x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​റാ​നി​ൽ ഇ​നി കാ​ര്യ​മാ​യൊ​ന്നു​മി​ല്ല; യു​ദ്ധം എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും അ​വ​സാ​നി​പ്പി​ക്കാ​മെ​ന്ന് ട്രം​പ്


Published: March 11, 2026 09:01 PM IST | Updated: March 11, 2026 09:01 PM IST

വാ​ഷിം​ഗ്ട​ൺ: ഇ​റാ​നു​മാ​യു​ള്ള യു​ദ്ധം എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും അ​വ​സാ​നി​പ്പി​ക്കാ​ൻ ത​നി​ക്ക് സാ​ധി​ക്കു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഇ​റാ​നി​ൽ‌ ഇ​നി ആ​ക്ര​മ​ണ​ത്തി​ന് ല​ക്ഷ്യ​മി​ടാ​ൻ കാ​ര്യ​മാ​യൊ​ന്നും ബാ​ക്കി​യി​ല്ലെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

യു​ദ്ധം ഉ​ട​ൻ അ​വ​സാ​നി​ക്കു​മെ​ന്ന് പ​റ​ഞ്ഞ ട്രം​പ് നി​ശ്ച​യി​ച്ച സ​മ​യ​പ​രി​ധി​യേ​ക്കാ​ൾ ത​ങ്ങ​ൾ മു​ന്നി​ലാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി. യു​ദ്ധം വ​ള​രെ ന​ല്ല രീ​തി​യി​ൽ മു​ന്നോ​ട്ട് പോ​കു​ന്നു​വെ​ന്നാ​ണ് ഇ​റാ​നെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ളെ കു​റി​ച്ച് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ അ​വ​കാ​ശ​വാ​ദം.

ആ​റ് ആ​ഴ്‌​ച​ത്തേ​ക്കാ​ണ് യു​ദ്ധം നീ​ണ്ടു​പോ​കു​മെ​ന്ന് ക​രു​തി​യ​ത്. എ​ന്നാ​ൽ ഈ ​കാ​ല​യ​ള​വി​ലു​ണ്ടാ​കു​മെ​ന്ന് വി​ചാ​രി​ച്ച​തി​ലും കൂ​ടു​ത​ൽ നാ​ശ​ന​ഷ​ങ്ങ​ൾ നി​ല​വി​ൽ ഇ​റാ​നി​ൽ സൃ​ഷ്ടി​ച്ചി​ട്ടു​ണ്ടെ​ന്നും ട്രം​പ് അ​റി​യി​ച്ചു.

ഇ​റാ​ൻ അ​മേ​രി​ക്ക​യെ​യും ഇ​സ്ര​യേ​ലി​നെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക മാ​ത്ര​മ​ല്ല മ​റ്റ് പ​ശ്ചി​മേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളെ​യും ല​ക്ഷ്യ​മി​ടു​ക​യാ​യി​രു​ന്നു​വെ​ന്നും ട്രം​പ് ആ​രോ​പി​ച്ചു. 47 വ​ർ​ഷ​ത്തെ ഇ​റാ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ചെ​യ്തി​ക​ൾ​ക്കു​ള്ള തി​രി​ച്ച​ടി​യാ​ണി​തെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : donald trump iran israel united states

Recent News

Corehub Up