x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നൈ​ജീ​രി​യ​യി​ൽ ഫെ​ർ​ട്ടി​ലി​റ്റി ഉ​ത്സ​വ​ത്തി​നി​ടെ സ്ത്രീ​ക​ൾ​ക്ക് നേ​രെ ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ൾ


Published: May 3, 2026 11:21 PM IST | Updated: May 3, 2026 11:21 PM IST

ഡെ​ൽ​റ്റ സ്റ്റേ​റ്റ്: നൈ​ജീ​രി​യ​യി​ലെ ഡെ​ൽ​റ്റ സ്റ്റേ​റ്റി​ൽ ന​ട​ന്ന അ​ലു-​ഡോ ഫെ​ർ​ട്ടി​ലി​റ്റി ഉ​ത്സ​വ​ത്തി​നി​ടെ സ്ത്രീ​ക​ൾ​ക്ക് നേ​രെ ക്രൂ​ര​മാ​യ ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ൾ ന​ട​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. ഓ​രാ​മു​ഡു ക​മ്യൂ​ണി​റ്റി ആ​ഘോ​ഷി​ക്കു​ന്ന ഈ ​ഉ​ത്സ​വ​ത്തി​നി​ടെ സ്ത്രീ​ക​ളെ തെ​രു​വി​ലൂ​ടെ ഓ​ടി​ക്കു​ക​യും ആ​ൾ​ക്കൂ​ട്ടം ചേ​ർ​ന്ന് വ​സ്ത്ര​ങ്ങ​ൾ വ​ലി​ച്ചു​കീ​റി ന​ഗ്ന​രാ​ക്കി പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് വി​വ​രം.

പൊ​തു​സ്ഥ​ല​ത്ത് വ​ച്ച് സ്ത്രീ​ക​ളെ പു​രു​ഷ​ന്മാ​രും ആ​ൺ​കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന സം​ഘം വേ​ട്ട​യാ​ടു​ക​യും വ​സ്ത്ര​ങ്ങ​ൾ ബ​ല​മാ​യി നീ​ക്കം ചെ​യ്ത് ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്തു. മി​ക്ക ഇ​ര​ക​ളും അ​ടു​ത്തു​ള്ള സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി​നി​ക​ളാ​ണെ​ന്ന് ക​രു​ത​പ്പെ​ടു​ന്നു.

മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ എ​ത്തി​യ ത​ന്നെ ആ​ൾ​ക്കൂ​ട്ടം വ​ള​യു​ക​യും വ​സ്ത്ര​ങ്ങ​ൾ പൂ​ർ​ണ​മാ​യും വ​ലി​ച്ചു​കീ​റി അ​പ​മാ​നി​ക്കു​ക​യും ചെ​യ്തു​വെ​ന്ന് ഒ​രു വി​ദ്യാ​ർ​ഥി​നി വെ​ളി​പ്പെ​ടു​ത്തി. ത​ന്നെ മ​ർ​ദി​ക്കു​ക​യും ശ​രീ​ര​ത്തി​ൽ മോ​ശ​മാ​യി സ്പ​ർ​ശി​ക്കു​ക​യും ചെ​യ്ത​താ​യും ഇ​വ​ർ പ​റ​ഞ്ഞു. ഒ​ടു​വി​ൽ ഒ​രു വ​ഴി​പോ​ക്ക​നാ​ണ് ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

ജ​ന​ക്കൂ​ട്ടം ഈ ​അ​ക്ര​മ​ങ്ങ​ൾ നോ​ക്കി​നി​ൽ​ക്കു​ക​യും ചി​ല​ർ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്തു എ​ന്ന​ത് സം​ഭ​വ​ത്തി​ന്‍റെ ഗൗ​ര​വം വ​ർ​ധി​പ്പി​ക്കു​ന്നു. ഇ​ത്ത​രം പ്ര​വ​ർ​ത്തി​ക​ൾ സ​മൂ​ഹ​ത്തി​ൽ സാ​ധാ​ര​ണ​വ​ൽ​ക്ക​രി​ക്ക​പ്പെ​ടു​ന്ന​ത് ഭ​യാ​ന​ക​മാ​ണെ​ന്ന് ലിം​ഗാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു പ്രാ​ദേ​ശി​ക ക​മ്യൂ​ണി​റ്റി നേ​താ​വി​നെ​യും നാ​ല് യു​വാ​ക്ക​ളെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. കേ​സ് സം​സ്ഥാ​ന ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ലേ​ക്ക് മാ​റ്റി​യ​താ​യും കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഡെ​ൽ​റ്റ സ്റ്റേ​റ്റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ഐ​ന അ​ഡെ​സോ​ള അ​റി​യി​ച്ചു.

Tags : Sexual assaults women fertility festival Nigeria

Recent News

Corehub Up