x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ്യാൻമറിൽ കെട്ടിടത്തിൽ സ്ഫോടനം; 46 പേർ മരിച്ചു


Published: May 31, 2026 11:08 PM IST | Updated: May 31, 2026 11:08 PM IST

യാ​ങ്കോ​ൺ: വ​ട​ക്കു​കി​ഴ​ക്ക​ൻ മ്യാ​ൻ​മ​റി​ലെ കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ ഉ​ഗ്ര​സ്ഫോ​ട​ന​ത്തി​ൽ 46 പേ​ർ മ​രി​ക്കു​ക​യും 74 പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

ചൈ​നീ​സ് അ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്ന നാം​കാം പ​ട്ട​ണ​ത്തി​ന​ടു​ത്ത ഗ്രാ​മ​ത്തി​ൽ ഖ​ന​നാ​വ​ശ്യ​ത്തി​ന് സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ ശേ​ഖ​രി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​ലാ​ണ് ഇ​ന്ന​ലെ ദു​ര​ന്ത​മു​ണ്ടാ​യ​ത്.

സ്ഫോ​ട​ന​ത്തി​ന്‍റെ ശ​ക്തി​യി​ൽ കെ​ട്ടി​ടം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. സ​മീ​പ​ത്തെ നൂ​റോ​ളം വീ​ടു​ക​ൾ​ക്കു കേ​ടു​പാ​ടു​ണ്ടാ​യി. മ​രി​ച്ച​വ​രി​ൽ ആ​റു കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.

മ്യാ​ൻ​മ​റി​ലെ പ​ട്ടാ​ള​ ഭ​ര​ണ​കൂ​ട​ത്തെ എ​തി​ർ​ക്കു​ന്ന താ​ആം​ഗ് നാ​ഷ​ണ​ൽ ലി​ബ​റേ​ഷ​ൻ ആ​ർ​മി എ​ന്ന വം​ശീ​യ സാ​യു​ധ ഗ്രൂ​പ്പി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ൽ​പ്പെ​ടു​ന്ന സ്ഥ​ല​ത്താ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്.

Tags : Explosion building Myanmar

Recent News

Corehub Up