x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

10
DEC
2025

വ​ന്ദേ​മാ​ത​ര​ത്തി​ന്‍റെ ശ​ക്തി സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ലാ​ണ്

Editorial Audio


Published: December 10, 2025 12:00 AM IST | Updated: December 9, 2025 11:06 PM IST

ബ​ങ്കിം ച​ന്ദ്ര ചാ​റ്റ​ർ​ജി ര​ചി​ച്ച വ​ന്ദേ​മാ​ത​ര​ത്തി​ന്‍റെ 150-ാം വാ​ർ​ഷി​ക​മാ​ണ്. പ​ക്ഷേ, ഒ​രി​ക്ക​ൽ ഈ ​രാ​ജ്യ​ത്തെ ഒ​ന്നി​പ്പി​ച്ച ആ ​ദേ​ശ​ഭ​ക്തി​ഗാ​നം ഇ​പ്പോ​ൾ ഭി​ന്ന​ത​യു​ടെ ച​ർ​ച്ചാ​വി​ഷ​യ​മാ​യി​രി​ക്കു​ന്നു. അ​ടി​യ​ന്ത​ര​പ്രാ​ധാ​ന്യ​മു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ​നി​ന്നു ശ്ര​ദ്ധ തി​രി​ക്കാ​ൻ വ​ന്ദേ​മാ​ത​രം നീ​ട്ടി​പ്പാ​ടു​ന്നു.

ല​ക്ഷ​ക്ക​ണ​ക്കി​നു ഭാ​ര​തീ​യ​ർ വ​ന്ദേ​മാ​ത​രം ചൊ​ല്ലി​യ​തി​നാ​ലാ​ണ് ത​ങ്ങ​ൾ ഇ​വി​ടെ​യു​ള്ള​തെ​ന്നു പാ​ർ​ല​മെ​ന്‍റി​ൽ പ​റ​ഞ്ഞ പ്ര​ധാ​ന​മ​ന്ത്രി, പ്ര​ഥ​മ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​നെ​തി​രേ വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്തു. പ​ക്ഷേ, ഗാ​ന്ധി​ജി​യും നെ​ഹ്റു​വും പ​ട്ടേ​ലു​മൊ​ക്കെ നേ​താ​ക്ക​ളാ​യി​രു​ന്ന ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ് വ​ന്ദേ​മാ​ത​രം ആ​ല​പി​ച്ച് സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തെ സാ​മ്രാ​ജ്യ​വി​രു​ദ്ധ കൊ​ടു​ങ്കാ​റ്റാ​ക്കി​യ​പ്പോ​ൾ സം​ഘ​പ​രി​വാ​ർ എ​വി​ടെ​യാ​യി​രു​ന്നു എ​ന്ന ചോ​ദ്യം കോ​ൺ​ഗ്ര​സി​ന്‍റേ​ത​ല്ല, ച​രി​ത്ര​ത്തി​ന്‍റേ​താ​ണ്. വ​ന്ദേ​മാ​ത​രം സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തെ​യ​ല്ല, സ്വാ​ത​ന്ത്ര്യ​സ​മ​രം വ​ന്ദേ​മാ​ത​ര​ത്തെ​യാ​ണ് സൃ​ഷ്ടി​ച്ച​ത്. ഒ​ന്നി​നെ​യും നി​ന്ദി​ക്ക​രു​ത്.

1875 ന​വം​ബ​റി​ൽ ബ​ങ്കിം ച​ന്ദ്ര ചാ​റ്റ​ർ​ജി ത​ന്‍റെ ബം​ഗാ​ള്‍ മാ​സി​ക​യാ​യ ബം​ഗ​ദ​ര്‍​ശ​നി​ല്‍ ക​വി​ത പ്ര​സി​ദ്ധീ​ക​രി​ച്ചെ​ന്നാ​ണ് ചി​ല രേ​ഖ​ക​ളി​ൽ കാ​ണു​ന്ന​ത്. 1870ക​ളി​ൽ, ‘ദൈ​വം രാ​ജ്ഞി​യെ ര​ക്ഷി​ക്ക​ട്ടെ’ എ​ന്ന ഗാ​നം ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​ർ നി​ർ​ബ​ന്ധി​ത​മാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് വ​ന്ദേ​മാ​ത​രം ര​ചി​ക്ക​പ്പെ​ട്ട​ത​ത്രേ. പി​ന്നീ​ട്, 1882ൽ ​ചാ​റ്റ​ർ​ജി ആ​ന​ന്ദ​മ​ഠ​മെ​ന്ന നോ​വ​ൽ എ​ഴു​തി​യ​പ്പോ​ൾ ഗാ​നം അ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി. 1896ലെ ​കോ​ൺ​ഗ്ര​സ് സ​മ്മേ​ള​ന​ത്തി​ൽ ര​വീ​ന്ദ്ര​നാ​ഥ ടാ​ഗോ​ർ ഈ ​ക​വി​ത ആ​ല​പി​ച്ച​തോ​ടെ​യാ​ണ് ദേ​ശീ​യ​ത​ല​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​കു​ക​യും സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ന് ആ​വേ​ശം പ​ക​ർ​ന്ന ദേ​ശ​ഗീ​ത​മാ​കു​ക​യും ചെ​യ്ത​ത്.

മാ​തൃ​ഭൂ​മി​യെ ര​ക്ഷി​ക്കാ​ൻ അ​ണി​നി​ര​ന്ന ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ളു​ടെ നെ​ഞ്ചി​ലെ ദേ​ശ​സ്നേ​ഹ​ത്തി​ന്‍റെ ക​ട​ലി​ര​ന്പം ബ്രി​ട്ടീ​ഷ് സാ​മ്രാ​ജ്യം കേ​ട്ട​ത് വ​ന്ദേ​മാ​ത​ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു. അ​തി​ൽ ദേ​ശ​ഭ​ക്തി​യും മു​ദ്രാ​വാ​ക്യ​വും മു​ന്ന​റി​യി​പ്പും ക​ണ്ട ബ്രി​ട്ടീ​ഷു​കാ​ർ അ​തു നി​രോ​ധി​ച്ചു. പ​ക്ഷേ, ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബ്രി​ട്ടീ​ഷു​കാ​രെ തു​ര​ത്താ​നി​റ​ങ്ങി​യ ദേ​ശാ​ഭി​മാ​നി​ക​ൾ വ​ന്ദേ​മാ​ത​രം തൊ​ണ്ട​പൊ​ട്ടു​മാ​റു​ച്ച​ത്തി​ൽ പാ​ടി. പ​ല​രും ജ​യി​ലി​ലാ​യി. ഇ​തൊ​ക്കെ സ്വാ​ത​ന്ത്ര്യ​സ​മ​ര​ച​രി​ത്ര​ത്തി​ന്‍റെ പു​ള​കി​ത ഭാ​ഗ​ങ്ങ​ളാ​ണ്.

ആ ​ച​രി​ത്ര​ത്തേ​ക്കാ​ൾ പ്രാ​ധാ​ന്യം മ​റ്റു ചി​ല​തി​നു കൊ​ടു​ക്കു​ന്ന കാ​ഴ്ച​യാ​ണ് ഇ​പ്പോ​ൾ രാ​ജ്യം കാ​ണു​ന്ന​ത്. 1937ല്‍ ​വ​ന്ദേ​മാ​ത​ര​ത്തി​ന്‍റെ​ പ്ര​ധാ​ന ശ്ലോ​ക​ങ്ങ​ളെ, ജി​ന്ന​യു​ടെ എ​തി​ർ​പ്പു​മൂ​ലം മു​സ്‌​ലിം​ക​ള്‍ക്ക് അ​നി​ഷ്ട​മാ​ണെ​ന്നു ക​ണ്ട് നെ​ഹ്‌​റു എ​തി​ർ​ത്തെ​ന്നു പ​റ​ഞ്ഞു​കൊ​ണ്ട് പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് ക​ഴി​ഞ്ഞ മാ​സം വി​വാ​ദ​ത്തി​നു തു​ട​ക്ക​മി​ട്ട​ത്. വ​ന്ദേ​മാ​ത​ര​ത്തി​ന്‍റെ വി​ഭ​ജ​നം ഇ​ന്ത്യ​യി​ൽ വി​ഭ​ജ​ന​ത്തി​ന്‍റെ വി​ത്തു​ക​ള്‍ വി​ത​ച്ചെ​ന്നും ഈ ​വി​ഭ​ജ​ന മ​നോ​ഭാ​വം രാ​ജ്യ​ത്ത് ഇ​പ്പോ​ഴും വെ​ല്ലു​വി​ളി​യാ​യി തു​ട​രു​ക​യാ​ണെ​ന്നും മോ​ദി പ​റ​ഞ്ഞ​താ​യി മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

വ​ന്ദേ​മാ​ത​രം ച​ർ​ച്ച​യ്ക്കെ​ടു​ത്ത​പ്പോ​ൾ പാ​ർ​ല​മെ​ന്‍റി​ന​ക​ത്തും പു​റ​ത്തും ബി​ജെ​പി നേ​താ​ക്ക​ൾ മോ​ദി​യു​ടെ ഭാ​ഷ്യം ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ൽ മ​ഹാത്മാ​ഗാ​ന്ധി​ക്കൊ​പ്പം നി​ന്ന, പ​ല​പ്പോ​ഴാ​യി ഒ​ന്പ​തു വ​ർ​ഷ​ത്തോ​ട​ടു​ത്ത് രാ​ജ്യ​ത്തി​നു​വേ​ണ്ടി ജ​യി​ലി​ൽ കി​ട​ന്ന, സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ലും രാ​ഷ്‌​ട്രീ​യ​ത്തി​ലും സാ​ന്പ​ത്തി​ക​ന​ഷ്ട​മ​ല്ലാ​തെ നേ​ട്ട​മൊ​ന്നു​മു​ണ്ടാ​ക്കി​യി​ട്ടി​ല്ലാ​ത്ത, വി​ശ്വ​ച​രി​ത്രാ​വ​ലോ​ക​നം, ഇ​ന്ത്യ​യെ ക​ണ്ടെ​ത്ത​ൽ തു​ട​ങ്ങി​യ ഗ്ര​ന്ഥ​ങ്ങ​ളി​ലൂ​ടെ ഭാ​ര​തീ​യ സം​സ്കാ​ര​ത്തെ ലോ​ക​ത്തി​നു പ​രി​ച​യ​പ്പെ​ടു​ത്തി​യ, ഇ​ന്ത്യ​യു​ടെ പ്ര​ഥ​മ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന നെ​ഹ്‌​റു​വി​ൽ നാ​ളി​തു​വ​രെ മോ​ദി ന​ന്മ​ക​ളൊ​ന്നും ക​ണ്ടെ​ത്തി​യി​ട്ടി​ല്ല.

അ​തി​ശ​യ​മി​ല്ല; സം​ഘ​പ​രി​വാ​റി​ന്‍റെ വ​ർ​ഗീ​യ നി​ല​പാ​ടു​ക​ളെ അ​ദ്ദേ​ഹം അ​ത്ര​യ്ക്ക് എ​തി​ർ​ത്തി​ട്ടു​ണ്ട്. മാ​ത്ര​മ​ല്ല, 1937ലെ ​കോ​ൺ​ഗ്ര​സ്‌ പ്ര​വ​ർ​ത്ത​ക​സ​മി​തി യോ​ഗ​ത്തി​ലാ​ണ് വ​ന്ദേ​മാ​ത​ര​ത്തി​ന്‍റെ ര​ണ്ട് ഖണ്ഡങ്ങ​ൾ മാ​ത്രം മ​തി​യെ​ന്നു തീ​രു​മാ​നി​ച്ച​തെ​ങ്കി​ൽ നെ​ഹ്‌​റു​വി​നൊ​പ്പം അ​തി​ൽ പ​ങ്കെ​ടു​ത്ത ഗാ​ന്ധി​ജി​യും ടാ​ഗോ​റും സ​ർ​ദാ​ർ പ​ട്ടേ​ലും നേ​താ​ജി​യു​മൊ​ക്കെ കു​റ്റ​പ​ത്ര​ത്തി​ലുണ്ടാ​കും; അ​തു വേ​ണോ?

വ​ന്ദേ​മാ​ത​ര​ത്തി​ലെ ഒ​ഴി​വാ​ക്കി​യ ഭാ​ഗ​ങ്ങ​ളി​ല്‍ എ​തി​ര്‍പ്പി​നു കാ​ര​ണ​മാ​യ മ​ത​പ​ര​മാ​യ ചി​ല ആ​ഖ്യാ​ന​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ സ്വാ​ത​ന്ത്ര്യപ്ര​സ്ഥാ​ന​ത്തി​നു​ള്ളി​ല്‍ ഐ​ക്യം ഉ​റ​പ്പാ​ക്കാ​നാ​ണ് ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. ര​ണ്ട് ഖണ്ഡ​ങ്ങ​ള്‍ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വൂ എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ര​വീ​ന്ദ്ര​നാ​ഥ ടാ​ഗോ​ര്‍ ജ​വ​ഹ​ര്‍ലാ​ല്‍ നെ​ഹ്‌​റു​വി​ന് അ​യ​ച്ച ക​ത്തും കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ള്‍ ഉ​ദ്ധ​രി​ച്ചു. അ​തു​പോ​ലെ, വ​ന്ദേ​മാ​ത​രം പൂ​ർ​ണമാ​യി പാ​ട​ണ​മെ​ന്ന അ​ഭി​പ്രാ​യം നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര​ബോ​സി​ന് ഉ​ണ്ടാ​യി​രു​ന്നെ​ന്ന വാ​ദ​വു​മു​ണ്ട്.

സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ൽ ബോ​സി​ന്‍റെ പ​ങ്കാ​യി​രു​ന്നി​ല്ല, ഗാ​ന്ധി​ജി​ക്കും നെ​ഹ്റു​വി​നും ഉ​ണ്ടാ​യി​രു​ന്ന​ത്. ധീ​ര​ദേ​ശാ​ഭി​മാ​നി​യെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ തീ​വ്ര ആ​ശ​യ​ങ്ങ​ൾ വ​ലി​യൊ​രു വി​ഭാ​ഗം ജ​ന​ങ്ങ​ളെ​യും ആ​ക​ർ​ഷി​ച്ചി​ല്ല. പ​ക്ഷേ, കോ​ൺ​ഗ്ര​സി​ന് സ​ക​ല​രെ​യും സാ​മ്രാ​ജ്യ​ത്വ​വി​രു​ദ്ധ സേ​നാ​നി​ക​ളാ​ക്ക​ണ​മാ​യി​രു​ന്നു. ഒ​ന്നി​പ്പി​ക്ക​ൽ അ​ത്ര എ​ളു​പ്പ​മ​ല്ല​ല്ലോ!

ബ്രി​ട്ടീ​ഷ് സാ​മ്രാ​ജ്യ​ത്വ​ത്തി​നെ​തി​രേ, എ​ണ്ണ​മ​റ്റ ജാ​തി-​മ​ത-​വ​ർ​ണ​ങ്ങ​ളി​ൽ​പ്പെ​ട്ട ഇ​ന്ത്യ​ക്കാ​രെ ഒ​റ്റ നൂ​ലി​ൽ കോ​ർ​ത്ത കോ​ൺ​ഗ്ര​സി​ന്‍റെ നേ​താ​ക്ക​ൾ ചെ​യ്ത വി​ട്ടു​വീ​ഴ്ച​ക​ൾ ബി​ജെ​പി ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ല. പ​ക്ഷേ, തോ​ക്കി​ൻ​മു​ന​യി​ലും ജ​യി​ലി​ലും തെ​രു​വി​ലു​മൊ​ക്കെ​യാ​യി ആ ​മ​ഹാ​ത്യാ​ഗി​ക​ൾ, സൂ​ര്യ​ന​സ്ത​മി​ക്കാ​ത്ത സാ​മ്രാ​ജ്യ​ത്തെ വെ​ല്ലു​വി​ളി​ക്കു​ക​യാ​യി​രു​ന്നെ​ന്നു മ​റ​ക്ക​രു​ത്.

മാ​ത്ര​മ​ല്ല, രാ​ജ്യം നേ​രി​ടു​ന്ന ഗു​രു​ത​ര​മാ​യ തൊ​ഴി​ലി​ല്ലാ​യ്മ, ദാ​രി​ദ്ര്യം, വ​ർ​ഗീ​യ ചേ​രി​തി​രി​വ്, ന്യൂ​ന​പ​ക്ഷ​വി​രു​ദ്ധ​ത, വോ​ട്ട​ർ​പ​ട്ടി​ക​യി​ലെ അ​പാ​ക​ങ്ങ​ൾ, പ​ട്ടി​ക​യു​ടെ തീ​വ്ര​പ​രി​ഷ്ക​ര​ണ​ത്തി​ലെ ന്യൂ​ന​ത​ക​ൾ, വി​ക​സ​ന​പ്ര​ക്രി​യ​ക​ൾ തു​ട​ങ്ങി​യ​വ​യൊ​ക്കെ ച​ർ​ച്ച ചെ​യ്യേ​ണ്ട​തി​നു പ​ക​ര​മാ​കു​മോ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത വി​ജ​യ​മാ​യി മാ​റി​യ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ലെ ഐ​ക്യ​ത്തി​നു​വേ​ണ്ടി​യു​ള്ള വി​ട്ടു​വീ​ഴ്ച​ക​ൾ?

എ​ന്താ​യാ​ലും, സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ൽ കാ​ര്യ​മാ​യ പ​ങ്കി​ല്ലാ​ത്ത​വ​ർ, അ​തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന വ​ന്ദേ​മാ​ത​ര​ത്തി​ന്‍റെ പേ​രി​ൽ സ്വാ​ത​ന്ത്ര്യ​സ​മ​ര​സേ​നാ​നി​ക​ളെ പ​ഴി​ക്കു​ന്ന​ത് ക​റു​ത്ത ഫ​ലി​ത​മാ​ണ്. ഇ​പ്പോ​ഴെ​ത്ര പൂ​ർ​ണ​ഖണ്ഡ​ങ്ങ​ൾ പാ​ടി​യാ​ലും അ​ന്ന​ത്തെ ര​ണ്ടു ഖണ്ഡ​ങ്ങ​ളോ​ളം വ​രു​മോ?

Tags : Vande Mataram freedom struggle Editorial

Recent News

Corehub Up