x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ത്തു​വ​യ​സു​കാ​രി​യെ വ​യോ​ധി​ക​ൻ പീ​ഡി​പ്പി​ച്ച സം​ഭ​വം; ദൃ​ശ്യ​ങ്ങ​ൾ ഒ​ളി​ച്ചി​രു​ന്ന് പ​ക​ർ​ത്തി​യ​യാ​ളും അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: November 22, 2026 03:43 PM IST | Updated: November 22, 2026 03:43 PM IST

പ്രതീകാത്മക ചിത്രം

വ​ണ്ടൂ​ർ: പ​ത്തു​വ​യ​സു​കാ​രി​യെ 70 വ​യ​സു​കാ​ര​ൻ‌ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഒ​ളി​ച്ചി​രു​ന്ന് മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യ കേ​സി​ൽ 46 വ​യ​സു​കാ​ര​നും അ​റ​സ്റ്റി​ൽ. തി​രു​വാ​ലി പ​ത്തി​രി​യാ​ൽ വ​ട്ട​പ്പ​റ​മ്പ് സ്വ​ദേ​ശി വ​ട്ട​പ്പ​റ​മ്പി​ൽ നൗ​ഫ​ൽ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വ​ണ്ടൂ​ർ സി​ഐ ഇ. ​ഗോ​പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലി​സ് സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.​പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ ഇ​യാ​ൾ സ്വ​ന്തം മൊ​ബൈ​ൽ ഫോ​ണി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന​താ​യും പൊ​ലി​സ് ക​ണ്ടെ​ത്തി. ഫോ​ൺ പൊ​ലി​സ് പി​ടി​ച്ചെ​ടു​ത്തു.

ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലാ​ണ് കേ​സി​നാ​സ്‌​പ​ദ​മാ​യ സം​ഭ​വം. പ​ത്തി​രി​യാ​ൽ വ​ട്ട​പ്പ​റ​മ്പ് സ്വ​ദേ​ശി​യാ​യ മു​രു​ക​ല​യ വീ​ട്ടി​ൽ വി​ജ​യ​കു​മാ​ർ ക​ളി​പ്പാ​ട്ട​ങ്ങ​ളും മ​റ്റും ന​ൽ​കി പ്ര​ലോ​ഭി​പ്പി​ച്ച് പ​ത്തു​വ​യ​സു​കാ​രി​യെ വീ​ടി​ന് സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​ലെ​ത്തി​ച്ച് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

വി​ജ​യ​കു​മാ​റി​ന്‍റെ അ​യ​ൽ​വാ​സി​യാ​യ നൗ​ഫ​ൽ കു​ട്ടി​യെ ഇ​യാ​ൾ കൊ​ണ്ടു​പോ​കു​ന്ന​ത് ക​ണ്ടി​രു​ന്നു. തു​ട​ർ​ന്ന് ഒ​ളി​ച്ചി​രു​ന്ന് പീ​ഡ​ന​ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ വീ​ട്ടു​കാ​ർ വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞ​തോ​ടെ​യാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. തു​ട​ർ​ന്ന് വി​ജ​യ​കു​മാ​റി​നെ ഈ ​മാ​സം 11-ന് ​പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്‌​തി​രു​ന്നു. ഇ​യാ​ൾ നി​ല​വി​ൽ റി​മാ​ൻ​ഡി​ലാ​ണ്.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​നി​ടെ​യാ​ണ് പീ​ഡ​ന​ദൃ​ശ്യ​ങ്ങ​ൾ നൗ​ഫ​ൽ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി സൂ​ക്ഷി​ച്ചി​രു​ന്ന​താ​യി പൊ​ലി​സി​ന് വി​വ​രം ല​ഭി​ച്ച​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യു​ടെ പീ​ഡ​ന​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി സൂ​ക്ഷി​ച്ച​തി​നും പീ​ഡ​ന​വി​വ​രം ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രെ അ​റി​യി​ക്കാ​തി​രു​ന്ന​തി​നു​മു​ള്ള വ​കു​പ്പു​ക​ൾ ഉ​ൾ​പ്പെ​ടെ​യാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ള്ള​ത്.
പ്ര​തി​യെ മ​ഞ്ചേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Tags : Sexual Assault case middle aged man filmed visuals arrested

Recent News

Corehub Up