തിരുവനന്തപുരം: പ്രവേശനോത്സവത്തിനിടെ കട്ടേല ട്രൈബല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ കുട്ടികൾക്ക് വി.മുരളീധരന് എംഎല്‍എ മിഠായി വിതരണം ചെയ്ത രീതിക്കെതിരെ രൂക്ഷ വിമർശനവുമായി എ.എ.റഹീം എംപി. മിഠായി എറിഞ്ഞു കൊടുത്ത സംഭവത്തില്‍ ആ കുട്ടികളോടും കേരളത്തോടും എംഎല്‍എ നിരുപാധികം മാപ്പ് പറയണമെന്ന് റഹീം ഫേസ്ബുക്കില്‍ കുറിച്ചു.
'നീട്ടിയ കൈകളിലേക്ക് ഒരു മിഠായി കൈമാറിയാല്‍ തകര്‍ന്നുവീഴുന്ന ഒരു ഗോപുരവും ഇവിടെയില്ല മിസ്റ്റര്‍ എംഎല്‍എ' എന്ന് പറഞ്ഞുകൊണ്ടാണ് റഹീമിന്റെ കുറിപ്പ് തുടങ്ങുന്നത്. മനസിൽ മനുസ്മൃതി ആയത് കൊണ്ടാണോ മനുഷ്യരെ തൊടാത്തതെന്നും റഹീം ചോദിച്ചു.
കുരുന്നുകളോട് ഇങ്ങനെ പെരുമാറാന്‍ അയിത്തം ആഘോഷമാക്കുന്നവര്‍ക്കേ സാധിക്കൂ. മനുസ്മൃതി അല്ല, അംബേദ്കറും ഭരണഘടനയുമാണ് ആ കുഞ്ഞുങ്ങളുടെ വഴിവിളക്കെന്നും പോസ്റ്റിൽ പറയുന്നു.
പ്രവേശനോത്സവത്തിനിടെ കുട്ടികളുടെ കൈയിൽ മിഠായി നല്‍കാതെ കവറില്‍ നിന്നും മേശപ്പുറത്തേക്ക് ഇട്ടു കൊടുക്കുത്ത വീഡിയോ പുറത്തുവന്നതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ എംഎല്‍എക്കെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. സംഭവത്തിൽ വി.മുരളീധരനെതിരെ മുൻ മന്ത്രി വി ശിവൻകുട്ടിയും രംഗത്തെത്തിയിരുന്നു.
Tags : a a raheem v muralidharan