x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗദിയിൽ വിഷവാതകം ശ്വസിച്ച് മലയാളി മരിച്ചു


Published: March 25, 2026 02:30 PM IST | Updated: March 25, 2026 03:08 PM IST

റിയാദ്: സൗദിയിലെ താമസസ്ഥലത്ത് മലിനജല പൈപ്പ് ലൈൻ വൃത്തിയാക്കാൻ ഉപയോഗിച്ച ആസിഡിൽനിന്നുള്ള വിഷവാതകം ശ്വസിച്ച് മലപ്പുറം സ്വദേശി മരിച്ചു. റിയാദിലെ അസീസിയയിൽ താമസിക്കുന്ന വേങ്ങര നെടുംപറമ്പ് സ്വദേശി കാങ്കട കടവൻ ഈസ്മായിൽ (51) ആണ് മരിച്ചത്.

മൻഫുഅ അൽഈമാൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. താമസിക്കുന്ന ഫ്ലാറ്റിലെ മലിനജല പൈപ്പ് ലൈൻ ശുദ്ധീകരിക്കുന്നതിനായി ഒഴിച്ച സൾഫ്യൂരിക് ആസിഡിൽനിന്നുള്ള വാതകമാണ് അപകടത്തിനു കാരണമായത്. ആസിഡ് ഒഴിച്ച വിവരമറിയാതെ ബാത്‌റൂമിൽ പോയ ഈസ്മായിൽ വാതകം ശ്വസിച്ചു ബോധരഹിതനാകുകയായിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. ഉടൻതന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും തൊട്ടടുത്ത ദിവസം മരിച്ചു.

Tags : toxic gas Saudi Arabia death

Recent News

Corehub Up