മോസ്കോ: ഇറാനെതിരായ യുഎസ്- ഇസ്രയേല്‍ ആക്രമണത്തെ അപലപിച്ച് റഷ്യ. പ്രകാപനങ്ങളില്ലാതിരുന്നിട്ടും മുന്‍കൂട്ടി ആസൂത്രണം ചെയ്ത ആക്രമണമാണ് നടന്നതെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.
ആക്രമണങ്ങള്‍, മേഖലയില്‍ മാനുഷികവും സാമ്പത്തികവും ആണവ ദുരന്തവും ഉണ്ടാക്കും. സൈനിക നീക്കങ്ങള്‍ നിര്‍ത്തിവച്ച് ചര്‍ച്ചകളുടെ പാതയിലേക്ക് മടങ്ങമെന്നും റഷ്യ ആവശ്യപ്പെട്ടു.
യുഎസും ഇസ്രായേലും പശ്ചിമേഷ്യയെ യുദ്ധക്കെടുതിയിലേക്ക് തള്ളിവിടുകയാണ്. നിരുത്തരവാദപരമായ നീക്കങ്ങള്‍ മേഖലയെ അസ്ഥിരപ്പെടുത്തുമെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Tags : Russia US-Israel Strike Iran