പ്രതീകാത്മക ചിത്രം
ലക്നോ: ഉത്തർപ്രദേശിലെ കൗശാംബിയിൽ വീട്ടിൽ ബീഫ് പാകം ചെയ്തെന്ന് ആരോപിച്ച് മൂന്ന് സ്ത്രീകളെ പോലീസ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വീട്ടിൽ നടത്തിയ പരിശോധനയിൽ മാംസം കണ്ടെടുത്തതെന്നാണ് പോലീസിന്റെ വാദം.
ഉത്തർപ്രദേശ് ഗോവധ നിരോധന നിയമപ്രകാരം മൂവർക്കുമെതിരേ കേസെടുത്തിട്ടുണ്ട്. കൗശാംബിയിലെ ഒരു വീട്ടിൽ കുടുംബം ബീഫ് കൊണ്ടുവന്ന് പാകം ചെയ്യുന്നുണ്ടെന്ന് ബുധനാഴ്ചയാണ് പോലീസിന് രഹസ്യവിവരം ലഭിച്ചത്.
പോലീസ് റെയ്ഡിന് എത്തിയതോടെ വീട്ടിലുണ്ടായിരുന്ന നാല് പുരുഷന്മാർ ഗ്രാമത്തിലെ ഇടുങ്ങിയ വഴികളിലൂടെ ഓടി രക്ഷപ്പെട്ടു. ഉദ്യോഗസ്ഥർ വീടിനുള്ളിൽ പ്രവേശിച്ചപ്പോൾ സ്ത്രീകളും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വനിതാ പോലീസുകാർ ചേർന്ന് ഇവരെ പിടികൂടുകയായിരുന്നു.
പരിശോധനയിൽ വീട്ടിൽ നിന്ന് ഒരു കിലോ വേവിക്കാത്ത മാംസവും, ഒരു പാത്രത്തിൽ ഒരു കിലോ വേവിച്ച മാംസവും പോലീസ് കണ്ടെടുത്തു. പിടിച്ചെടുത്ത മാംസത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്കായി ഫൊറൻസിക് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഒളിവിൽ പോയവർക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.
Tags : cooking beef Kaushambi arrest UP