x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​എ​സി​ലെ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ വെ​ടി​വെ​പ്പ്; ഗു​ജ​റാ​ത്ത് സ്വ​ദേ​ശി​നി കൊ​ല്ല​പ്പെ​ട്ടു


Published: May 26, 2026 07:22 PM IST | Updated: May 26, 2026 07:45 PM IST

വാ​ഷിം​ഗ്ട​ൺ: യു​എ​സി​ലെ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ക​വ​ർ​ച്ചാ​ശ്ര​മ​ത്തി​നി​ടെ ഉ​ണ്ടാ​യ വെ‌​ടി​വ​യ്പ്പി​ൽ ഗു​ജ​റാ​ത്ത് സ്വ​ദേ​ശി​നി കൊ​ല്ല​പ്പെ​ട്ടു. വെ​ർ​ജീ​നി​യാ​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ മേ​ഘ്നാ​ബെ​ൻ പ​ട്ടേ​ൽ (45) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പെ​ട്ട പ്ര​തി​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ആ​ക്ര​മ​ണ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ട്രാ​ക്ക് സ്യൂ​ട്ടും ഗ്രേ ​ജാ​ക്ക​റ്റും ധ​രി​ച്ച ഒ​രാ​ൾ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം.

ഇ​യാ​ൾ മേ​ഘ്‌​നാ​ബെ​ന്നു​മാ​യി സം​സാ​രി​ച്ചു നി​ൽ​ക്കു​ന്ന​തി​നി​ടെ ജാ​ക്ക​റ്റി​നു​ള്ളി​ൽ​നി​ന്ന് തോ​ക്കെ​ടു​ത്ത് ര​ണ്ടു​ത​വ​ണ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പ്ര​ദേ​ശം പോ​ലീ​സ് വ​ള​ഞ്ഞെ​ങ്കി​ലും പ്ര​തി​യെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.

Tags : Shot Dead Supermarket Woman Usa

Recent News

Corehub Up