പ്രമേഹ ചികിത്സയ്ക്കു നൂതന സാങ്കേതികവിദ്യകൾ
Wednesday, November 14, 2018 2:30 PM IST
ഇ​വ​ർ​ക്കു റി​സ്ക് കൂ​ടു​ത​ൽ...
പ്ര​മേ​ഹ​പാ​ര​ന്പ​ര്യ​മു​ള്ള കു​ടും​ബ​ത്തി​ൽ ജ​നി​ച്ച​വ​ർ, അ​മി​ത വ​ണ്ണ​മു​ള്ള​വ​ർ, ഉ​യ​ർ​ന്ന ര​ക്ത​സ​മ്മർ​ദ​മു​ള്ള​വ​ർ, 40 വ​യ​സി​നു​മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ, ക്ര​മം തെ​റ്റി​യ ആ​ർ​ത്ത​വ​മു​ള്ള പെ​ണ്‍​കുട്ടി​ക​ൾ, ര​ക്ത​ത്തി​ൽ കൊ​ഴു​പ്പു​ള്ള​വ​ർ, ക​ഴു​ത്തി​ലും ക​ക്ഷത്തും ക​റു​ത്ത മി​നു​സ​മു​ള്ള വെ​ൽ​വെ​റ്റ് പോ​ലെ ച​ർ​മ​മു​ള്ള​വ​ർ, വേ​ണ്ട​ത്ര അ​ധ്വാ​ന​മി​ല്ലാ​ത്ത​വ​ർ, ഗ​ർ​ഭ​കാ​ല​ത്ത് പ്ര​മേ​ഹ​മു​ള്ള​വ​രും നാ​ലു കി​ലോ​യി​ൽ കൂ​ടു​ത​ൽ ഭാ​ര​മു​ള്ള കു​ഞ്ഞു​ങ്ങ​ളെ പ്ര​സ​വി​ച്ച​വ​ർ, ഇ​തി​നൊ​പ്പം പ്ര​മേ​ഹ​രോ​ഗ ല​ക്ഷ​ണ​മു​ള്ള​വ​ർ എ​ന്നി​വ​ർ​ക്ക് പ്ര​മേ​ഹ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

പു​ത്ത​ൻ സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ

പ്ര​മേ​ഹ ചി​കി​ത്സാ​രം​ഗ​ത്ത് പു​ത്ത​ൻ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ രോ​ഗ പ്ര​തി​രോ​ധ​ത്തി​നും ചി​കി​ത്സ​യ്ക്കും പ്രയോ​ജ​ന​പ്പെ​ടു​ത്താം.​ആ​യു​ർ​ദൈ​ർ​ഘ്യം വ​ർ​ധി​പ്പി​ക്കു​ന്നതിനും സഹായകം. പു​ത്ത​ൻ​ഗ്ലൂ​ക്കോ​മീ​റ്റ​റു​ക​ൾ, കു​ത്തി​വ​യ്പ്പി​ല്ലാ​ത്ത പ​രി​ശോ​ധ​ന​ക​ൾ, പു​തി​യ ത​രം ഇ​ൻ​സു​ലി​ൻ പ​ന്പു​ക​ൾ എ​ന്നി​വ ഇ​പ്പോ​ൾ നി​ല​വി​ലു​ണ്ട്.

പു​ത്ത​ൻ ഗ്ലൂ​ക്കോ​മീ​റ്റ​ർ

ഇ​വ വ​ള​രെ ആ​ക​ർ​ഷ​ക​മാ​ണ്. അവ ഐ​ഫോ​ണ്‍ ആ​ൻ​ഡ്രോ​യി​ഡ് ഫോ​ണി​ൽ ല​ഭ്യ​മാ​കു​ന്ന വ​ള​രെ ചെ​റി​യ നൂ​ത​ന രീ​തി​ക​ളു​ണ്ട്.

കൃ​ത്യ​മാ​യി ഗ്ലൂ​ക്കോ​സ് അ​ള​വ് ത​രു​ന്ന ഗ്ലൂ​ക്കോ​മീ​റ്റ​റു​ക​ൾ ല​ഭ്യ​മാ​ണ്. മ​ലേ​ഷ്യ​യി​ൽ നി​ന്നു​ള്ള നൂ​ത​ന ഗ്ലൂ​ക്കോ വാ​ച്ച് ധ​രി​ച്ചാ​ൽ പ്ര​മേ​ഹം കു​റ​യു​ന്ന അ​വ​സ്ഥ​യി​ൽ ഇ​ത്് ഓട്ടോ​മാ​റ്റി​ക്കാ​യി പ്രോ​ഗ്രാം ചെ​യ്തു​വ​ച്ച ന​ന്പ​റി​ലേ​ക്ക് സ​ന്ദേ​ശ​മെ​ത്തി​ക്കും. അ​ങ്ങ​നെ പ്ര​മേ​ഹം കു​റ​ഞ്ഞു പോ​കു​ന്ന അ​വ​സ്ഥ​യി​ൽ നി​ന്ന് രോ​ഗി​യെ ര​ക്ഷ​പ്പെ​ടു​ത്താം. ഗ്ലൂ​ക്കോ​മീ​റ്റ​ർ പു​തി​യ ത​രം ഫോ​ണു​ക​ളു​മാ​യി ബ​ന്ധി​പ്പി​ച്ചു നി​മി​ഷ​ങ്ങ​ൾ​ക്ക​കം ര​ക്ത​ത്തി​ലെ ഗ്ലൂ​ക്കോ​സിന്‍റെ തോ​തു ക​ണ്ടെ​ത്താം. അതു ഡോ​ക്്ട​ർ​ക്ക് അ​യ​ച്ചു കൊ​ടു​ത്ത് ചി​കി​ത്സ​ വേഗത്തിലും ഫ​ല​വ​ത്തുമാക്കാം.

തു​ട​ർ​ച്ച​യാ​യ മോ​ണി​റ്റ​റിം​ഗ് സി​സ്റ്റം

ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര എ​പ്പോ​ൾ കൂ​ടു​ന്നു, കു​റ​യു​ന്നു, കൂ​ടി​യാ​ൽ എ​ത്ര നേ​രം നി​ൽ​ക്കു​ന്നു, 24 മ​ണി​ക്കൂ​റി​ലെ ഗ്ലൂ​ക്കോ​സ് നിലയിലെ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ൾ എ​ന്നി​വ മ​ന​സി​ലാ​ക്കാം. നേ​ർ​ത്ത സൂ​ചി വ​യ​റ്റി​ൽ ഘ​ടി​പ്പി​ക്കു​ന്നു. ഇ​തിനൊപ്പം ഒ​രു റി​ക്കോ​ർ​ഡ​റു​മു​ണ്ട്. രോ​ഗി​ക്ക് ഏ​ത് ആ​ഹാ​രം ക​ഴി​ച്ചതിനുശേഷം ഗ്ലൂ​ക്കോ​സ് കൂ​ടി, കു​റ​ഞ്ഞു, വ്യാ​യാ​മ​ത്തി​നു മു​ന്പും പി​ന്പു​മു​ള്ള ഗ്ലൂ​ക്കോ​സിന്‍റെ അ​ള​വ് എ​ന്നി​വ എ​ല്ലാ അ​ഞ്ചു മി​നി​റ്റി​ലും നി​രീ​ക്ഷി​ക്കാ​വു​ന്ന​താ​ണ്.

ഫ്ളാ​ഷ് ഗ്ലൂ​ക്കോ​സ് മോ​ണി​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി

ഈ ​സം​വി​ധാ​നം വ​ഴി ഗ്ലൂ​ക്കോ​സിന്‍റെ അ​ള​വ് 14 ദി​വ​സം വ​രെ മ​ന​സി​ലാ​ക്കാം. കൈ​യു​ടെ മു​ക​ൾ ഭാ​ഗ​ത്താ​ണു ഘ​ടി​പ്പി​ക്കു​ന്ന​ത്. ഒ​രു ദി​വ​സം 96 ത​വ​ണ ഗ്ലൂ​ക്കോ​സിന്‍റെ അ​ള​വ് മ​ന​സി​ലാ​ക്കാം. ഇ​തിന്‍റെ അ​ള​വു​വിവരം ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​വു​ന്ന​തു​മാ​ണ്.

ഇ​ൻ​സു​ലി​ൻ പ​ന്പു​ക​ൾ

പ്ര​ചാ​ര​ത്തി​ലി​രി​ക്കു​ന്ന ചി​കി​ത്സാ​രീ​തി​യാ​ണ്. 500 യൂ​ണി​റ്റു​വ​രെ ഇ​ൻ​സു​ലി​ൻ നി​റ​യ്ക്കാ​വു​ന്ന പ​ന്പു​ക​ളും ഗ്ലൂ​ക്കോ​മീ​റ്റ​ർ ഘ​ടി​പ്പി​ച്ച പ​ന്പും നി​ല​വി​ലു​ണ്ട്.

വേ​ദ​ന​ര​ഹി​ത​മാ​യ പ​രി​ശോ​ധ​ന

നാ​നോ ടെ​ക്നോ​ള​ജി ഉപയോഗിച്ചു വി​യ​ർ​പ്പു വ​ഴി​യും തു​പ്പ​ൽ വ​ഴി​യും ക​ണ്ണീ​രീ​ലൂ​ടെ​യും ഗ്ലൂ​ക്കോ​സ് പ​രി​ശോ​ധ​ന ന​ട​ത്താ​വു​ന്ന​താ​ണ്.

പു​തി​യ ഗു​ളി​ക​ക​ൾ​ക്കും ഇ​ൻ​സു​ലി​നും വി​ല കൂ​ടൂ​ത​ലാ​ണ്. ഡോ​ക്്ട​ർ​മാ​രു​ടെ നി​ർ​ദേ​ശ പ്ര​കാ​രം പു​തി​യ ഗു​ളി​ക​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ൽ പ്ര​മേ​ഹം നി​യ​ന്ത്രി​ത​മാ​ക്കാ​നും പ്ര​മേ​ഹ സ​ങ്കീ​ർ​ണ​ത​ക​ൾ കൊ​ണ്ടു​ള്ള വി​ഷ​മ​ത​ക​ൾ ത​ട​യാ​നും സാ​ധി​ക്കും.

വിവരങ്ങൾ - ഡോ.​ജി. ഹ​രീ​ഷ്കു​മാ​ർ എം​ഡി
സീ​നി​യ​ർ ഫി​സി​ഷ്യ​ൻ, ഐ​എ​ച്ച്എം ഹോ​സ്പി​റ്റ​ൽ, ഭ​ര​ണ​ങ്ങാ​നം