x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സം; കൂ​ടു​ത​ൽ വി​മാ​ന സ​ർ​വീ​സു​ക​ളു​മാ​യി എ​യ​ർ ഇ​ന്ത്യ​യും എ​യ​ർ ഇ​ന്ത്യ എ​ക്സ്‍​പ്ര​സും


Published: March 10, 2026 02:55 PM IST | Updated: March 10, 2026 03:53 PM IST

ദു​ബാ​യി: പ്ര​വാ​സി​ക​ൾ​ക്കാ​യി കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ളു​മാ​യി എ​യ​ർ ഇ​ന്ത്യ​യും എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്‌​പ്ര​സും. മാ​ർ​ച്ച് 10-ന് ​യു​എ​ഇ​യി​ലേ​യ്ക്ക് 32 പ്ര​ത്യേ​ക വി​മാ​ന​ങ്ങ​ൾ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്ന് എ​യ​ർ​ലൈ​നു​ക​ൾ അ​റി​യി​ച്ചു.

സൗ​ദി അ​റേ​ബ്യ​യു​ടെ​യും ഒ​മാ​ന്‍റെ​യും വ്യോ​മ​പാ​ത​ക​ൾ തു​റ​ന്നു​ത​ന്നെ കി​ട​ക്കു​ന്ന​തി​നാ​ൽ ഇ​വി​ട​ങ്ങ​ളി​ലേ​യ്ക്കു​ള്ള നി​ശ്ചി​ത സ​ർ​വീ​സു​ക​ൾ മു​ട​ക്ക​മി​ല്ലാ​തെ തു​ട​രും. ല​ഭ്യ​മാ​യ സ്ലോ​ട്ടു​ക​ൾ​ക്കും പ്രാ​ദേ​ശി​ക അ​നു​മ​തി​ക​ൾ​ക്കും വി​ധേ​യ​മാ​യി 32 അ​ധി​ക സ​ർ​വീ​സു​ക​ളാ​ണ് യു​എ​ഇ​യ്ക്കും ഇ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ൾ​ക്കും ഇ​ട​യി​ൽ മാ​ര്‍​ച്ച് 10ന് ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ദു​ബാ​യി​യി​ലേ​യ്ക്കും തി​രി​ച്ചു​മാ​യി എ​യ​ർ ഇ​ന്ത്യ​യു​ടെ 10 നോ​ൺ-​ഷെ​ഡ്യൂ​ൾ​ഡ് വി​മാ​ന​ങ്ങ​ളാ​ണ് സ​ര്‍​വീ​സ് ന​ട​ത്തു​ക. എ​യ​ർ ഇ​ന്ത്യ മും​ബൈ​യി​ൽ നി​ന്ന് മൂ​ന്നും ഡ​ൽ​ഹി​യി​ൽ നി​ന്ന് ര​ണ്ടും റൗ​ണ്ട് ട്രി​പ്പു​ക​ൾ ന​ട​ത്തും. എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്‌​പ്ര​സ് ദു​ബാ​യി​യി​ലേ​യ്ക്ക് മും​ബൈ, ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് ഓ​രോ റൗ​ണ്ട് ട്രി​പ്പു​ക​ൾ വീ​തം ന​ട​ത്തും.

എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്‌​പ്ര​സ് അ​ബു​ദാ​ബി, ഷാ​ർ​ജ (മും​ബൈ, ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന്), റാ​സ​ൽ​ഖൈ​മ (ഡ​ൽ​ഹി, ബം​ഗ​ളൂ​രു, കൊ​ച്ചി, മും​ബൈ) എ​ന്നി​വി​ട​ങ്ങ​ളി​ലേയ്​ക്ക് ആ​കെ 18 സ​ർ​വീ​സു​ക​ൾ ന​ട​ത്തും.

ജി​ദ്ദ​യി​ലേ​ക്ക് ആ​കെ 14 സ​ർ​വീ​സു​ക​ൾ ഉ​ണ്ടാ​കും. ഡ​ൽ​ഹി. മും​ബൈ, ഹൈ​ദ​രാ​ബാ​ദ്, ബം​ഗ​ളൂ​രു, മം​ഗ​ളൂ​രു, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് വി​മാ​ന​ങ്ങ​ൾ സർവീസ് നടത്തുക. എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്‌​പ്ര​സ് മ​സ്‌​ക​റ്റി​ലേ​യ്ക്ക് 14 സ​ർ​വീ​സു​ക​ൾ ന​ട​ത്തും. ഡ​ൽ​ഹി, മും​ബൈ, തി​രു​ച്ചി​റ​പ്പ​ള്ളി എ​ന്നി​വ​യ്‌​ക്കൊ​പ്പം കേ​ര​ള​ത്തി​ലെ കൊ​ച്ചി, ക​ണ്ണൂ​ർ, തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ നി​ന്നും സ​ർ​വീ​സു​ക​ൾ ഉ​ണ്ടാ​കും

Tags : air india air india express flight services uae gulf countries

Recent News

Corehub Up