കൊറോണ പരിശോധന കിറ്റുകൾ കയറ്റുമതി ചെയ്യുന്നതിന് നിയന്ത്രണം
കൊറോണ പരിശോധന കിറ്റുകൾ കയറ്റുമതി ചെയ്യുന്നതിന് നിയന്ത്രണം
കൊറോണ രോഗ പരിശോധന നടത്താനുള്ള കിറ്റുകൾ കയറ്റുമതി ചെയ്യുന്നതിന്‌ കേന്ദ്രസർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രാജ്യത്ത് കൊറോണ വ്യാപിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ നടപടി.

തീരുമാനം അടിയന്തര പ്രാധാന്യത്തോടെ നിലവിൽ വന്നതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. ഇതുപ്രകാരം കിറ്റുകൾ കയറ്റുമതി ചെയ്യുന്ന ഓൾ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡിൽ നിന്ന് ലൈസൻസ് സ്വന്തമാക്കണം.