കോ​വി​ഡി​നെ മ​റി​ക​ട​ക്കാ​ൻ ശ​ക്തി ന​ൽ​ക​ട്ടെ; ഈ​സ്റ്റ​ർ ആ​ശം​സി​ച്ച് പ്ര​ധാ​ന​മ​ന്ത്രി
കോ​വി​ഡി​നെ മ​റി​ക​ട​ക്കാ​ൻ ശ​ക്തി ന​ൽ​ക​ട്ടെ; ഈ​സ്റ്റ​ർ ആ​ശം​സി​ച്ച് പ്ര​ധാ​ന​മ​ന്ത്രി
കോ​വി​ഡ്-19 നെ ​അ​തി​ജീ​വി​ക്കാ​ൻ ക​രു​ത്ത് പ​ക​രു​ന്ന​താ​വ​ട്ടെ ഈ​സ്റ്റ​ർ ദി​ന​മെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ട്വി​റ്റ​റി​ലൂ​ടെ ന​ൽ​കി​യ ഈ​സ്റ്റ​ർ സ​ന്ദേ​ശ​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഈ​സ്റ്റ​റി​ന്‍റെ അ​വ​സ​ര​ത്തി​ൽ എ​ല്ലാ​വ​ർ​ക്കും ന​ന്മ​ക​ൾ നേ​രു​ന്നു. യേ​ശു​ക്രി​സ്തു​വി​ന്‍റെ ശ്രേ​ഷ്ഠ​മാ​യ ചി​ന്ത​ക​ളെ​ക്കു​റി​ച്ചും ദ​രി​ദ്ര​രോ​ടും പാ​വ​ങ്ങ​ളോ​ടും ഉ​ണ്ടാ​യി​രു​ന്ന അ​ച​ഞ്ച​ല​മാ​യ ​പ്ര​തി​ബ​ദ്ധ​ത​യെ​ക്കു​റി​ച്ചും ഈ ​ദി​ന​ത്തി​ൽ ന​മു​ക്കോ​ർ​മി​ക്കാം. കോ​വി​ഡ്-19​നെ വി​ജ​യ​ക​ര​മാ​യി അ​തി​ജീ​വി​ക്കാ​നും ആ​രോ​ഗ്യ​മു​ള്ള ലോ​കം സൃ​ഷ്ടി​ക്കാ​നും ഏ​വ​ർ​ക്കും സാ​ധി​ക്ക​ട്ടേ​യെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ആ​ശം​സി​ച്ചു.

കോ​വി​ഡ്-19​നെ അ​തി​ജീ​വി​ക്കാ​നു​ള്ള ന​മ്മു​ടെ ഒ​ത്തൊ​രു​മ​യോ​ടെയു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ശ​ക്തി​പ​ക​രു​ന്ന​താ​ക​ട്ടെ ഈ ​ദി​വ​സ​മെ​ന്ന് രാ​ഷ്‌​ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് ആ​ശം​സി​ച്ചു.

കോ​ണ്‍ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി, വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ്ശ​ങ്ക​ർ, ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ തു​ട​ങ്ങി​യ​വ​രും കോ​വി​ഡ് ദു​ര​ന്ത​ത്തെ അ​തി​ജീ​വി​ക്കാ​ൻ യേ​ശു​ക്രി​സ്തു​വി​ന്‍റെ ഉ​ത്ഥാ​നം മാ​ർ​ഗ​മാ​ക​ട്ടെ​യെ​ന്ന് ആ​ശം​സി​ച്ചു.