x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

31
MAY
2026

സ​​​ത്യ​​​ദൂ​​​തി​​​ക​​​യെ പു​​​​ണ​​​​രു​​​​ന്നു, ​​​​വീ​​​​ണ്ടും അ​​​​ക്ഷ​​​​ര​​​​കേ​​​​ര​​​​ളം

Editorial Audio


Published: May 31, 2026 12:00 AM IST | Updated: May 30, 2026 11:35 PM IST

മ​​​ല​​​യാ​​​ള​​​ക്ക​​​ര ഇ​​​​ന്ന് അ​​​​തി​​​​ന്‍റെ സ​​​ത്യ​​​ദൂ​​​തി​​​ക​​​യെ ഒ​​​​രി​​​​ക്ക​​​​ൽ​​​​കൂ​​​​ടി പു​​​​ണ​​​​രു​​​​ക​​​​യാ​​​​ണ്. ഇ​​​​ന്നു​​​​ള്ള​​​​തി​​​​ൽ ആ​​​​ദ്യ മ​​​​ല​​​​യാ​​​​ള പ​​​​ത്ര​​​​ത്തി​​​​ന്‍റെ 140-ാം വാ​​​​ർ​​​​ഷി​​​​കാ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ൾ അ​​​ക്ഷ​​​രന​​​ഗ​​​രി​​​യി​​​ൽ ഇ​​​ന്ന് ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 2.30ന് ​​​​ഉ​​​​പ​​​​രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി സി.​​​​പി. രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ൻ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. ഗ​​​​വ​​​​ർ​​​​ണ​​​​റും മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യും ഉ​​​​ൾ​​​​പ്പെ​​​​ടെ രാ​​​​ഷ്‌​​​​ട്രീ​​​​യ-​​​​സാം​​​​സ്കാ​​​​രി​​​​ക രം​​​​ഗ​​​​ങ്ങളിലെ പ്ര​​​​മു​​​​ഖ​​​​ർ പ​​​​ങ്കെ​​​​ടു​​​​ക്കും. ന​​​​വോ​​​​ത്ഥാ​​​​ന​​​​മെ​​​​ന്ന​​​​ത് നൂ​​​​റ്റാ​​​​ണ്ടി​​​​ലൊ​​​​രി​​​​ക്ക​​​​ലോ വ​​​​ല്ല​​​​പ്പോ​​​​ഴു​​​​മോ പൊ​​​​ട്ടി​​​​പ്പു​​​​റ​​​​പ്പെ​​​​ടു​​​​ന്നൊ​​​​രു വി​​​​പ്ല​​​​വം മാ​​​​ത്ര​​​​മ​​​​ല്ല; കൂ​​​​ടു​​​​ത​​​​ൽ മി​​​​ക​​​​ച്ച​​​​തും എ​​​​ല്ലാ​​​​വ​​​​രെ​​​​യും ഉ​​​​ൾ​​​​ക്കൊ​​​​ള്ളു​​​​ന്ന​​​​തും ആ​​​​ന​​​​ന്ദ​​​​ക​​​​ര​​​​വു​​​​മാ​​​​യൊ​​​​രു നാ​​​​ഗ​​​​രി​​​​ക​​​​ത​​​​യ്ക്കു​​​​വേ​​​​ണ്ടി​​​​യു​​​​ള്ള പു​​​​രോ​​​​ഗ​​​​മ​​​​ന​​​​പ​​​​ര​​​​വും ല​​​​ക്ഷ്യ​​​​ബോ​​​​ധ​​​​മു​​​​ള്ള​​​​തു​​​​മാ​​​​യ നി​​​​ര​​​​ന്ത​​​​രയ​​​​ത്നംകൂ​​​​ടി​​​​യാ​​​​ണ്. പ​​​​രി​​​​മി​​​​തി​​​​ക​​​​ളി​​​​ലും ആ ​​​​നി​​​​ര​​​​ന്ത​​​​ര ന​​​​വോ​​​ത്ഥാ​​​​ന പ്ര​​​​ക്രി​​​​യ​​​​യി​​​​ൽ അ​​​​നു​​​​ദി​​​​നം വ്യാ​​​​പൃ​​​​ത​​​​യാ​​​​ണ് ദീ​​​​പി​​​​ക. ന​​​​മു​​​​ക്കൊ​​​​ന്നാ​​​​യ് മു​​​​ന്നേ​​​​റാം.

സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ളെ വി​​​​മ​​​​ർ​​​​ശി​​​​ക്കു​​​​ന്ന പ​​​​ത്ര​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ഒ​​​​രു​​​​കാ​​​​ല​​​​ത്തും ഒ​​​​ട്ടു​​​​മേ അ​​​​നാ​​​​യാ​​​​സ​​​​മ​​​​ല്ല. പ​​​​ക്ഷേ, 1887ൽ ​​​​ദീ​​​​പി​​​​ക പ്ര​​​​സി​​​​ദ്ധീ​​​​ക​​​​ര​​​​ണം തു​​​​ട​​​​ങ്ങു​​​​ന്പോ​​​​ൾ അ​​​​തി​​​​നു വി​​​​മ​​​​ർ​​​​ശി​​​​ക്കേ​​​​ണ്ടി​​​​യി​​​​രു​​​​ന്ന ഭ​​​​ര​​​​ണ​​​​കൂ​​​​ടം ബ്രി​​​​ട്ടീ​​​​ഷ് സാ​​​​മ്രാ​​​​ജ്യ​​​​ത്വ​​​​മെ​​​​ന്ന അ​​​​ധി​​​​നി​​​​വേ​​​​ശ ദു​​​​ര​​​​യു​​​​ടേ​​​​താ​​​​യി​​​​രു​​​​ന്നു. ‘ദീ​​​​പി​​​​ക​​​​’യ്ക്കു ര​​​​ണ്ടു വ​​​​ർ​​​​ഷം മു​​​​ന്പ്, 1885ൽ ​​​​പി​​​​റ​​​​ന്ന ഇ​​​​ന്ത്യ​​​​ൻ നാ​​​​ഷ​​​​ണ​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് ന​​​​യി​​​​ച്ച സ്വാ​​​​ത​​​​ന്ത്ര്യ​​​​സ​​​​മ​​​​ര​​​​ത്തെ പി​​​​ന്തു​​​​ണ​​​​യ്ക്കു​​​​ന്ന​​​​തു ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​വി​​​​രു​​​​ദ്ധ​​​​വും ന​​​​മ്മു​​​​ടെ രാ​​​​ജ്യ​​​​സ്നേ​​​​ഹം അ​​​​വ​​​​രു​​​​ടെ രാ​​​​ജ്യ​​​​ദ്രോ​​​​ഹ​​​​വു​​​​മാ​​​​യി​​​​രു​​​​ന്ന കാ​​​​ലം. ബ്രി​​​​ട്ടീ​​​​ഷ് മേ​​​​ൽ​​​​ക്കോ​​​​യ്മ അം​​​​ഗീ​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്ന തി​​​​രു​​​​വി​​​​താം​​​​കൂ​​​​റി​​​​ലും കൊ​​​​ച്ചി​​​​യി​​​​ലും സ്വാ​​​​ത​​​​ന്ത്ര്യ​​​​സ​​​​മ​​​​രം തു​​​​ട​​​​ക്ക​​​​ത്തി​​​​ൽ അ​​​​ത്ര ശ​​​​ക്ത​​​​മാ​​​​യി​​​​രു​​​​ന്നി​​​​ല്ല. നാ​​​​ട്ടു​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ സ്വാ​​​​ത​​​​ന്ത്ര്യ​​​​സ​​​​മ​​​​ര​​​​ത്തി​​​​നു കോ​​​​ൺ​​​​ഗ്ര​​​​സ് ആ​​​​ഹ്വാ​​​​നം ചെ​​​​യ്തി​​​​രു​​​​ന്നു​​​​മി​​​​ല്ല. എ​​​​ന്നി​​​​ട്ടും ഭാ​​​​ര​​​​ത ​​​​മ​​​​ഹാ​​​​ജ​​​​ന​​​​സ​​​​ഭ എ​​​​ന്ന​​​​റി​​​​യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്ന കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ വാ​​​​ർ​​​​ഷി​​​​ക​​​​ റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ​​​​പോ​​​​ലും ദീ​​​​പി​​​​ക പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. ഹ​​​​രി​​​​ജ​​​​ൻ, യം​​​​ഗ് ഇ​​​​ന്ത്യ എ​​​ന്നീ പ്ര​​​സി​​​ദ്ധീ​​​ക​​​ര​​​ണ​​​ങ്ങ​​​ളി​​​ലെ ഗാ​​​​ന്ധി​​​​ജി​​​​യു​​​​ടെ ലേ​​​​ഖ​​​​ന​​​​ങ്ങ​​​​ൾ ദീ​​​​പി​​​​ക അ​​​​പ്പ​​​​പ്പോ​​​​ൾ പു​​​​നഃ​​​​പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

തു​​​​ട​​​​ക്കം മു​​​​ത​​​​ൽ ദേ​​​​ശീ​​​​യ​​​​പ്ര​​​​സ്ഥാ​​​​ന​​​​ത്തെ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ മു​​​​ഖ​​​​പ്ര​​​​സം​​​​ഗ​​​​ങ്ങ​​​​ളെ​​​​ഴു​​​​തി. അ​​​​തേ​​​​സ​​​​മ​​​​യം, കോ​​​​ൺ​​​​ഗ്ര​​​​സി​​​​ലെ അ​​​​ന്തഃഛി​​​​ദ്ര​​​​ത്തി​​​​നെ​​​​തി​​​​രേ​​​​യു​​​​മെ​​​​ഴു​​​​തി. കോ​​​​ൺ​​​​ഗ്ര​​​​സ് തീ​​​​വ്ര-​​​​മി​​​​ത​​​​വാ​​​​ദ പോ​​​​രി​​​​ൽ പി​​​​ള​​​​രു​​​​ന്ന​​​​ത് സ്വാ​​​​ത​​​​ന്ത്ര്യ​​​​സ​​​​മ​​​​ര​​​​ത്തെ ത​​​​ള​​​​ർ​​​​ത്തു​​​​മെ​​​​ന്ന​​​​റി​​​​ഞ്ഞ ദീ​​​​പി​​​​ക, 1907 ഡി​​​​സം​​​​ബ​​​​ർ 31ലെ ​​​​മു​​​​ഖ​​​​പ്ര​​​​സം​​​​ഗ​​​​ത്തി​​​​ലെ​​​​ഴു​​​​തി: “കോ​​​​ൺ​​​​ഗ്ര​​​​സി​​​​ൽ സം​​​​ഭ​​​​വി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന പി​​​​ള​​​​ർ​​​​പ്പ് വി​​​​ദേ​​​​ശ​​​​ശ​​​​ക്തി​​​​ക​​​​ളെ സ​​​​ഹാ​​​​യി​​​​ക്കാ​​​​നേ ഉ​​​​പ​​​​ക​​​​രി​​​​ക്കൂ... നേ​​​​താ​​​​ക്ക​​​​ൾ ഛിദ്ര​​​​വാ​​​​സ​​​​ന ഉ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം. ത​​​​ങ്ങ​​​​ളു​​​​ടെ സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തെ ന്യാ​​​​യ​​​​മാ​​​​യ വ​​​​ഴി​​​​ക്കു​​​​റ​​​​പ്പി​​​​ക്കാ​​​​ൻ പു​​​​റ​​​​പ്പെ​​​​ട്ട ഭാ​​​​ര​​​​തീ​​​​യ നേ​​​​താ​​​​ക്ക​​​​ന്മാ​​​​ർ സ​​​​ഭാ മ​​​​ണ്ഡ​​​​പ​​​​ത്തി​​​​ൽ​​​​നി​​​​ന്നു പ്രാ​​​​ണ​​​​ര​​​​ക്ഷാ​​​​ർ​​​​ഥം ഓ​​​​ടി​​​​പ്പോ​​​​കേ​​​​ണ്ടി​​​​വ​​​​ന്ന​​​​ത് ഓ​​​​ർ​​​​ക്കാ​​​​ൻ​​​​പോ​​​​ലും പാ​​​​ടി​​​​ല്ലാ​​​​ത്ത ക​​​​ഷ്‌​​​ടാ​​​​വ​​​​സ്ഥ​​​​യാ​​​​കു​​​​ന്നു.” സാ​​​​മ്രാ​​​​ജ്യ​​​​ത്വ​​​​ത്തെ എ​​​​തി​​​​ർ​​​​ക്കു​​​​ന്ന​​​​തി​​​​നൊ​​​​പ്പം അ​​​​തി​​​​നെ ചെ​​​​റു​​​​ക്കേ​​​​ണ്ട ദേ​​​​ശീ​​​​യ​​​​പ്ര​​​​സ്ഥാ​​​​ന ​​​​നാ​​​​യ​​​​ക​​​​രു​​​​ടെ ത​​​​മ്മി​​​​ല​​​​ടി​​​​യെ വി​​​​മ​​​​ർ​​​​ശി​​​​ക്കു​​​​ന്ന​​​​തും സ്വാ​​​​ത​​​​ന്ത്ര്യ​​​​സ​​​​മ​​​​ര​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണെ​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ൽ ദീ​​​​പി​​​​ക​​​​യ്ക്കു സം​​​​ശ​​​​യ​​​​മി​​​​ല്ലാ​​​​യി​​​​രു​​​​ന്നു. ഇ​​​​ന്നും ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ങ്ങ​​​​ളെ​​​​യും രാ​​​​ഷ്‌​​​​ട്രീ​​​​യ ​​​​പാ​​​​ർ​​​​ട്ടി​​​​ക​​​​ളെ​​​​യും വി​​​​മ​​​​ർ​​​​ശി​​​​ക്കു​​​​ന്ന​​​​ത് അ​​​​വ​​​​യ്ക്കു ഭ്ര​​​​ഷ്‌​​​ട് ക​​​​ൽ​​​​പ്പി​​​​ക്കു​​​​ന്ന സ്മാ​​​​ർ​​​​ത്ത​​​​വി​​​​ചാ​​​​ര​​​​ത്താ​​​​ല​​​​ല്ല, യ​​​​ഥാ​​​​ർ​​​​ഥ പ​​​​ത്ര​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ന്‍റെ മൂ​​​​ല്യ​​​​വി​​​​ചാ​​​​ര​​​​ത്താ​​​​ലാ​​​​ണ്.

ന​​​​വോ​​​ത്ഥാ​​​​ന​​​​വും സ്വാ​​​​ത​​​​ന്ത്ര്യ​​​​സ​​​​മ​​​​ര ചേ​​​​ത​​​​ന​​​​യും ബ്രി​​​​ട്ടീ​​​​ഷു​​​​കാ​​​​ർ​​​​ക്കെ​​​​തി​​​​രേ മാ​​​​ത്ര​​​​മ​​​​ല്ല, എ​​​​ല്ലാ തി​​​​ന്മ​​​​ക​​​​ൾ​​​​ക്കു​​​​മെ​​​​തി​​​​രേ​​​​യു​​​​ള്ള​​​​താ​​​​ണ്. ഭ​​​​ര​​​​ണ​​​​കൂ​​​​ട രാ​​​​ഷ്‌​​​​ട്രീ​​​​യാ​​​​പ​​​​ച​​​​യ​​​​ങ്ങ​​​​ളെ​​​​യും രാ​​​​ഷ്‌​​​​ട്രീ​​​​യ പി​​​​ഴ​​​​വു​​​​ക​​​​ളെ​​​​യും എ​​​​ല്ലാ മ​​​​ത​​​​ങ്ങ​​​​ളെ​​​​യും ഏ​​​​റി​​​​യോ കു​​​​റ​​​​ഞ്ഞോ ദു​​​​ഷി​​​​പ്പി​​​​ക്കു​​​​ന്ന തീ​​​​വ്ര​​​​ചി​​​​ന്ത​​​​യെ​​​​യും ത​​​​ള്ളി​​​​പ്പ​​​​റ​​​​യാ​​​​നാ​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ, ഈ ​​​​പ​​​​ത്ര​​​​ത്തി​​​​ന്‍റെ സ്ഥാ​​​​പ​​​​ക പ​​​​ത്രാ​​​​ധി​​​​പ​​​​ർ നി​​​​ധീ​​​​രി​​​​ക്ക​​​​ൽ മാ​​​​ണി​​​​ക്ക​​​​ത്ത​​​​നാ​​​​രു​​​ടെ​​​യും, അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ പ​​​​ത്ര​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ലൂ​​​​ന്നി​​​​യ ന​​​​വോ​​​​ത്ഥാ​​​​ന പ​​​​രി​​​​ശ്ര​​​​മ​​​​ങ്ങ​​​​ൾ​​​​ക്ക് ധാ​​​​ർ​​​​മി​​​​ക പി​​​​ന്തു​​​​ണ​​​​കൊ​​​​ണ്ടും, പ​​​​ത്ര​​​​മ​​​​ടി​​​​ക്കു​​​​ന്ന​​​​തു ക്ലേ​​​​ശ​​​​ക​​​​ര​​​​മാ​​​​യി​​​​രു​​​​ന്ന കാ​​​​ല​​​​ത്ത് സ്വ​​​​യം നി​​​​ർ​​​​മി​​​​ച്ചൊ​​​​രു മ​​​​ര​​​​പ്ര​​​​സ് കൊ​​​​ണ്ടും സാ​​​​ക്ഷാ​​​​ത്കാ​​​​രം ന​​​​ൽ​​​​കി​​​​യ ന​​​​വോ​​​​ത്ഥാ​​​​ന​​​​നാ​​​​യ​​​​ക​​​​നാ​​​​യ ചാ​​​​വ​​​​റ കു​​​​ര്യാ​​​​ക്കോ​​​​സ് എ​​​​ലി​​​​യാ​​​​സ​​​​ച്ച​​​​ന്‍റെ​​​​യും ല​​​​ക്ഷ്യ​​​​ങ്ങ​​​​ളെ ത​​​​മ​​​​സ്ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു തു​​​​ല്യ​​​​മാ​​​​ണ്. ബ്രി​​​​ട്ടീ​​​​ഷു​​​​കാ​​​​ർ, നാം ​​​​ഹി​​​​ന്ദു​​​​ക്ക​​​​ളും മു​​​​സ്‌​​​​ലിം​​​​ക​​​​ളും ക്രൈ​​​​സ്ത​​​​വ​​​​രു​​​​മാ​​​​യ സ്വാ​​​​ത​​​​ന്ത്ര്യ​​​​കാം​​​​ക്ഷി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ ചു​​​​മ​​​​ത്തി​​​​യ രാ​​​​ജ്യ​​​​ദ്രോ​​​​ഹം പ​​​​ല വേ​​​​ഷ​​​​ങ്ങ​​​​ളി​​​​ൽ തു​​​​ട​​​​രു​​​​ന്നു​​​​ണ്ട്. പ​​​​ത്ര​​​​ങ്ങ​​​​ളി​​​​ലെ അ​​​​ക്ഷ​​​​ര​​​​വെ​​​​ളി​​​​ച്ച​​​​ത്തെ സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ പ്ര​​​​ഥ​​​​മ ​​​​പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി നെ​​​​ഹ്റു​​​​വി​​​​നെ​​​​പ്പോ​​​​ലെ എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും ക​​​​ഴി​​​​ഞ്ഞി​​​​ട്ടി​​​​ല്ല. അ​​​​ടി​​​​യ​​​​ന്ത​​​​രാ​​​​വ​​​​സ്ഥ​​​​ക​​​​ളെ​​​​യും പ്ര​​​​ഖ്യാ​​​​പി​​​​ക്കാ​​​​ത്ത ഫാ​​​​സി​​​​സ​​​​ത്തെ​​​​യു​​​​മൊ​​​​ക്കെ ക​​​​ണ്ടി​​​​ല്ലെ​​​​ന്നു ന​​​​ടി​​​​ച്ച് ന​​​​മു​​​​ക്കെ​​​​ങ്ങ​​​​നെ​​​​യാ​​​​ണ് ഒ​​​​രു പ​​​​ത്ര​​​​മെ​​​​ന്നു സ്വ​​​​യം വി​​​​ശേ​​​​ഷി​​​​പ്പി​​​​ക്കാ​​​​നാ​​​​കു​​​​ന്ന​​​​ത്?

ലോ​​​​ക​​​​ത്തെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ അ​​​​ഹിം​​​​സാ​​​​ത്മ​​​​ക വി​​​​മോ​​​​ച​​​​ന​​​​സ​​​​മ​​​​ര​​​​ത്തി​​​​ന്‍റെ ത​​​​ഴ​​​​ന്പ് ആ​​​​ത്മാ​​​​വി​​​​ലു​​​​ള്ള​​​​വ​​​​രാ​​​​ണ് 140 സം​​​​വ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ലെ പ​​​​ത്ര​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന പാ​​​​ര​​​​ന്പ​​​​ര്യ​​​​ത്തി​​​​ന്‍റെ നാ​​​​ഴി​​​ക​​​​ക്ക​​​​ല്ലി​​​​ൽ ഒ​​​​ന്നു തൊ​​​​ടാ​​​​ൻ ഇ​​​​ന്നീ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​നെ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. മാ​​​​മ്മ​​​​ൻ മാ​​​​പ്പി​​​​ള ഹാ​​​​ളി​​​​ലെ​​​​ത്തി​​​​യ​​​​വ​​​​ർ മാ​​​​ത്ര​​​​മ​​​​ല്ല; സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ ഈ ​​​​ദി​​​​ന​​​​ത്തി​​​​നു സാ​​​​ക്ഷി​​​​ക​​​​ളാ​​​​കു​​​​ന്ന​​​​വ​​​​രും വ​​​​രി​​​​ക്കാ​​​​രും വാ​​​​യ​​​​ന​​​​ക്കാ​​​​രും അ​​​​ഭ്യു​​​​ദ​​​​യ​​​​കാം​​​​ക്ഷി​​​​ക​​​​ളു​​​​മാ​​​​യ മ​​​​ഹ​​​​ദ് വ്യ​​​​ക്തി​​​​ക​​​​ളേ, ന​​​​മ​​​​സ്കാ​​​​രം! നി​​​​ങ്ങ​​​​ൾ ഒ​​​​രു പ​​​​ത്ര​​​​ത്തി​​​​ന്‍റെ​​​​യ​​​​ല്ല, ഒ​​​​രു സം​​​​സ്കാ​​​​ര​​​​ത്തി​​​​ന്‍റെ വ​​​​രി​​​​ക്കാ​​​​രാ​​​​ണ്. ഇ​​​​രു​​​​ട്ട് വ​​​​ള​​​​യു​​​​ന്പോ​​​​ൾ മി​​​​ന്നാ​​​​മി​​​​നു​​​​ങ്ങു​​​​ക​​​​ളേ, നി​​​​ങ്ങ​​​​ള​​​​ല്ലാ​​​​താ​​​​രു​​​​ണ്ട് ഈ ​​​​വി​​​​ള​​​​ക്ക് കെ​​​​ടാ​​​​തെ സൂ​​​​ക്ഷി​​​​ക്കാ​​​​ൻ!

ഇ​​​​ന്ത്യ ന​​​​മ്മു​​​​ടെ രാ​​​​ജ്യ​​​​മാ​​​​ണ്. നാം ​​​​സ​​​​ഹോ​​​​ദ​​​​രീ​​​​സ​​​​ഹോ​​​​ദ​​​​ര​​​​ന്മാ​​​​രാ​​​​ണ്. മ​​​​നു​​​​ഷ്യ​​​​വം​​​​ശ​​​​ത്തി​​​​ന്‍റെ ഭൗ​​​​മ​​​​പ്ര​​​​ത​​​​ല​​​​ങ്ങ​​​​ളി​​​​ൽ നാ​​​​മൊ​​​​രു ഖ​​​​ണ്ഡം മാ​​​​ത്രം. വി​​​​യോ​​​​ജി​​​​പ്പു​​​​ക​​​​ളെ​​​​ന്ന സൗ​​​​ന്ദ​​​​ര്യ​​​​ത്തെ വി​​​​ള​​​​ക്കി​​​​ച്ചേ​​​​ർ​​​​ക്കാ​​​​നു​​​​ള്ള ക​​​​ഠി​​​​ന​​​​മാ​​​​യ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം പ​​​​ത്ര​​​​ങ്ങ​​​​ൾ​​​​ക്കു​​​​മു​​​​ണ്ട്. മ​​​​ത-​​​​സാം​​​​സ്കാ​​​​രി​​​​ക-​​​​സാ​​​​ഹി​​​​ത്യ നാ​​​​യ​​​​ക​​​​രു​​​​ടെ ജാ​​​​ഗ്ര​​​​ത​​​​യാ​​​​ലാ​​​​ണ് ദീ​​​​പി​​​​ക പി​​​​ച്ച​​​​വ​​​​ച്ചു വ​​​​ള​​​​ർ​​​​ന്ന​​​​തെ​​​​ന്നു നി​​​​ങ്ങ​​​​ൾ​​​​ക്ക​​​​റി​​​​യാ​​​​മ​​​​ല്ലോ. മ​​​​ഹാ​​​​ക​​​​വി ഉ​​​​ള്ളൂ​​​ർ എ​​​​സ്. പ​​​​ര​​​​മേ​​​​ശ്വ​​​​ര​​​​യ്യ​​​​ർ, സ്വ​​​​ദേ​​​​ശാ​​​​ഭി​​​​മാ​​​​നി രാ​​​​മ​​​​കൃ​​​​ഷ്ണ​​​​പി​​​​ള്ള, മു​​​​ട്ട​​​​ത്തു വ​​​​ർ​​​​ക്കി, പി. ​​​​ഭാ​​​​സ്ക​​​​ര​​​​ൻ, വേ​​​​ളൂ​​​​ർ കൃ​​​​ഷ്ണ​​​​ൻ​​​​കു​​​​ട്ടി, ജോ​​​​സ​​​​ഫ് പൈ​​​​ലി, കു​​​​മ്മ​​​​നം ഗോ​​​​വി​​​​ന്ദ​​​​പ്പി​​​​ള്ള, തെ​​​​ങ്ങും​​​മൂ​​​ട്ടി​​​ൽ വ​​​​ർ​​​​ഗീ​​​​സ് മാ​​​​പ്പി​​​​ള, ജോ​​​​സ​​​​ഫ് മ​​​​റ്റം, ടി.​​​​വി. വ​​​​ർ​​​​ക്കി, സി. ​​​​അ​​​​ന്ത​​​​പ്പാ​​​​യി, ഐ.​​​​സി. ചാ​​​​ക്കോ, വി.​​​​സി. ജോ​​​​ർ​​​​ജ്, ഫാ. ​​​​കൊ​​​​ളം​​​​ബി​​​​യ​​​​ർ തു​​​​ട​​​​ങ്ങിയ എ​​​​ത്ര മ​​​​ഹാ​​​​ര​​​​ഥ​​​​ന്മാ​​​​രാ​​​​ണ് ഈ ​​​​പ​​​​ത്ര​​​​ത്തെ വ​​​​ള​​​​ർ​​​​ത്തി​​​​യ​​​​ത്. ന​​​​മോ​​​​വാ​​​​കം! പ​​​​ത്ര​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തെ സാ​​​​ഹോ​​​​ദ​​​​ര്യാ​​​​തി​​​​ജീ​​​​വ​​​​ന​​​​മാ​​​​യി, രാ​​​​ഷ്‌​​​​ട്ര​​​​ധ​​​​ർ​​​​മ​​​​മാ​​​​യി കൊ​​​​ണ്ടാ​​​​ടു​​​​ന്ന എ​​​​ത്ര മ​​​​നു​​​​ഷ്യ​​​​രാ​​​​ണ് ഇ​​​​ന്നീ വി​​​​ള​​​​ക്കേ​​​​ന്തു​​​​ന്ന​​​​ത്! ക​​​​ർ​​​​ഷ​​​​ക​​​​രും ദ​​​​ളി​​​​ത​​​​രും പാ​​​​വ​​​​ങ്ങ​​​​ളും ക്ലേ​​​​ശി​​​​ക്കു​​​​ന്നു​​​​ണ്ട്. ന​​​​മു​​​​ക്കീ അ​​​​ക്ഷ​​​​രം നി​​​​ര​​​​ത്തേ​​​​ണ്ട​​​​തു​​​​ണ്ട്.

മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ന്‍റെ ആ​​​​ധി​​​​കാ​​​​രി​​​​ക വ​​​​ർ​​​​ത്ത​​​​മാ​​​​ന​​​​മാ​​​​യി, ച​​​​രി​​​​ത്ര​​​​ത്തി​​​​ന്‍റെ ആ​​​​ദ്യ​​​​രേ​​​​ഖ​​​​യാ​​​​യ പ​​​​ത്ര​​​​മാ​​​​യി നി​​​​ല​​​​നി​​​​ൽ​​​​ക്കാ​​​​ൻ ദീ​​​​പി​​​​ക​​​​യെ അ​​​​നു​​​​വ​​​​ദി​​​​ച്ച വാ​​​​യ​​​​ന​​​​ക്കാ​​​​രേ, പ്രി​​​​യ​​​​പ്പെ​​​​ട്ട മ​​​​ല​​​​യാ​​​​ളി​​​​ക​​​​ളേ, ജ​​​​നാ​​​​ധി​​​​പ​​​​ത്യ മ​​​​തേ​​​​ത​​​​ര ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ സം​​​​ര​​​​ക്ഷ​​​​ക​​​​രാ​​​​യി, പ്ര​​​​ഖ്യാ​​​​പി​​​​ത-​​​​അ​​​​പ്ര​​​​ഖ്യാ​​​​പി​​​​ത അ​​​​ടി​​​​യ​​​​ന്ത​​​​രാ​​​​വ​​​​സ്ഥ​​​​ക​​​​ളു​​​​ടെ ശ​​​​ത്രു​​​​വാ​​​​യി, വി​​​​ശ്വ​​​​സാ​​​​ഹോ​​​​ദ​​​​ര്യ​​​​ത്തി​​​​ന്‍റെ മി​​​​ത്ര​​​​മാ​​​​യി, മ​​​​തം നോ​​​​ക്കാ​​​​ത്ത വ​​​​ർ​​​​ഗീ​​​​യ​​​​വി​​​​രു​​​​ദ്ധ​​​​ത​​​​യു​​​​ടെ വ​​​​ക്താ​​​​വാ​​​​യി, രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ത്തി​​​​ന​​​​തീ​​​​ത​​​​മാ​​​​യ രാ​​​​ഷ്‌​​​​ട്ര​​​​ബോ​​​​ധ​​​​ത്തി​​​​ന്‍റെ ദീ​​​​പി​​​​ക​​​​യാ​​​​യി, മു​​​​ഖം നോ​​​​ക്കാ​​​​തെ മൂ​​​​ല്യം നോ​​​​ക്കു​​​​ന്ന മു​​​​ഖ​​​​പ്ര​​​​സം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ അ​​​​ക്ഷ​​​​രാ​​​​യു​​​​ധ​​​​മാ​​​​യി, 19-ാം നൂ​​​​റ്റാ​​​​ണ്ടി​​​​ലെ പ​​​​ത്ര​​​​ധ​​​​ർ​​​​മം 21-ാം നൂ​​​​റ്റാ​​​​ണ്ടി​​​​ലും നി​​​​ർ​​​​ഭ​​​​യം തു​​​​ട​​​​രാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ക. ന​​​​ന്ദി!

Tags : DEEPIKA EDITORIAL

Recent News

Corehub Up