ​യ​ക്കു​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന സ​മ​യം​ത​ന്നെ പി​ടി​ച്ചെ​ടു​ക്കു​ന്ന മ​യ​ക്കു​മ​രു​ന്നു​ക​ളി​ൽ​നി​ന്നു രാ​സ​പ​രി​ശോ​ധ​ന​യ്ക്കാ​യി കെ​മി​ക്ക​ൽ ലാ​ബി​ലേ​ക്ക് അ​യ​ക്കു​വാ​നു​ള്ള സാ​മ്പി​ൾ ശേ​ഖ​രി​ക്കാ​റു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ കെ​മി​ക്ക​ൽ ലാ​ബി​ലേ​ക്ക് സാ​മ്പി​ൾ അ​യ​ച്ചു​കൊ​ടു​ക്കു​ന്ന സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ച ശേ​ഷം റി​പ്പോ​ർ​ട്ട് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കും കോ​ട​തി​യി​ലേ​ക്കും അ​യ​ച്ചു​കൊ​ടു​ക്കും.

ഈ ​ന​ട​പ​ടി​ക്ര​മം പൂ​ർ​ത്തി​യാ​ക്കി​യ ഇ​തേ​വ​രെ​യു​ള്ള എ​ല്ലാ കേ​സു​ക​ളി​ലെ തൊ​ണ്ടി​മു​ത​ലു​ക​ളാ​ണ് ഇ​ന്ന​ലെ ന​ശി​പ്പി​ച്ച​ത്. ജി​ല്ലാ ഡ്ര​ഗ് ഡി​സ്പോ​സ​ൽ ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന​പ്ര​കാ​രം മേ​യ് 19ന് 21.731 ​കി​ലോ​ഗ്രാം ക​ഞ്ചാ​വും 106.30 ഗ്രാം ​എം​ഡി​എം​എ യും ​ഇ​തേ രീ​തി​യി​ൽ ക​ത്തി​ച്ചു ന​ശി​പ്പി​ച്ചി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ രാ​സ​പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട് ല​ഭി​ച്ച മു​ഴു​വ​ൻ മ​യ​ക്കു​മ​രു​ന്നും ഇ​തോ​ടെ ക​ത്തി​ച്ചു ന​ശി​പ്പി​ച്ച​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു. ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യു​ള്ള സീ​റോ ഡ്ര​ഗ് കാ​ന്പ​യി​നാ​യാ​ണ് ഇ​വ ന​ശി​പ്പി​ക്കു​ന്ന​ത്.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up