x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സമനില വീണ്ടെടുക്കാൻ ഇറാൻ; പുതിയ ഐആർജിസി കമാൻഡറെ നിയമിച്ചു


Published: March 1, 2026 03:44 PM IST | Updated: March 1, 2026 04:43 PM IST

ടെഹ്‌റാൻ: ഇറാനും യുഎസ്- ഇസ്രയേൽ സംയുക്ത സേനയും തമ്മിലുള്ള യുദ്ധം തുടരുന്നതിനിടെ പുതിയ കമാൻഡർ ഇൻ ചീഫിനെ നിയമിച്ച് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സ്.

മുൻ പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ വെറ്ററൻ മിലിട്ടറി ഓഫീസർ അഹമ്മദ് വാഹിദിയാണ് എലൈറ്റ് മിലിഷ്യയുടെ പുതിയ കമാൻഡർ-ഇൻ-ചീഫ്. ആറ് മാസം ഇടക്കാല മേധാവിയായി സേവനമനുഷ്ഠിച്ചതിന് ശേഷമാണ് അദ്ദേഹം കമാൻഡർ-ഇൻ-ചീഫാകുന്നത്.

യുഎസ്- ഇസ്രയേൽ ആക്രമണത്തിൽ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്ക്കും കുടുംബാംഗങ്ങൾക്കും പുറമെ സായുധ സേനാ മേധാവി അബ്ദുൾ റഹീം മൗസവി അടക്കം 40 ഉന്നത ഇറാനിയൻ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്.

Tags : Iran IRGC commander

Recent News

Corehub Up