x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഖ​മ​ന​യി​യു​ടെ പി​ൻ​ഗാ​മി​യെ പ്ര​ഖ്യാ​പി​ച്ചു ; ആ​യ​ത്തൊ​ള്ള അ​റാ​ഫി​ക്ക് ചു​മ​ത​ല


Published: March 1, 2026 05:08 PM IST | Updated: March 1, 2026 06:35 PM IST

ടെ​ഹ്റാ​ൻ: പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തൊ​ള്ള ഖ​മ​ന​യി​യു​ടെ മ​ര​ണ​ത്തി​നു പി​ന്നാ​ലെ പി​ൻ​ഗാ​മി​യെ പ്ര​ഖ്യാ​പി​ച്ച് ഇ​റാ​ൻ. ആ​യ​ത്തൊ​ള്ള അ​റാ​ഫി​ക്ക് ഇ​ട​ക്കാ​ല ചു​മ​ത​ല ന​ൽ​കി​യെ​ന്ന് ഇ​റാ​ൻ വ്യ​ക്ത​മാ​ക്കി.

ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ർ​ട്ടി​ക്കി​ൾ 111 പ്രാ​ബ​ല്യ​ത്തി​ൽ കൊ​ണ്ടു​വ​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. പ​ര​മോ​ന്ന​ത നേ​താ​വി​ന്‍റെ ഒ​ഴി​വു​ണ്ടാ​കു​മ്പോ​ൾ താ​ൽ​ക്കാ​ലി​ക​മാ​യി മൂ​ന്ന് അം​ഗ കൗ​ൺ​സി​ൽ ഭ​ര​ണ ചു​മ​ത​ല​ക​ൾ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നാ​ണ് ഇ​റാ​ൻ ഭ​ര​ണ​ഘ​ട​ന​യി​ലെ ആ​ർ​ട്ടി​ക്കി​ൾ 111 നി​ർ​ദ്ദേ​ശി​ക്കു​ന്ന​ത്.

സ്ഥി​രം നേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് വ​രെ ഈ ​കൗ​ൺ​സി​ൽ രാ​ജ്യ​ത്തി​ന്‍റെ പ​ര​മാ​ധി​കാ​ര ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ക്കും. ഭ​ര​ണ​ഘ​ട​ന പ്ര​കാ​രം നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ്, നീ​തി​ന്യാ​യ വ​കു​പ്പ് മേ​ധാ​വി, ഗാ​ർ​ഡി​യ​ൻ കൗ​ൺ​സി​ലി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ഒ​രു മ​ത​പ​ണ്ഡി​ത​ൻ എ​ന്നി​വ​രാ​ണ് ഈ ​കൗ​ൺ​സി​ലി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്.

Tags : khamenei iran successor ayatollah arafi

Recent News

Corehub Up