വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്റലിജൻസ് മേധാവി തുളസി ഗാബാർഡ് പദവി രാജിവെച്ചു.
ഇന്നലെ ഓവൽ ഓഫീസിൽ നടന്ന യോഗത്തിലാണ് ഗബാർഡ് രാജി തീരുമാനം ട്രംപിനെ അറിയിച്ചത്. ഭർത്താവിന്റെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്നാണ് രാജിയെന്നാണ് വിശദീകരണം.
ഭർത്താവ് എബ്രഹാമിന് അപൂർവ തരം ബോണ്‍ കാൻസർ ഉണ്ടെന്ന് കണ്ടെത്തിയതായും ഈ സമയത്ത് പൊതുസേവനത്തിൽ നിന്നും മാറി നിന്നുകൊണ്ട് ഈ പോരാട്ടത്തിൽ അദ്ദേഹത്തെ പൂർണമായും പിന്തുണയ്ക്കുവാനാണ് ശ്രമിക്കുന്നതെന്നും ഗാബാർഡ് തന്റെ രാജിക്കത്തിൽ വ്യക്തമാക്കുന്നു.
അതേസമയം, തുളസി ഗാബാർഡിന്റെ രാജി വൈറ്റ് ഹൗസ് തന്നെ ആവശ്യപ്പെടുകയായിരുന്നുവെന്നും വർത്തകൾ വരുന്നുണ്ട്. ട്രംപിന്റെ ഓഫീസും ഇവരുടെ രാജി സ്ഥിരീകരിച്ചിട്ടുണ്ട്.
Tags : US National Intelligence Director Tulsi Gabbard resigns