x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

22
MAY
2026

വി​​​ല കു​​​തി​​​ക്കു​​​ക​​​യാ​​​ണ്; ഹോ​​​ർ​​​മു​​​സ് മ​​​റു​​​പ​​​ടി​​​യ​​​ല്ല

Editorial Audio


Published: May 22, 2026 12:00 AM IST | Updated: May 21, 2026 10:39 PM IST

ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കുമു​​​ന്പ്, ഇ​​​ന്ധ​​​ന ഉ​​​പ​​​യോ​​​ഗം കു​​​റ​​​യ്ക്ക​​​ണം, സ്വ​​​ർ​​​ണം വാ​​​ങ്ങ​​​ൽ പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്ത​​​ണം, വീ​​​ട്ടി​​​ലി​​​രു​​​ന്നു ജോ​​​ലി ചെ​​​യ്യു​​​ന്ന​​​ത് വ​​​ർ​​​ധി​​​പ്പി​​​ക്ക​​​ണം, വി​​​വാ​​​ഹ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെയുള്ള ആ​​​ഡം​​​ബ​​​ര​​​ങ്ങ​​​ളെ​​​ല്ലാം കു​​​റ​​​യ്ക്ക​​​ണം തു​​​ട​​​ങ്ങി​​​യ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​ട​​​ത്തി​​​യ​​​ത് ദുഃ​​​സൂ​​​ച​​​ന​​​യാ​​​യി​​​രു​​​ന്നു.

തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ പെ​​​ട്രോ​​​ളി​​​നും ഡീ​​​സ​​​ലി​​​നും വി​​​ല കൂ​​​ട്ടി- ര​​​ണ്ടു ത​​​വ​​​ണ. പി​​​ന്നാ​​​ലെ ധാ​​​ന്യ​​​ങ്ങ​​​ൾ, പ​​​ച്ച​​​ക്ക​​​റി, ഇ​​​റ​​​ച്ചി, മീ​​​ൻ... എ​​​ല്ലാ​​​റ്റി​​​നും വി​​​ല കു​​​തി​​​ച്ചു​​​ക​​​യ​​​റി. മൂ​​​ല്യ​​​മി​​​ടി​​​ഞ്ഞ രൂ​​​പ പാ​​​താ​​​ള​​​ത്തി​​​ലാ​​​യി. വി​​​ല​​​ക്ക​​​യ​​​റ്റം ഇ​​​നി​​​യും രൂ​​​ക്ഷ​​​മാ​​​കു​​​മെ​​​ന്നാ​​​ണ് വി​​​ദഗ​​​്ധ​​​രു​​​ടെ മു​​​ന്ന​​​റി​​​യി​​​പ്പ്. സാ​​​ന്പ​​​ത്തി​​​ക​​​വ​​​ള​​​ർ​​​ച്ചാ​​​നി​​​ര​​​ക്കും കു​​​റ​​​ഞ്ഞു. ആ​​​ഡം​​​ബ​​​ര​​​ങ്ങ​​​ളും ധൂ​​​ർ​​​ത്തും കു​​​റ​​​യ്ക്കാം.

പ​​​ക്ഷേ, അ​​​തൊ​​​ന്നും പ​​​ണ്ടേ​​​യി​​​ല്ലാ​​​ത്ത മ​​​ഹാ​​​ഭൂ​​​രി​​​പ​​​ക്ഷം ഇ​​​ന്ത്യ​​​ക്കാ​​​ർ​​​ക്ക് തി​​​ന്നാ​​​നും കു​​​ടി​​​ക്കാ​​​നും വേ​​​ണ്ടേ? കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ പ്ര​​​തി​​​പ​​​ക്ഷ​​​ത്തെ​​​യും സാ​​​ന്പ​​​ത്തി​​​ക​​​ വി​​​ദ​​​ഗ്ധ​​​രെ​​​യും ഒ​​​പ്പ​​​മി​​​രു​​​ത്തി അ​​​ടി​​​യ​​​ന്ത​​​ര ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്ക​​​ണം. വി​​​ല​​​ക്ക​​​യ​​​റ്റ​​​ത്തെ​​​ക്കു​​​റി​​​ച്ചു ചോ​​​ദി​​​ക്കുന്പോൾ ഹോ​​​ർ​​​മു​​​സ് എ​​​ന്നു പ​​​റ​​​ഞ്ഞാ​​​ൽ പോ​​​രാ.

ഇ​​​റാ​​​നെ​​​തി​​​രേ ഇ​​​സ്ര​​​യേ​​​ലും അ​​​മേ​​​രി​​​ക്ക​​​യും തു​​​ട​​​ങ്ങി​​​വ​​​ച്ച യു​​​ദ്ധം കാ​​​ര്യ​​​മാ​​​യ ഫ​​​ലം ക​​​ണ്ടി​​​ല്ലെ​​​ന്നു മാ​​​ത്ര​​​മ​​​ല്ല, ലോ​​​ക​​ത്തെ സാ​​​ന്പ​​​ത്തി​​​കമാ​​​ന്ദ്യ​​​ത്തി​​​ലേ​​​ക്കു വീ​​​ഴ്ത്തു​​​ക​​​യും ചെ​​​യ്തു. ഗ​​​ൾ​​​ഫി​​​ലെ സു​​​ന്നി രാ​​​ഷ്‌​​​ട്ര​​​ങ്ങ​​​ളെ ഉ​​​ൾ​​​പ്പെ​​​ടെ വ​​​ല​​​യ്ക്കു​​​ന്ന ഇ​​​റാ​​​ന്‍റെ തീ​​​വ്ര​​​വാ​​​ദ വ്യാ​​​പാ​​​രം യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​ണ്. പ​​​ക്ഷേ, അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ക​​​ണ​​​ക്കു​​​കൂ​​​ട്ട​​​ലു​​​ക​​​ൾ ഇ​​​റാ​​​ൻ യു​​​ദ്ധ​​​ത്തി​​​ലെ​​​ന്ന​​​പോ​​​ലെ പി​​​ഴ​​​ച്ചു.

തു​​​ട​​​ക്ക​​​ത്തി​​​ൽ തി​​​രി​​​ച്ച​​​ടി നേ​​​രി​​​ട്ട ഇ​​​റാ​​​ൻ ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കി​​​ൽ പി​​​ടിമു​​​റു​​​ക്കി​​​യ​​​തോ​​​ടെ ഇ​​​ന്ധ​​​ന​​​ക്ക​​​പ്പ​​​ലു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ ക​​​ട​​​ലി​​​ൽ കി​​​ട​​​പ്പാ​​​യി. ഇ​​​ന്ത്യ ഏ​​​താ​​​നും ക​​​പ്പ​​​ലു​​​ക​​​ൾ ഇ​​​റാ​​​ന്‍റെ സ​​ഹാ​​യ​​ത്താ​​ൽ ക​​​ട​​​ത്തി​​​ക്കൊ​​​ണ്ടു​​വ​​​ന്ന​​​തൊ​​​ഴി​​​ച്ചാ​​​ൽ സ്ഥി​​​തി കൂ​​​ടു​​​ത​​​ൽ രൂ​​​ക്ഷ​​​മാ​​​കു​​​ക​​​യാ​​​ണ്. യു​​​ദ്ധ​​​കാ​​​ല ന​​​യ​​​ത​​​ന്ത്ര​​​ങ്ങ​​​ൾ ഓ​​​രോ ദി​​​വ​​​സ​​​വും മാ​​​റ്റാ​​​ൻ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യ രാ​​​ജ്യ​​​ങ്ങ​​​ൾ നി​​​ർ​​​ബ​​​ന്ധി​​​ത​​​രാ​​​കും.

തിക്തഫ​​​ലം അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​ത് മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ളാ​​​ണ്. ക​​​ടു​​​ത്ത എ​​​ണ്ണ​​​ക്ഷാ​​​മ​​​ത്തി​​​ല്‍ സ​​​മ്പ​​​ദ്‌​​വ്യ​​​വ​​​സ്ഥ അ​​​ടി​​​മു​​​ടി ത​​​ക​​​രാ​​​തി​​​രി​​​ക്കാ​​​ൻ എ​​​ണ്‍പ​​​തോ​​​ളം രാ​​​ജ്യ​​​ങ്ങ​​​ള്‍ ഇ​​​തി​​​ന​​​കം​​ത​​​ന്നെ മു​​​ൻ​​​ക​​​രു​​​ത​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ച്ചെ​​​ന്നാ​​​ണ് ‘ഫി​​​നാ​​​ൻ​​​ഷ്യ​​​ൽ ടൈം’സി​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ട്. ഹോ​​​ർ​​​മു​​​സ് പ്ര​​​തി​​​സ​​​ന്ധി എ​​​ത്ര​​​യും പെ​​​ട്ടെ​​​ന്നു പ​​​രി​​​ഹ​​​രി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ എ​​​ണ്ണ​​​വി​​​ല ഇ​​​നി​​​യും കൂ​​​ടും. ഇ​​​ന്ത്യ​​​യു​​​ടെ എ​​​ണ്ണ​​​ശേ​​​ഖ​​​രം 18 ദി​​​വ​​​സ​​​ത്തേ​​​ക്കേ ബാ​​​ക്കി​​​യു​​​ള്ളെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളു​​​ണ്ട്.

കൂ​​​ടു​​​ത​​​ൽ രാ​​​ജ്യ​​​ങ്ങ​​​ൾ എ​​​ണ്ണ സ​​​ബ്സി​​​ഡി​​​ക​​​ൾ നി​​​ർ​​​ത്ത​​​ലാ​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​ന്ത്യ അ​​​തു പ​​​ണ്ടേ ഒ​​​തു​​​ക്ക​​​ത്തി​​​ൽ ഒ​​​ഴി​​​വാ​​​ക്കു​​​ക​​​യും നി​​​കു​​​തി വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നെ​​​ങ്കി​​​ലും ആ​​​ഗോ​​​ള എ​​​ണ്ണ​​​വി​​​ല വ​​​ർ​​​ധി​​​ച്ച​​​തോ​​​ടെ വീ​​​ണ്ടും വി​​​ല കൂ​​​ട്ടി. ഒ​​​ന്നും പേ​​​ടി​​​ക്കാ​​​നി​​​ല്ലെ​​​ന്ന പ്ര​​​സം​​​ഗ​​​മൊ​​​ന്നും പ്ര​​​വൃ​​​ത്തി​​​യി​​​ൽ വ​​​ന്നി​​​ല്ല. തീ​​​ർ​​​ച്ച​​​യാ​​​യും ശ്ര​​​മ​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്നു​​​ണ്ടാ​​​കും.

പ​​​ക്ഷേ, ച​​​ന്ത​​​യി​​​ൽ സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ല ദി​​​വ​​​സ​​​വും കു​​​തി​​​ച്ചു​​​ക​​​യ​​​റു​​​ന്ന​​​ത് സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രു​​​ടെ അ​​​ടു​​​ക്ക​​​ളബ​​​ജ​​​റ്റ് അ​​​ട്ടി​​​മ​​​റി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു. പാ​​​ച​​​ക​​​വാ​​​തകക്ഷാ​​​മം വ​​​ന്ന​​​തോ​​​ടെ ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ലും റ​​​സ്റ്റ​​​റ​​​ന്‍റു​​​ക​​​ളി​​​ലും ബേ​​​ക്ക​​​റി​​​ക​​​ളി​​​ലു​​​മാ​​​യി തൊ​​​ഴി​​​ൽ ന​​​ഷ്ട​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ലെ ദു​​​രി​​​തം വേ​​​റെ. സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ സാ​​​ന്പ​​​ത്തി​​​കസ്ഥി​​​തി​​​യും പ​​​രി​​​താ​​​പ​​​ക​​​ര​​​മാ​​​കു​​​ക​​​യാ​​​ണ്. കേ​​​ര​​​ള​​​ത്തി​​​ൽ വ​​​നി​​​ത​​​ക​​​ളു​​​ടെ സൗ​​​ജ​​​ന്യ​​​യാ​​​ത്ര​​​യു​​​ടെ സാ​​​ന്പ​​​ത്തി​​​കാ​​​ഘാ​​​തം കു​​​റ​​​യ്ക്കാ​​​ൻ കൂ​​​ടു​​​ത​​​ൽ ഗൃ​​​ഹ​​​പാ​​​ഠം വേ​​​ണ്ടി​​​വ​​​രും. വി​​​ല​​​ക്ക​​​യ​​​റ്റം ത​​​ട​​​യാ​​​ൻ കേ​​​ര​​​ള​​​ത്തി​​​ൽ പ​​​ല​​​യി​​​ട​​​ത്തും ജി​​​ല്ലാ​​​ത​​​ല അ​​​വ​​​ലോ​​​ക​​​ന​​​ യോ​​​ഗ​​​ങ്ങ​​​ൾ ന​​​ട​​​ത്തി.

പ​​​ക്ഷേ, ആ​​​ഗോ​​​ള മ​​​ല​​​വെ​​​ള്ള​​​പ്പാ​​​ച്ചി​​​ലി​​​നെ ത​​​ട​​​യാ​​​ൻ ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​ക്കും സം​​​ഘ​​​ത്തി​​​നും ഒ​​​രു പ​​​രി​​​ധി​​​ക്ക​​​പ്പു​​​റം ക​​​ഴി​​​യി​​​ല്ലെ​​​ന്ന​​​താ​​​ണ് വ​​​സ്തു​​​ത. രാ​​​സ​​​വ​​​ള​​​ത്തി​​​ന്‍റെ വി​​​ല​​​ക്ക​​​യ​​​റ്റം രാ​​​ജ്യ​​​ത്തെ ക​​​ർ​​​ഷ​​​ക​​​രെ അ​​​ങ്ക​​​ലാ​​​പ്പി​​​ലാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. യു​​​ദ്ധ​​​ത്തി​​​നു മു​​​ന്പു​​​ത​​​ന്നെ വ​​​ള​​​ത്തി​​​നു സ​​​ബ്സി​​​ഡി കു​​​റ​​​ച്ച് വി​​​ല​​​ കൂ​​​ട്ടി​​​യി​​​രു​​​ന്നു. കൃ​​​ഷിച്ചെ​​​ല​​​വേ​​​റു​​​ന്ന​​​ത് വി​​​ല​​​ക്ക​​​യ​​​റ്റ​​​ത്തി​​​ന്‍റെ മ​​​റ്റൊ​​​രു കാ​​​ര​​​ണ​​​മാ​​​കും. അ​​​ല്ലെ​​​ങ്കി​​​ൽ ക​​​ർ​​​ഷ​​​ക​​​ർ ത​​​ക​​​രും.

ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭ ഉ​​​ൾ​​​പ്പെ​​​ടെ ആ​​​രു​​​ടെ​​​യും അ​​​ഭി​​​പ്രാ​​​യ​​​ത്തി​​​നു കാ​​​ത്തു​​​നി​​​ൽ​​​ക്കാ​​​തെ അ​​​മി​​​ത ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​ത്തി​​​ൽ യു​​​ദ്ധ​​​ത്തി​​​നി​​​റ​​​ങ്ങി​​​യ ട്രം​​​പ് ഇ​​​ന്നു പ​​​റ​​​യു​​​ന്ന​​​ത​​​ല്ല നാ​​​ളെ പ​​​റ​​​യു​​​ന്ന​​​ത്. ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്ക​​​കം യു​​​ദ്ധം തീ​​​രു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​ല​​​ത​​​വ​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. ഇ​​​രു​​​ട്ടി​​​വെ​​​ളു​​​ക്കു​​​ന്പോ​​​ഴേ​​​ക്കും ഇ​​​റാ​​​നെ തീ​​​ർ​​​ക്കാ​​​ൻ പോ​​​കു​​​ക​​​യാ​​​ണെ​​​ന്നു പ​​​റ​​​യാ​​​നും മ​​​ടി​​​യി​​​ല്ല.

യു​​​ദ്ധം അ​​​വ​​​സാ​​​നി​​​ക്കു​​​മോ, ഹോ​​​ർ​​​മു​​​സ് പ്ര​​​തി​​​സ​​​ന്ധി പ​​​രി​​​ഹ​​​രി​​​ക്കു​​​മോ എ​​​ന്നു പ്ര​​​വ​​​ചി​​​ക്കാ​​​ൻ വി​​​ദ​​​ഗ്ധ​​​ർ​​​ക്കു​​​പോ​​​ലും ക​​​ഴി​​​യാ​​​ത്ത സ്ഥി​​​തി​​​യാ​​​ണ്. ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭ സാ​​​ന്പ​​​ത്തി​​​ക-​​​സാ​​​മൂ​​​ഹി​​​ക​​​കാ​​​ര്യ​​​വ​​​കു​​​പ്പ് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം പു​​​റ​​​ത്തു​​​വി​​​ട്ട റി​​​പ്പോ​​​ർ​​​ട്ട​​​നു​​​സ​​​രി​​​ച്ച്, ഇ​​​ന്ത്യ​​​യു​​​ടെ 2026ലെ ​​​സാ​​​ന്പ​​​ത്തി​​​കവ​​​ള​​​ർ​​​ച്ചാ​​​നി​​​ര​​​ക്ക് മു​​​ന്പു പ്ര​​​വ​​​ചി​​​ച്ചി​​​രു​​​ന്ന 6.6ൽ​​​നി​​​ന്ന് 6.4 ആ​​​യി കു​​​റ​​​ച്ചു. ആ​​​ഗോ​​​ള ധ​​​ന​​​സ്ഥി​​​തി പ്ര​​​തി​​​കൂ​​​ല​​​മാ​​​കു​​​ന്ന​​​ത് റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ ധ​​​ന​​​ന​​​യ​​​ രൂ​​​പീ​​​ക​​​ര​​​ണ​​​ത്തെ​​​യും ബാ​​​ധി​​​ക്കും.

ഇ​​​പ്പോ​​​ൾ 97ന​​​ടു​​​ത്തെ​​​ത്തി​​​യ രൂ​​​പ​​​യു​​​ടെ മൂ​​​ല്യം വൈ​​​കാ​​​തെ 100ലെ​​​ത്തു​​​ന്ന​​​തു ത​​​ട​​​യാ​​​ൻ റി​​​സ​​​ർ​​​വ് ബാ​​​ങ്ക് പ​​​ലി​​​ശ​​​നി​​​ര​​​ക്ക് ഉ​​​യ​​​ർ​​​ത്താ​​​നൊ​​​രു​​​ങ്ങു​​​ക​​​യാ​​​ണെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ. ഇ​​​തി​​​ന്‍റെ ബാ​​​ധ്യ​​​ത​​​യും ജ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കാ​​​കും. ആ​​​ർ​​​ബി​​​ഐ മ​​​റ്റു ബാ​​​ങ്കു​​​ക​​​ൾ​​​ക്ക് വി​​​ദേ​​​ശ​​​നാ​​​ണ്യ​​​ശേ​​​ഖ​​​ര​​​ത്തി​​​ൽ​​​നി​​​ന്ന് ഡോ​​​ള​​​ർ ന​​​ൽ​​​കാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യു​​​മു​​​ണ്ട്. എ​​​ങ്ങ​​​നെ​​​യും മൂല്യ​​​ത്ത​​​ക​​​ർ​​​ച്ച ത​​​ട​​​യു​​​ക​​​യാ​​​ണു ല​​​ക്ഷ്യം. ഇ​​​ന്ധ​​​ന ഇ​​​റ​​​ക്കു​​​മ​​​തി ഏ​​​റെ​​​യു​​​ള്ള രാ​​​ജ്യ​​​മാ​​​യ​​​തി​​​നാ​​​ൽ വി​​​ദേ​​​ശ​​​നാ​​​ണ്യ​​​ശേ​​​ഖ​​​ര ശോ​​​ഷ​​​ണ​​​ത്തി​​​നു​​​മി​​​ട​​​യാ​​​ക്കി​​​ക്ക​​​ഴി​​​ഞ്ഞു.

ചെ​​​ല​​​വ് ചു​​​രു​​​ക്കാ​​​നു​​​ള്ള പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ അ​​​ഭ്യ​​​ർ​​​ഥ​​​ന അ​​​തി​​​ന്‍റെ തു​​​ട​​​ർ​​​ച്ച​​​യാ​​​യി​​​രു​​​ന്നു. അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ ഇ​​​ല്ലാ​​​തി​​​രു​​​ന്ന​​​പ്പോ​​​ൾ രൂ​​​പ​​​യു​​​ടെ മൂ​​​ല്യം ഡോ​​​ള​​​റി​​​നെ​​​തി​​​രേ 40 രൂ​​​പ​​​യാ​​​ക്കു​​​മെ​​​ന്നൊ​​​ക്കെ വീ​​​ന്പി​​​ള​​​ക്കി​​​യെ​​​ങ്കി​​​ലും മോ​​​ദി​​​ഭ​​​ര​​​ണ​​​ത്തി​​​ൽ രൂ​​​പ ച​​​രി​​​ത്ര​​​ത്തി​​​ലെ എ​​​റ്റ​​​വും വ​​​ലി​​​യ ത​​​ക​​​ർ​​​ച്ച​​​യി​​​ലെ​​​ത്തി. പെ​​​ട്രോ​​​ൾ​​​വി​​​ല 50 ആ​​​ക്കു​​​മെ​​​ന്നു പ​​​റ​​​ഞ്ഞ ബി​​​ജെ​​​പി​​​ക്കാ​​​രെ വി​​​ല 110നോ​​​ട​​​ടു​​​ത്ത​​​പ്പോ​​​ൾ കാ​​​ണാ​​​നേ​​​യി​​​ല്ല.

പ​​​ക്ഷേ, കേ​​​ര​​​ള​​​ത്തി​​​ൽ പു​​​തി​​​യ സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തും മു​​​ന്പു​​​ത​​​ന്നെ സ്ത്രീ​​​ക​​​ൾ​​​ക്കു സൗ​​​ജ​​​ന്യ​​​യാ​​​ത്ര​​​യെ​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് വാ​​​ഗ്ദാ​​​നം ന​​​ട​​​പ്പാ​​​ക്കി​​​യി​​​ല്ലെ​​​ന്നു പ​​​റ​​​ഞ്ഞ് സ​​​മ​​​ര​​​ത്തി​​​നി​​​റ​​​ങ്ങി. അ​​​ടു​​​ക്ക​​​ള​​​യും വ​​​യ​​​റും ക​​​ത്തു​​​ന്പോ​​​ൾ യ​​​ഥാ​​​ർ​​​ഥ പ്ര​​​ശ്ന​​​ത്തി​​​ൽ​​​നി​​​ന്നു ശ്ര​​​ദ്ധ തി​​​രി​​​ക്കാ​​​ൻ ഇ​​​ത്ത​​​രം സ​​​മ​​​ര​​​ങ്ങ​​​ൾ പോ​​​രാ​​​തെ വ​​​രും.

ഇ​​​ന്ത്യ​​​യു​​​ടെ സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി ആ​​​ഗോ​​​ള​​​ പ്ര​​​തി​​​ഭാ​​​സ​​​മാ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞൊ​​​ഴി​​​യാ​​​നാ​​​കി​​​ല്ല. പ്ര​​​തി​​​പ​​​ക്ഷ​​​ത്താ​​​യി​​​രു​​​ന്ന​​​പ്പോ​​​ൾ, താ​​​ൻ വ​​​ന്നാ​​​ൽ എ​​​ല്ലാം മാ​​​റ്റി​​​മ​​​റി​​​ക്കു​​​മെ​​​ന്നു മോ​​​ദി പ​​​റ​​​ഞ്ഞ​​​തു​​​പോ​​​ലെ യാ​​​ഥാ​​​ർ​​​ഥ്യ​​​ബോ​​​ധ​​​മി​​​ല്ലാ​​​തെ പ​​​റ​​​യാ​​​ൻ ഇ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ​​​ത്താ​​​രും മു​​​തി​​​രു​​​ന്നി​​​ല്ല. മ​​​ന്ത്രി​​​സ​​​ഭാ​​​ യോ​​​ഗ​​​ങ്ങ​​​ൾ മാ​​​ത്ര​​​മ​​​ല്ല, പ്ര​​​തി​​​പ​​​ക്ഷ​​​ത്തെ​​​യും സാ​​​ന്പ​​​ത്തി​​​ക ​​​വി​​​ദ​​​ഗ്ധ​​​രെ​​​യും വി​​​ളി​​​ച്ചു​​​കൂ​​​ട്ടി ര​​​ക്ഷാ​​​മാ​​​ർ​​​ഗം ആ​​​രാ​​​യ​​​ണ​​​മെ​​​ങ്കി​​​ൽ അ​​​തി​​​നു വൈ​​​ക​​​രു​​​ത്.

ജ​​​നം ബു​​​ദ്ധി​​​മു​​​ട്ടു​​​ന്ന​​​തി​​​നി​​​ടെ ഇ​​​ന്ധ​​​ന​​​വി​​​ല വ​​​ർ​​​ധി​​​പ്പി​​​ച്ച കേ​​​ന്ദ്രം, നി​​​കു​​​തിവ​​​ർ​​​ധ​​​ന​​​യാ​​​ണോ അ​​​ടു​​​ത്ത​​​താ​​​യി ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​തെ​​​ന്ന ഭീ​​​തി ജ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ണ്ട്. അ​​​ങ്ങ​​​നെ​​​യെ​​​ങ്കി​​​ൽ സാ​​​ന്പ​​​ത്തി​​​ക​​​മാ​​​ന്ദ്യം പ​​​ടി​​​വാ​​​തി​​​ൽ​​​ക്ക​​​ലാ​​​ണ്. ഒ​​​രു ലോ​​​ക്ഡൗ​​​ണി​​​ൽ​​​നി​​​ന്ന് ജ​​​നം ന​​​ടു നി​​​വ​​​ർ​​​ത്തി​​​വ​​​രു​​​ന്ന​​​തേ​​​യു​​​ള്ളെ​​​ന്നു മ​​​റ​​​ക്ക​​​രു​​​ത്.

Tags : DEEPIKA EDITORIAL DEEPIKA EDITORIAL

Recent News

Corehub Up