x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആരോഗ്യത്തെക്കുറിച്ച് വീന്പ്; പിന്നാലെ ഉറക്കം തൂങ്ങി ട്രംപ്


Published: December 3, 2025 10:52 PM IST | Updated: December 3, 2025 10:52 PM IST

വാ​ഷിം​ഗ്ട​ൺ ഡി​സി: സ്വ​ന്തം ആ​രോ​ഗ്യ​നി​ല​യെ​ക്കു​റി​ച്ച് വീ​ന്പു​പ​റ​ഞ്ഞു തു​ട​ങ്ങി​യ കാ​ബി​ന​റ്റ് യോ​ഗ​ത്തി​ൽ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഉ​റ​ക്കം തൂ​ങ്ങു​ന്ന വീ​ഡി​യോ പു​റ​ത്തു​വ​ന്നു. ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

ഒ​ന്നാം ഭ​ര​ണ​കാ​ല​ത്തു​ണ്ടാ​യി​രു​ന്ന വേ​ഗ​വും ചു​റു​ചു​റു​ക്കും ര​ണ്ടാം ഭ​ര​ണ​കാ​ല​ത്ത് ട്രം​പി​നി​ല്ലെ​ന്ന ന്യൂ​യോ​ർ​ക്ക് ടൈം​സ് പ​ത്ര​റി​പ്പോ​ർ​ട്ടി​നെ വി​മ​ർ​ശി​ച്ചു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം കാ​ബി​ന​റ്റ് യോ​ഗം ആ​രം​ഭി​ച്ച​ത്. ത​നി​ക്കി​പ്പോ​ഴും ന​ല്ല ആ​രോ​ഗ്യ​വും സ്റ്റാ​മി​ന​യും ഉ​ണ്ടെ​ന്നു ട്രം​പ് പ​റ​ഞ്ഞു. 25 വ​ർ​ഷം മു​ന്പ​ത്തേ​തി​നേ​ക്കാ​ളും കൂ​ർ​മ​ത ഇ​പ്പോ​ഴു​ണ്ട്. “ട്രം​പ് ഷാ​ർ​പ്പാ​ണ്, പ​ക്ഷേ അ​വ​ർ ഷാ​ർ​പ്പ​ല്ല.”

എ​ന്നാ​ൽ, ര​ണ്ടു മ​ണി​ക്കൂ​ർ നീ​ണ്ട യോ​ഗ​ത്തി​ലു​ട​നീ​ളം ട്രം​പി​ന്‍റെ ക​ണ്ണു​ക​ൾ സ്വാ​ഭാ​വി​ക​മാ​യി അ​ട​ഞ്ഞു​കൊ​ണ്ടേ​യി​രു​ന്നു. സെ​ക്ര​ട്ട​റി​മാ​ർ കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച​പ്പോ​ൾ പ്ര​തി​ക​ര​ണം ത​ല​കു​ലു​ക്ക​ലി​ലൊ​തു​ങ്ങി.

യു​ദ്ധ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ ട്രം​പ് ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ പ്ര​ശം​സി​ച്ച​പ്പോ​ഴും ഈ ​അ​വ​സ്ഥ​യ്ക്കു മാ​റ്റ​മി​ല്ലാ​യി​രു​ന്നു.

യോ​ഗ​ത്തി​ലെ ട്രം​പി​ന്‍റെ പ്ര​ക​ട​ന​ത്തെ വൈ​റ്റ്ഹൗ​സ് വ​ക്താ​വ് ക​രോ​ളി​ൻ ലെ​വി​റ്റ് പ്ര​തി​രോ​ധി​ച്ചു. യോ​ഗം മു​ഴു​വ​ൻ ന​ട​ത്തി​യ​ത് ട്രം​പ് ആ​ണെ​ന്നും അ​ദ്ദേ​ഹം ശ്ര​ദ്ധ​യോ​ടെ എ​ല്ലാം കേ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും വ​ക്താ​വ് ന്യാ​യീ​ക​രി​ച്ചു.

Tags : Trump asleep health scare Washington dc

Recent News

Corehub Up