അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷം കടന്നു മുന്നോട്ട് പോകുന്പോൾ കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം രോഗം ബാധിച്ചത്. 19,522 പേർക്ക്.
നിലവിൽ 10,29,878 പേർക്കാണ് രാജ്യത്ത് രോഗബാധ ഉള്ളത്. ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം 58,640 പേർക്കാണ് കോവിഡ് ബാധിച്ച് ജീവൻ നഷ്ടപ്പെട്ടത്. 1,40,138 മാത്രമാണ് അമേരിക്കയിൽ രോഗമുക്തി നേടാനായത്.
ന്യൂയോർക്കിൽ മാത്രം രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. 300,334 ആണ് ഇവിടുത്തെ ഇപ്പോഴത്തെ രോഗബാധിതർ. വിവിധ സംസ്ഥാനങ്ങളിലെ രോഗബാധിതർ- ന്യൂയോർക്കിൽ 3,00,334 പേർക്കും ന്യൂജഴ്സിയിൽ 1,13,856 പേർക്കുമാണ് രോഗം ബാധിച്ചത്.
മസാച്യുസെറ്റ്സിൽ 48,102 പേർക്കും ഇല്ലിനോയിസിൽ 48,102 പേർക്കും വൈറസ് ബാധയുണ്ട്. കലിഫോർണിയ- 46,032, പെൻസിൽവാനിയ- 43,264, മിഷിഗണ്‍- 39,262 , ഫ്ളോറിഡ- 32,846 ലൂസിയാന- 27,068 , ടെക്സസ്- 26,171