x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​റാ​ഖി​ൽ അ​മേ​രി​ക്ക​ൻ ഇ​ന്ധ​ന വി​മാ​ന​മാ​യ കെ​സി135 ത​ക​ർ​ന്നു; നാ​ല് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു


Published: March 13, 2026 07:19 PM IST | Updated: March 13, 2026 07:19 PM IST

ബാ​ഗ്ദാ​ദ്: ഇ​റാ​ഖി​ൽ അ​മേ​രി​ക്ക​ൻ വ്യോ​മ​സേ​ന​യു​ടെ ഇ​ന്ധ​നം നി​റ​യ്ക്കു​ന്ന വി​മാ​ന​മാ​യ കെ​സി-135 ത​ക​ർ​ന്നു വീ​ണു. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ആ​റ് സൈ​നി​ക​രി​ൽ നാ​ല് പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടു​ക​ൾ. പ​ശ്ചി​മേ​ഷ്യ​യി​ൽ ഇ​റാ​ൻ-​ഇ​സ്ര​യേ​ൽ യു​ദ്ധം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ഈ ​അ​പ​ക​ടം.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ഇ​റാ​ഖി​ലെ അ​ൻ​ബാ​ർ പ്ര​വി​ശ്യ​യ്ക്ക് സ​മീ​പം വി​മാ​നം ത​ക​ർ​ന്ന​ത്. ആ​കാ​ശ​ത്തു​വെ​ച്ച് യു​ദ്ധ​വി​മാ​ന​ങ്ങ​ൾ​ക്ക് ഇ​ന്ധ​നം ന​ൽ​കു​ന്ന ദൗ​ത്യ​ത്തി​ലാ​യി​രു​ന്നു ഈ ​വി​മാ​നം.
വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ആ​റ് പേ​രി​ൽ നാ​ല് പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു. ബാ​ക്കി​യു​ള്ള ര​ണ്ട് പേ​ർ​ക്കാ​യി തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ഇ​വ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​താ​യാ​ണ് സൂ​ച​ന.

വി​മാ​നം ത​ക​രാ​നു​ള്ള കൃ​ത്യ​മാ​യ കാ​ര​ണം ഇ​തു​വ​രെ വ്യ​ക്ത​മ​ല്ല. സാ​ങ്കേ​തി​ക ത​ക​രാ​റാ​ണോ അ​തോ ശ​ത്രു​രാ​ജ്യ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​മാ​ണോ എ​ന്ന​തി​നെ​ക്കു​റി​ച്ച് അ​മേ​രി​ക്ക​ൻ സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ​ശ്ചി​മേ​ഷ്യ​യി​ൽ അ​മേ​രി​ക്ക​ൻ വി​മാ​ന​ങ്ങ​ൾ​ക്ക് നേ​രെ ഇ​റാ​ൻ അ​നു​കൂ​ല ഗ്രൂ​പ്പു​ക​ളു​ടെ ആ​ക്ര​മ​ണം വ​ർ​ദ്ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​സം​ഭ​വം.

 

Tags : Airplane US KC135

Recent News

Corehub Up