x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലബനനിൽ ആക്രമണം നിർത്താതെ ഇസ്രയേൽ


Published: June 9, 2026 10:13 PM IST | Updated: June 9, 2026 10:13 PM IST

ടെ​​​ൽ അ​​​വീ​​​വ്: ​​​തെ​​​ക്ക​​​ൻ ല​​​ബ​​​ന​​​നി​​​ൽ ഇ​​​സ്രേ​​​ലി ഇ​​​ന്ന​​​ലെ​​​യും ആ​​​ക്ര​​​മ​​​ണം തു​​​ട​​​ർ​​​ന്നു. ടൈ​​​ർ ന​​​ഗ​​​ര​​​ത്തി​​​ലും പ​​​രി​​​സ​​​ര​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും അ​​​തി​​​ശ​​​ക്ത​​​മാ​​​യ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യി. മൂ​​​ന്നു പേ​​​രെ​​​ങ്കി​​​ലും കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി ല​​​ബ​​​നീ​​​സ് മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

ടൈ​​​ർ ന​​​ഗ​​​ര​​​ത്തി​​​ൽ ഇ​​​സ്രേ​​​ലി യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ബോം​​​ബി​​​ട്ടു. ശ്രി​​​ഫ, ഹാ​​​രി​​​സ് എ​​​ന്നീ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും ബോം​​​ബ് വീ​​​ണു. ക​​​ഫ​​​ർ റു​​​മാ​​​നെ എ​​​ന്ന സ്ഥ​​​ല​​​ത്ത് ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യി. നെ​​​ബാ​​​ത്തി​​​യെ, ക​​​ഫ​​​ർ സ​​​ർ തു​​​ട​​​ങ്ങി​​​യ സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും ഇ​​​സ്രേ​​​ലി ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യി.

ടൈ​​​റി​​​ൽ​​​നി​​​ന്ന് ജ​​​ന​​​ങ്ങ​​​ൾ ഒ​​​ഴി​​​ഞ്ഞു​​​പോ​​​കാ​​​ൻ ഇ​​​സ്രേ​​​ലി സേ​​​ന നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. തെ​​​ക്ക​​​ൻ ല​​​ബ​​​ന​​​നി​​​ലെ ക്രി​​​സ്ത്യ​​​ൻ മേ​​​ഖ​​​ല​​​യി​​​ലു​​​ള്ള​​​വ​​​രെ​​​യും ഇ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി. മു​​​ന്പ​​​ത്തെ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ക്രി​​​സ്ത്യ​​​ൻ മേ​​​ഖ​​​ല​​​യെ ഒ​​​ഴി​​​വാ​​​ക്കി​​​യി​​​രു​​​ന്ന​​​താ​​​ണ്. ജ​​​ന​​​ങ്ങ​​​ൾ പ​​​ലാ​​​യ​​​നം തു​​​ട​​​ങ്ങി​​​യെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്.

ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ഇ​​​റാ​​​നും ഇ​​​സ്ര​​​യേ​​​ലും പ​​​ര​​​സ്പ​​​രം ആ​​​ക്ര​​​മി​​​ച്ചി​​​രു​​​ന്നു. ല​​​ബ​​​ന​​​നി​​​ലെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ പേ​​​രി​​​ലാ​​​ണ് ഇ​​​റാ​​​ൻ ഇ​​​സ്ര​​​യേ​​​ലി​​​ലേ​​​ക്കു മി​​​സൈ​​​ലു​​​ക​​​ൾ തൊ​​​ടു​​​ത്ത​​​ത്. മ​​​റു​​​പ​​​ടി​​​യാ​​​യി ടെ​​​ഹ്റാ​​​ൻ അ​​​ട​​​ക്കം ഇ​​​സ്രേ​​​ലി സേ​​​ന ബോം​​​ബി​​​ട്ടു.

ഹി​​​സ്ബു​​​ള്ള​​​യ്ക്കെ​​​തി​​​രാ​​​യ നീ​​​ക്കം തു​​​ട​​​ർ​​​ന്നാ​​​ൽ ഇ​​​സ്ര​​​യേ​​​ലി​​​ൽ ആ​​​ക്ര​​​മ​​​ണം തു​​​ട​​​രു​​​മെ​​​ന്നാ​​​ണ് ഇ​​​റാ​​​ൻ ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ഇറാനിൽ രണ്ടു സൈനികർ കൊല്ലപ്പെട്ടു

ടെ​​​ഹ്റാ​​​ൻ: തി​​​ങ്ക​​​ളാ​​​ഴ്ച​​​ത്തെ ഇ​​​സ്രേ​​​ലി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഇ​​​റാ​​​നി​​​ൽ ര​​​ണ്ടു സൈ​​​നി​​​ക​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു.

ഇ​​​റേ​​​നി​​​യ​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ളാ​​​ണ് ഇ​​​ക്കാ​​​ര്യം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത​​​ത്. ടെ​​​ഹ്റാ​​​നു സ​​​മീ​​​പം വ്യോ​​​മ​​​പ്ര​​​തി​​​രോ​​​ധ യൂ​​​ണി​​​റ്റി​​​ൽ പോ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്ന സൈ​​​നി​​​ക​​​രാ​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

Tags : Israel Lebanon Middle East War West Asian Conflict

Recent News

Corehub Up