ന്യൂഡൽഹി: യൂറോപ്യൻ രാജ്യങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. യൂറോപ്യൻ ശക്തികൾ യുദ്ധത്തിന്റെ പക്ഷത്താണെന്ന് പുടിൻ കുറ്റപ്പെടുത്തി. യുദ്ധം അവസാനിപ്പിക്കാൻ യൂറോപ്യൻ ശക്തികൾ തടസം നിൽക്കുന്നുവെന്ന് പുടിൻ പറഞ്ഞു.
യൂറോപ്യൻ ശക്തികൾക്ക് യുദ്ധമാണ് വേണ്ടതെങ്കിൽ യുദ്ധത്തിന് റഷ്യയും തയാറാണെന്ന് പുടിൻ വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ശ്രമങ്ങൾക്ക് യൂറോപ്യൻ ശക്തികൾ തടസം നിൽക്കുന്നുവെന്നാണ് പുടിന്റെ പ്രധാന ആരോപണം.
യൂറോപ് തങ്ങളുമായി യുദ്ധത്തിന് വന്നാൽ പിന്നെ ഒരു മധ്യസ്ഥ ചർച്ചയ്ക്കും അവസരം ഉണ്ടാകില്ലെന്നാണ് റഷ്യൻ നിലപാട്. യൂറോപ് മുന്നോട്ടുവച്ച സമാധാന നിർദേശങ്ങൾ റഷ്യക്ക് സ്വീകാര്യമല്ല. എന്നാൽ യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട് അമേരിക്കയുമായുള്ള ചർച്ച ഫലപ്രദമെന്ന് റഷ്യ വ്യക്തമാക്കിയിട്ടുണ്ട്.
Tags : Vladimir Putin USA Donald trump European powers