x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇമ്രാൻ ഖാനെ കാണാൻ കുടുംബത്തിന് അനുമതി; പ്രതിഷേധം അവസാനിപ്പിച്ച് അനുയായികൾ


Published: November 27, 2025 10:32 AM IST | Updated: November 27, 2025 11:18 AM IST

ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയും തെഹ്‌രികെ ഇൻസാഫ് നേതാവുമായ ഇമ്രാൻ ഖാനെ സന്ദർശിക്കാൻ കുടുംബാംഗങ്ങൾക്ക് അനുമതി നൽകി പാക് ജയിൽ അധികൃതർ. ഇതോടെ സഹോദരി അലീമ ഖാനും പിടിഐ അനുയായികളും അഡിയാല ജയിലിന് സമീപം നടത്തിവന്ന ധർണ അവസാനിപ്പിച്ചു.

ഇന്നും ചൊവ്വാഴ്ചയും ഇമ്രാനെ സന്ദർശിക്കാനാണ് കുടുംബാംഗങ്ങൾക്ക് അനുമതി നൽകിയിരിക്കുന്നത്. റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടതായ അഭ്യൂഹങ്ങൾ പരന്നിരുന്നു.

ഇമ്രാൻ ഖാൻ ജയിലിനുള്ളിൽ മരണപ്പെട്ടെന്ന വാർത്തകൾ പ്രചരിച്ചതോടെ പാക്കിസ്ഥാനിൽ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തിരുന്നു.

Tags : Imran Khan protest pakistan

Recent News

Corehub Up