x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ൽ സം​ഘ​ർ​ഷം; 30 മ​ര​ണം


Published: June 9, 2026 06:56 PM IST | Updated: June 9, 2026 07:11 PM IST

മു​സാ​ഫ​റാ​ബാ​ദ്: പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ൽ സു​ര​ക്ഷാ​സേ​ന​യും പ്ര​തി​ഷേ​ധ​ക്കാ​രും ത​മ്മി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ൽ മ​ര​ണം മു​പ്പ​താ​യി. ഇ​രു​നൂ​റി​ല​ധി​കം പേ​ർ​ക്ക് പ​രി​ക്കേ​റ്റെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ൾ.

മേ​ഖ​ല​യി​ലെ പ്ര​മു​ഖ കൂ​ട്ടാ​യ്മ​യാ​യ ജോ​യി​ന്‍റ് അ​വാ​മി ആ​ക്ഷ​ൻ ക​മ്മി​റ്റി​യെ അ​ധി​കൃ​ത​ർ നി​രോ​ധി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​ദേ​ശം യു​ദ്ധ​ക്ക​ള​മാ​യി മാ​റി​യ​ത്. ക്ര​മ​സ​മാ​ധാ​നം, സു​ര​ക്ഷ തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് ക​ഴി​ഞ്ഞ​യാ​ഴ്ച അ​ധി​കൃ​ത​ർ ജെ​എ​എ​സി​യെ നി​രോ​ധി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച സു​ര​ക്ഷാ​സേ​ന​യു​ടെ വെ​ടി​യേ​റ്റ് ഒ​രു വ്യാ​പാ​രി കൊ​ല്ല​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച‌ റ​വാ​ലാ​കോ​ട്ട് ന​ഗ​ര​ത്തി​ൽ സം​ഘ​ർ​ഷം പൊ​ട്ടി​പ്പു​റ​പ്പെ​ട്ടി​രു​ന്നു. അ​തേ​സ​മ​യം അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ട സി​വി​ല​യ​ൻ​മാ​രു​ടെ മ​ര​ണ​സം​ഖ്യ ശ​രി​യ​ല്ലെ​ന്നും അ​തി​ലേ​റെ മ​ര​ണം സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

Tags : pok protests clashes jaacban

Recent News

Corehub Up