x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​​​ത്പാ​​​​ദ​നം വ​ര്‍​ധി​ക്കു​ന്ന​ത് രാ​ഷ്ട്ര​ത്തി​ന്‍റെ ബാ​ധ്യ​ത​യാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​ത് ക​ര്‍​ഷ​ക​വി​രു​ദ്ധ​മെ​ന്നു കൃ​ഷി​മ​ന്ത്രി


Published: February 5, 2026 01:33 AM IST | Updated: February 5, 2026 01:33 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഉ​​​ത്പാ​​​ദ​​​നം വ​​​ര്‍​ധി​​​ക്കു​​​ന്ന​​​തി​​​നെ ഒ​​​രു രാ​​​ഷ്ട്ര​​​ത്തി​​​ന്‍റെ ബാ​​​ധ്യ​​​ത​​​യാ​​​യി ചി​​​ത്രീ​​​ക​​​രി​​​ക്കു​​​ന്ന കേ​​​ന്ദ്ര​​​സ​​​മീ​​​പ​​​നം അ​​​ത്യ​​​ന്തം അ​​​പ​​​ക​​​ട​​​ക​​​ര​​​വും ക​​​ര്‍​ഷ​​​ക​​​വി​​​രു​​​ദ്ധ​​​വു​​​മാ​​​ണെ​​​ന്ന് കൃ​​​ഷി​​​മ​​​ന്ത്രി പി. ​​​പ്ര​​​സാ​​​ദ്.

നെ​​​ല്ലി​​​നും ഗോ​​​ത​​​മ്പി​​​നും കേ​​​ന്ദ്രം നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ള്ള താ​​​ങ്ങു​​​വി​​​ല​​​യ്ക്കു മു​​​ക​​​ളി​​​ല്‍ സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ ന​​​ല്‍​കു​​​ന്ന പ്രോ​​​ത്സാ​​​ഹ​​​ന ബോ​​​ണ​​​സ് അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ആ​​​വ​​​ശ്യം രാ​​​ജ്യ​​​ത്തെ നെ​​​ല്‍​ക​​​ര്‍​ഷ​​​ക​​​രെയും ഗോ​​​ത​​​മ്പു​​​ക​​​ര്‍​ഷ​​​ക​​​രെയും ഇ​​​രു​​​ട്ടി​​​ലാ​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷ​​​ങ്ങ​​​ളി​​​ല്‍ ഗോ​​​ത​​​മ്പി​​​ന്‍റെ​​​യും നെ​​​ല്ലി​​​ന്‍റെ​​​യും ഉ​​​യ​​​ര്‍​ന്ന ഉ​​​ത്പാ​​​ദ​​​നം മൂ​​​ലം പൊ​​​തു​​​വി​​​ത​​​ര​​​ണ സം​​​വി​​​ധാ​​​നം വ​​​ഴി കൂ​​​ടു​​​ത​​​ല്‍ ഗോ​​​ത​​​മ്പും അ​​​രി​​​യും രാ​​​ജ്യ​​​ത്ത് സം​​​ഭ​​​രി​​​ക്ക​​​പ്പെ​​​ടു​​​ന്ന അ​​​വ​​​സ്ഥ​​​യു​​​ണ്ടാ​​​യെ​​​ന്നും, ഈ ​​​ഉ​​​ത്പാ​​​ദ​​​ന വ​​​ര്‍​ധ​​​ന​​​വ് വ​​​ര്‍​ഷം​​​തോ​​​റും വ​​​ര്‍​ധി​​​ച്ചു​​​വ​​​രു​​​ന്ന​​​തോ​​​ടെ പൊ​​​തു​​​ഖ​​​ജ​​​നാ​​​വി​​​നു​​​ള്ള ബാ​​​ധ്യ​​​ത വ​​​ര്‍​ധി​​​ക്കു​​​ന്നു​​​വെ​​​ന്നു​​​മാ​​​ണ് കേ​​​ന്ദ്ര​​​ധ​​​ന​​​കാ​​​ര്യ എ​​​ക്‌​​​സ്‌​​​പെ​​​ന്‍​ഡി​​​ച്ച​​​ര്‍ സെ​​​ക്ര​​​ട്ട​​​റി കേ​​​ര​​​ളാ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​ക്ക് ന​​​ല്‍​കി​​​യ ക​​​ത്തി​​​ല്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്ന​​​ത്.

കേ​​​ര​​​ള സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ള്‍​പ്പെ​​​ടെ ചി​​​ല സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രു​​​ക​​​ള്‍, എം​​​എ​​​സ്പി​​​ക്ക് മു​​​ക​​​ളി​​​ല്‍ നെ​​​ല്ലി​​​നും ഗോ​​​ത​​​മ്പി​​​നും അ​​​ധി​​​ക പ്രോ​​​ത്സാ​​​ഹ​​​ന ബോ​​​ണ​​​സ് ന​​​ല്‍​കു​​​ന്ന​​​ത് ഈ ​​​ധാ​​​ന്യ​​​ങ്ങ​​​ള്‍ കൂ​​​ടു​​​ത​​​ല്‍ കൃ​​​ഷി ചെ​​​യ്യു​​​ന്ന​​​തി​​​നും ഉ​​​ത്പാ​​​ദ​​​ന വ​​​ര്‍​ധ​​​ന​​​യ്ക്കും ഇ​​​ട​​​യാ​​​ക്കു​​​മെ​​​ന്നു​​​മാ​​​ണ് വി​​​ല​​​യി​​​രു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

നെ​​​ല്ലി​​​ന്‍റെ സം​​​ഭ​​​ര​​​ണ​​​വി​​​ല 40 രൂ​​​പ​​​യാ​​​യി നി​​​ശ്ച​​​യി​​​ക്ക​​​ണ​​​മെ​​​ന്ന സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ആ​​​വ​​​ശ്യ​​​ത്തോ​​​ട് മു​​​ഖംതി​​​രി​​​ച്ചു​​​നി​​​ല്‍​ക്കു​​​ന്ന കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​ര്‍ നെ​​​ല്ല് സം​​​ഭ​​​ര​​​ണ​​​ത്തി​​​ന് നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ള്ള തു​​​ക 23 രൂ​​​പ 69 പൈ​​​സ​​​യാ​​​ണ്. ക​​​ടു​​​ത്ത സാ​​​മ്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​ക​​​ള്‍​ക്കി​​​ട​​​യി​​​ലും നെ​​​ല്‍​ക​​​ര്‍​ഷ​​​ക​​​രെ ചേ​​​ര്‍​ത്തുപി​​​ടി​​​ച്ച് സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ കേ​​​ന്ദ്രം നി​​​ശ്ച​​​യി​​​ച്ച എം​​​എ​​​സ്പി​​​ക്ക് പു​​​റ​​​മേ 6രൂ​​​പ 31 പൈ​​​സ സം​​​സ്ഥാ​​​ന പ്രോ​​​ത്സാ​​​ഹ​​​ന വി​​​ഹി​​​ത​​​മാ​​​യി കൂ​​​ടി ന​​​ല്‍​കു​​​ന്ന​​​ത് കൊ​​​ണ്ടാ​​​ണ് ക​​​ര്‍​ഷ​​​ക​​​ര്‍​ക്ക് ഒ​​​രു കി​​​ലോ നെ​​​ല്ലി​​​ന് 30 രൂ​​​പ സം​​​ഭ​​​ര​​​ണ​​​വി​​​ല​​​യാ​​​യി ല​​​ഭി​​​ക്കു​​​ന്ന​​​ത്.

എം​​​എ​​​സ്പി​​​ക്ക് പു​​​റ​​​മേ സം​​​സ്ഥാ​​​നം ന​​​ല്‍​കു​​​ന്ന ആ​​​റു രൂ​​​പ 31 പൈ​​​സ നി​​​ര്‍​ത്ത​​​ലാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ഇ​​​പ്പോ​​​ള്‍ കേ​​​ന്ദ്രം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. ക​​​ര്‍​ഷ​​​ക​​​രു​​​ടെ യ​​​ഥാ​​​ര്‍​ഥ ഉ​​​ത്പാ​​​​​​ദ​​​ന​​​ച്ചെ​​​ല​​​വ് അം​​​ഗീ​​​ക​​​രി​​​ക്കാ​​​തെ, ഉ​​​ത്പാ​​​ദ​​​നം വ​​​ര്‍​ധി​​​ക്കു​​​ന്നു എ​​​ന്ന പേ​​​രി​​​ല്‍ സ​​​ഹാ​​​യം വെ​​​ട്ടി​​​ക്കു​​​റ​​​യ്ക്കു​​​ന്ന​​​ത് സാ​​​മൂ​​​ഹി​​​ക​​​നീ​​​തി​​​ക്കെ​​​തി​​​രാ​​​യ സ​​​മീ​​​പ​​​ന​​​മാ​​​ണെ​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

Tags : anti farmer Minister P. Prasad production Agriculture portraying

Recent News

Corehub Up