x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

21
MAY
2026

മ​ഞ്ഞ​ക്കു​റ്റി നി​ല​പാ​ട് മുനമ്പത്തേ​ക്കും നീ​ള​ട്ടെ

Editorial Audio


Published: May 21, 2026 12:00 AM IST | Updated: May 20, 2026 10:27 PM IST

അ​ഞ്ചു വ​ർ​ഷ​ത്തി​ലേ​റെ പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ളു​ടെ ജീ​വി​തം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ക്കി​യ സി​ൽ​വ​ർലൈ​ൻ പ​ദ്ധ​തി​ക്ക് അ​ന്ത്യം. 2020ലെ ​പ​ദ്ധ​തി വി​ജ്ഞാ​പ​ന​വും തു​ട​ർ​ന്നു​ള്ള ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ വി​ജ്ഞാ​പ​ന​വും റ​ദ്ദാ​ക്കാ​ൻ ഇ​ന്ന​ല​ത്തെ മ​ന്ത്രി​സ​ഭാ​ യോ​ഗം തീ​രു​മാ​നി​ച്ചു. വ​ർ​ഷ​ങ്ങ​ളാ​യി ഈ ​ഭൂ​മി വി​ൽ​ക്കാ​നോ വാ​ങ്ങാ​നോ വി​വാ​ഹാ​വ​ശ്യ​ത്തി​നു പ​ണ​യ​പ്പെ​ടു​ത്താ​നോ സാ​ധി​ക്കാ​തെ വി​ഷ​മി​ക്കു​ന്ന മ​നു​ഷ്യ​രെ​യാ​ണ് ഈ ​സ​ർ​ക്കാ​ർ പ​രി​ഗ​ണി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തേ​യ​വ​സ്ഥ​യി​ൽ പ്രാ​കൃ​ത​ നി​യ​മ​ങ്ങ​ളാ​ലും വി​ജ്ഞാ​പ​ന​ങ്ങ​ളാ​ലും ഏ​റ്റെ​ടു​ക്ക​ലു​ക​ളാ​ലും സ്വ​ന്തം കി​ട​പ്പാ​ട​ത്തി​ൽ ബ​ന്ദി​ക​ളാ​ക്ക​പ്പെ​ട്ട മു​ഴു​വ​ൻ മ​നു​ഷ്യ​രെ​യും മോ​ചി​പ്പി​ക്കു​ന്ന​തി​ന്‍റെ തു​ട​ക്ക​മാ​ക​ട്ടെ ഈ ​മ​ന്ത്രി​സ​ഭാ​ തീ​രു​മാ​നം.

തി​രു​വ​ന​ന്ത​പു​രം-കാ​സ​ർ​ഗോ​ഡ് സി​ൽ​വ​ർലൈ​ൻ പ​ദ്ധ​തി റ​ദ്ദാ​ക്കി​യെ​ന്ന മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍റെ പ്ര​ഖ്യാ​പ​നം കേ​ര​ളം ആ​ശ്വാ​സ​ത്തോ​ടെ​യാ​ണു കേ​ട്ട​ത്. പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ വി​ജ്ഞാ​പ​ന​ങ്ങ​ളും റ​ദ്ദാ​ക്കും. പ​ദ്ധ​തി​ക്കു​ള്ള സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​നാ​യി നാ​ട്ടി​യ മ​ഞ്ഞ​ക്കു​റ്റി​ക​ൾ നീ​ക്കം ചെ​യ്യാ​ൻ റ​വ​ന്യു വ​കു​പ്പി​നു നി​ർ​ദേ​ശ​വും ന​ൽ​കി. ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ് കേ​സു​ക​ൾ പി​ൻ​വ​ലി​ക്കാ​നു​ള്ള ശി​പാ​ർ​ശ ആ​ഭ്യ​ന്ത​ര​വ​കു​പ്പ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. ഈ ​നാ​ട് കേ​ൾ​ക്കാ​ൻ കാ​ത്തി​രു​ന്ന കാ​ര്യ​ങ്ങ​ളാ​ണ് പു​തി​യ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​തി​നു കാ​ല​താ​മ​സ​മു​ണ്ടാ​യി​ല്ലെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം.

പതിനൊന്ന് ജി​ല്ല​ക​ളി​ലൂ​ടെ 529.45 കി​ലോ​മീ​റ്റ​ർ ക​ട​ന്നു​പോ​കു​ന്ന​താ​ണ് കെ-​റെ​യി​ൽ പാ​ത. മ​ണി​ക്കൂ​റി​ൽ 200 കി​ലോ​മീ​റ്റ​ർ വേ​ഗം. 63,940.67 കോ​ടി​യാ​യി​രു​ന്നു പ​ദ്ധ​തി​ച്ചെ​ല​വ് ക​ണ​ക്കാ​ക്കി​യി​രു​ന്ന​ത്. ഏ​റ്റെ​ടു​ക്കേ​ണ്ടി​വ​രു​ന്ന​ത് ഏ​ക​ദേ​ശം 1,200 ഹെ​ക്ട​ർ (2,965 ഏ​ക്ക​ർ). 185 ഹെ​ക്ട​ര്‍ ദ​ക്ഷി​ണ റെ​യി​ല്‍വേ​യു​ടെ കൈ​വ​ശ​മു​ള്ള​ത് വി​ട്ടു​ന​ല്‍കു​മെ​ന്നാ​യി​രു​ന്നു സ​ർ​ക്കാ​ർ അ​റി​യി​ച്ച​ത്. 1,198 ഹെ​ക്ട​ര്‍ സ്വ​കാ​ര്യ ഭൂ​മി​ക്കു​വേ​ണ്ടി​യാ​ണ് മ​ഞ്ഞ​ക്കു​റ്റി നാ​ട്ടി​യ​ത്. റെ​യി​ൽ​വേ​യു​ടെ​യും കേ​ര​ള​ സ​ർ​ക്കാ​രി​ന്‍റെ​യും ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കേ​ര​ള റെ​യി​ൽ ഡെ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​നാ​യി​രു​ന്നു (കെ-​റെ​യി​ൽ) ന​ട​ത്തി​പ്പ്. 2020ൽ ​വി​ജ്ഞാ​പ​നം ഇ​റ​ങ്ങി.

ഒ​രു ജ​നാ​ധി​പ​ത്യ​ സ​ർ​ക്കാ​രി​ന്‍റെ ശൈ​ലി​യി​ലാ​യി​രു​ന്നി​ല്ല സ​ർ​ക്കാ​രി​ന്‍റെ നീ​ക്ക​ങ്ങ​ൾ. സ​മ​ര​ങ്ങ​ൾ, പോ​ലീ​സ് മ​ർ​ദ​നം, കേ​സു​ക​ൾ... പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ളു​ടെ ജീ​വി​തം തു​ലാ​സി​ലാ​യി. ഇ​ന്ന​ലെ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​തു​പോ​ലെ, പ​ദ്ധ​തി ന​ട​ക്കു​ന്നി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, ഉ​പേ​ക്ഷി​ച്ചി​ട്ടു​മി​ല്ല.

ഭൂ​മി വി​ൽ​ക്കാ​നോ വാ​ങ്ങാ​നോ വി​വാ​ഹാ​വ​ശ്യ​ത്തി​നു പ​ണ​യ​പ്പെ​ടു​ത്താ​നോ സാ​ധി​ക്കാ​തെ പ​ദ്ധ​തിപ്ര​ദേ​ശ​ത്തെ ജ​നം ത​ട​വി​ലാ​ക്ക​പ്പെ​ട്ടു. വ​ഖ​ഫ് ബോ​ർ​ഡ് ഏ​റ്റെ​ടു​ക്കാ​നി​റ​ങ്ങി​യ മു​ന​ന്പ​ത്തെ മ​നു​ഷ്യ​രു​ടെ അ​തേ ഗ​തി​കേ​ട്! ഈ ​നി​ല​പാ​ടു മ​തി, സ്വ​ന്തം മ​ണ്ണി​ൽ ക​ഠി​ന​ത​ട​വി​നു വി​ധി​ക്ക​പ്പെ​ട്ട മു​ന​ന്പ​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​പ​രാ​ധി​ക​ൾ​ക്കു സ്വാ​ത​ന്ത്ര്യം കൊ​ടു​ക്കാ​ൻ. ഇ​ന്ന​ലെ മ​നു​ഷ്യ​ത്വം കാ​ണി​ച്ച മ​ന്ത്രി​സ​ഭ​യ്ക്ക് അ​തു സാ​ധി​ക്കും. വൈ​കു​ന്ന നീ​തി നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന നീ​തി​യാ​ണ്.

ച​ത്ത​ഴു​കി ജ​ന​ജീ​വി​തം ദു​ഃസ​ഹ​മാ​ക്കി​യ സി​ൽ​വ​ർ​ലൈ​നി​ന്‍റെ സം​സ്കാ​ര​മാ​ണ് വി​ഡി​എ​സ് സ​ർ​ക്കാ​ർ ന​ട​ത്തി​യ​ത്. അ​തേ​സ​മ​യം, പാ​രി​സ്ഥി​തി​ക​മാ​യി കേ​ര​ള​ത്തെ ത​ക​ര്‍ക്കാ​ത്ത ഹൈ​സ്പീ​ഡ് റെ​യി​ല്‍വേ പ​ദ്ധ​തി​ക്ക് സ​ര്‍ക്കാ​ര്‍ എ​തി​ര​ല്ലെ​ന്നും അ​ക്കാ​ര്യ​ങ്ങ​ൾ പി​ന്നീ​ട് വി​ശ​ദീ​ക​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത് പ്ര​തീ​ക്ഷ​യാ​ണ്. വി​ക​സ​ന​ങ്ങ​ളെ ത​ട​യു​ക​യ​ല്ല, മ​നു​ഷ്യ​ർ​ക്കും പ്ര​കൃ​തി​ക്കും നേ​ർ​ക്കു​ള്ള ആ​ഘാ​തം പ​ര​മാ​വ​ധി കു​റ​ച്ച്, ഭൂ​മി​യും ജീ​വി​ത​മാ​ർ​ഗ​വും ന​ഷ്‌​ട​പ്പെ​ടു​ന്ന​വ​രെ അ​ന്ത​സാ​യി പു​ന​ര​ധി​വ​സി​പ്പി​ച്ച് വി​ക​സ​ന​ത്തെ മ​നു​ഷ്യ​ത്വ​വു​മാ​യി കൂ​ട്ടി​യി​ണ​ക്കു​ക​യാ​ണു വേ​ണ്ട​ത്.

പി​എ​സ്‌​സി റാ​ങ്ക് ലി​സ്റ്റു​ക​ളു​ടെ കാ​ലാ​വ​ധി മൂ​ന്നു മാ​സ​ത്തേ​ക്കു നീ​ട്ടി​യ​ത് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ മ​ന​സ് കു​ളി​ർ​പ്പി​ക്കു​ന്ന തീ​രു​മാ​ന​മാ​യി. ഓ​ഗ​സ്റ്റ് 31ന് ​അ​വ​സാ​നി​ക്കേ​ണ്ട കാ​ലാ​വ​ധി ന​വം​ബ​ർ ​വ​രെ​യാ​ണ് ദീ​ർ​ഘി​പ്പി​ച്ച​ത്. യു​ഡി​എ​ഫ് പ്ര​ക​ട​ന​പ​ത്രി​ക​യി​ലെ വാ​ഗ്ദാ​ന​ങ്ങ​ളു​ടെ നി​ർ​വ​ഹ​ണം വി​വി​ധ വ​കു​പ്പു​ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത് ക്രി​യാ​ത്മ​ക ന​ട​പ​ടി​യാ​യി. അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ത​ലേ​ന്നു വ​രെ തു​ട​രേ​ണ്ട ച​ർ​ച്ച​യ​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​ങ്ങ​ൾ.

ഒ​രു സ​ർ​ക്കാ​രി​നു തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​ൻ ഇ​ത്ര​യൊ​ക്കെ സ​മ​യ​മേ വേ​ണ്ടൂ​യെ​ന്ന് കേ​ര​ളം തി​രി​ച്ച​റി​യു​ക​യാ​ണ്. എ​ല്ലാ തീ​രു​മാ​ന​ങ്ങ​ളും അ​തി​വേ​ഗം എ​ടു​ക്കാ​നാ​കി​ല്ല. പ​ക്ഷേ, ചു​വ​പ്പു​നാ​ട​ക​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​നു ജീ​വി​ത​ങ്ങ​ളെ മോ​ചി​പ്പി​ക്കാ​നാ​കും. സ​ർ​ക്കാ​രി​നും ജ​ന​ങ്ങ​ൾ​ക്കും സ​ഹാ​യ​മാ​കേ​ണ്ട ഉ​ദ്യോ​ഗ​സ്ഥ​രെ ദു​ഷ്പ്ര​ഭു​ക്ക​ളാ​ക്കി​യ​ത് മാ​റി​മാ​റി വ​ന്ന സ​ർ​ക്കാ​രു​ക​ളാ​ണ്. ഈ ​ഇ​ച്ഛാ​ശ​ക്തി തു​ട​ർ​ന്നാ​ൽ സ​ർ​ക്കാ​ർ കാ​ര്യം ‘മു​റ​പോ​ലെ’ ന​ട​ക്കു​മെ​ന്ന് ഉ​റ​പ്പാ​ക്കാം. പ​ണ്ട​ത്തെ ആ​മ​യി​ഴ​യും മു​റ​യ​ല്ല; പു​തി​യ​ത്

Tags : DEEPIKA EDITORIAL

Recent News

Corehub Up