x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇറാന് റഷ്യയുടെ പിന്തുണ


Published: March 21, 2026 10:24 PM IST | Updated: March 21, 2026 10:24 PM IST

മോ​​​സ്കോ: ​​​ഇ​​​റാ​​​നൊ​​​പ്പം റ​​​ഷ്യ ഉ​​​ണ്ടെ​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ദി​​​മി​​​ർ പു​​​ടി​​​ൻ. പേ​​​ർ​​​ഷ്യ​​​ൻ പു​​​തു​​​വ​​​ത്സ​​​ര​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഇ​​​റാ​​​നു ന​​​ല്കി​​​യ സ​​​ന്ദേ​​​ശ​​​ത്തി​​​ലാ​​​ണ് പു​​​ടി​​​ൻ ഇ​​​തു പ​​​റ​​​ഞ്ഞ​​​ത്.

ഇ​​​റാ​​​ന്‍റെ പു​​​തി​​​യ പ​​​ര​​​മോ​​​ന്ന​​​ത നേ​​​താ​​​വ് ആ​​​യ​​​ത്തൊ​​​ള്ള മൊ​​​ജ്ത​​​ബ ഖ​​​മ​​​ന​​​യ്‌​​​ക്കും പ്ര​​​സി​​​ഡ​​​ന്‍റ് മ​​​സൂ​​​ദ് പ​​​സെ​​​ഷ്കി​​​യാ​​​നും പു​​​ടി​​​ൻ അ​​​ഭി​​​ന​​​ന്ദ​​​നം അ​​​റി​​​യി​​​ച്ചു. യു​​​എ​​​സ്-​​​ഇ​​​സ്രേ​​​ലി ആ​​​ക്ര​​​മ​​​ണം പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ൽ ക​​​ടു​​​ത്ത പ്ര​​​തി​​​സ​​​ന്ധി സൃ​​​ഷ്ടി​​​ച്ചെ​​​ന്നും ആ​​​ഗോ​​​ള ഊ​​​ർജ​​​ പ്ര​​​തി​​​സ​​​ന്ധി​​​ക്കു കാ​​​ര​​​ണ​​​മാ​​​യെ​​​ന്നും പു​​​ടി​​​ൻ ആ​​​രോ​​​പി​​​ച്ചു.

ഇ​​​തി​​​നി​​​ടെ ഇ​​​റാ​​​ന് ഇ​​​ന്‍റി​​​ല​​​ജ​​​ൻ​​​സ് വി​​​വ​​​ര​​​ങ്ങ​​​ൾ ന​​​ല്കു​​​ന്ന​​​ത് അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​ണെ​​​ന്ന് റ​​​ഷ്യ അ​​​മേ​​​രി​​​ക്ക​​​യെ അ​​​റി​​​യി​​​ച്ച​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്.

ഇ​​​തി​​​നു പ​​​ക​​​ര​​​മാ​​​യി, റ​​​ഷ്യ​​​ക്കെ​​​തി​​​രാ​​​യ ഇ​​​ന്‍റ​​​ലി​​​ജ​​​ൻസ് വി​​​വ​​​ര​​​ങ്ങ​​​ൾ യു​​​ക്രെ​​​യ്നു ന​​​ല്കു​​​ന്ന​​​ത് അ​​​മേ​​​രി​​​ക്ക നി​​​ർ​​​ത്ത​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. അ​​​മേ​​​രി​​​ക്ക ഈ ​​​നി​​​ർ​​​ദേ​​​ശം ത​​​ള്ളി​​​യെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്. റി​​​പ്പോ​​​ർ​​​ട്ട് വ്യാ​​​ജ​​​മാ​​​ണെ​​​ന്ന് റ​​​ഷ്യ പ്ര​​​തി​​​ക​​​രി​​​ച്ചു.

Tags : Russia's support Iran West Asian Conflict Middle East War Vladimir Putin

Recent News

Corehub Up