x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​​​​സ്മ​​​​യം തീ​​​​ർ​​​​ക്കാ​​​​ൻ ആ​​​​യി​​​​ഷ പോ​​​​റ്റി


Published: March 23, 2026 05:06 AM IST | Updated: March 23, 2026 05:06 AM IST

കൊ​​​​ട്ടാ​​​​ര​​​​ക്ക​​​​ര: ധ​​​​ന​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി കെ.​​​​എ​​​​ൻ.​​​​ബാ​​​​ല​​​​ഗോ​​​​പാ​​​​ലും ചെ​​​​ങ്കോ​​​​ട്ട​​​​യി​​​​ല്‍ വി​​​​ള്ള​​​​ല്‍ വീ​​​​ഴ്ത്തി കോ​​​​ണ്‍​ഗ്ര​​​​സ് പാ​​​​ള​​​​യ​​​​ത്തി​​​​ലെ​​​​ത്തി​​​​യ മു​​​​ന്‍ സി​​​​പി​​​​എം എം​​​​എ​​​​ല്‍​എ ആ​​​​യി​​​​ഷ പോ​​​​റ്റി​​​​യും മ​​​​ത്സ​​​​ര​​​​രം​​​​ഗ​​​​ത്തി​​​​റ​​​​ങ്ങി​​​​യ​​​​തോ​​​​ടെ കൊ​​​​ട്ടാ​​​​ര​​​​ക്ക​​​​ര​​​​യി​​​​ലെ മ​​​​ത്സ​​​​രം തീ ​​​പാ​​​​റും. ക​​​​ഴി​​​​ഞ്ഞ നി​​​​യ​​​​മ​​​​സ​​​​ഭ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ യു​​​​ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​യി​​​​രു​​​​ന്ന ആ​​​​ർ. ര​​​​ശ്മി ക​​​​ളം​​​​മാ​​​​റി എ​​​​ൻ​​​​ഡി​​​​എ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​യി ക​​​​ള​​​​ത്തി​​​​ലു​​​​ണ്ട്. ഇ​​​​തോ​​​​ടെ ത്രി​​​​കോ​​​​ണ​​​​മ​​​​ത്സ​​​​ര​​​​ത്തി​​​​ലേ​​​​ക്കു നീ​​​​ങ്ങു​​​​ന്ന കൊ​​​​ട്ടാ​​​​ര​​​​ക്ക​​​​ര മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ ഫ​​​​ലം പ്ര​​​​വ​​​​ച​​​​നാ​​​​തീ​​​​ത​​​​മാ​​​​യി​​​​മാ​​​​റു​​​​ക​​​​യാ​​​​ണ്.

ക​​​​ഴി​​​​ഞ്ഞ ത​​​​വ​​​​ണ ബാ​​​​ല​​​​ഗോ​​​​പാ​​​​ല്‍ മ​​​​ത്സ​​​​രി​​​​ക്കാ​​​​നെ​​​​ത്തു​​​​മ്പോ​​​​ള്‍ വി​​​​ജ​​​​യി​​​​പ്പി​​​​ക്കാ​​​​ന്‍ മു​​​​ന്നി​​​​ല്‍ നി​​​​ന്ന​​​​ത് ആ​​​​യി​​​​ഷ പോ​​​​റ്റി​​​​യാ​​​​യി​​​​രു​​​​ന്നു. മ​​​​ന്ത്രി എ​​​​ന്ന നി​​​​ല​​​​യി​​​​ൽ കൊ​​​​ട്ടാ​​​​ര​​​​ക്ക​​​​ര​​​​യി​​​​ൽ ന​​​​ട​​​​ത്തി​​​​യ വി​​​​ക​​​​സ​​​​ന​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളെ മു​​​​ന്നി​​​​ൽ അ​​​​ക്ക​​​​മി​​​​ട്ടു​​​​നി​​​​ര​​​​ത്തി​​​​യാ​​​​ണ് ബാ​​​​ല​​​​ഗോ​​​​പാ​​​​ലി​​ന്‍റെ പോ​​രാ​​ട്ടം. മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ വ്യ​​​​ക്തി​​​​ബ​​​​ന്ധ​​​​ങ്ങ​​​​ളും വി​​​​ക​​​​സ​​​​ന​​​​വും വോ​​​​ട്ടാ​​​​ക്കി മാ​​​​റ്റാ​​​​നു​​​​ള്ള നീ​​​​ക്കം ശ​​​​ക്ത​​​​മാ​​​​ക്കി​​​​യാ​​​​ണ് ബാ​​​​ല​​​​ഗോ​​​​പാ​​​​ലും എ​​​​ൽ​​​​ഡി​​​​എ​​​​ഫും മു​​​​ന്നോ​​​​ട്ടു പോ​​​​കു​​​​ന്ന​​​​ത്.

കൊ​​​​ട്ടാ​​​​ര​​​​ക്ക​​​​ര​​​​യി​​​​ൽ ഇ​​​​ട​​​​തു​​​​പ​​​​ക്ഷ​​​​ത്തി​​​​ന്‍റെ സ്വാ​​​​ധീ​​​​നം ഉ​​​​റ​​​​പ്പി​​​​ച്ച ആ​​​​യി​​​​ഷ പോ​​​​റ്റി​​​​ക്ക് പ​​​​ക​​​​ര​​​​ക്കാ​​​​ര​​​​നാ​​​​യാ​​​​ണ് നി​​​​ല​​​​വി​​​​ലെ ധ​​​​ന​​​​മ​​​​ന്ത്രി​​​​യാ​​​​യ കെ .​​​​എ​​​​ൻ. ബാ​​​​ല​​​​ഗോ​​​​പാ​​​​ൽ 2021ൽ ​​​​എ​​​​ൽ​​​​ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​യ​​​​ത്. സി​​​​പി​​​​എം സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ് അം​​​​ഗ​​​​മാ​​​​യ കെ.​​​​എ​​​​ൻ. ബാ​​​​ല​​​​ഗോ​​​​പാ​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ യു​​​​വ സ്ഥാ​​​​നാ​​​​ർ​​​​ഥി ആ​​​​ർ. ര​​​​ശ്മി​​​​യെ 10,814 വോ​​​​ട്ടു​​​​ക​​​​ൾ​​​​ക്ക് പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും മ​​​​ണ്ഡ​​​​ലം നി​​​​ല​​​​നി​​​​ർ​​​​ത്തു​​​​ക​​​​യും ചെ​​​​യ്തു.

സി​​​​പി​​​​എ​​​​മ്മി​​​​ന്‍റെ ജ​​​​ന​​​​പ്രി​​​​യ​​​​മു​​​​ഖ​​​​മാ​​​​യി​​​​രു​​​​ന്ന ആ​​​​യി​​​​ഷ​​ പോ​​​​റ്റി കേ​​​​ര​​​​ള രാ​​​​ഷ്ട്രീ​​​​യ​​​​ത്തി​​​​ലെ അ​​​​തി​​​​കാ​​​​യ​​​​ക​​​​നാ​​​​യ ആ​​​​ർ.​​​​ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​പി​​​​ള്ള​​​​യെ അ​​​​ട്ടി​​​​മ​​​​റി​​​​ച്ചു കൊ​​​​ട്ടാ​​​​ര​​​​ക്ക​​​​ര​​​​യെ ചെ​​​​ങ്കോ​​​​ട്ട​​​​യാ​​​​ക്കി​​​​യ നേ​​​​താ​​​​വാ​​​​ണ്. അ​​​​വ​​​​രു​​​​ടെ വ​​​​ര​​​​വ് എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​നു ഒ​​​​രു വെ​​​​ല്ലു​​​​വി​​​​ളി​​​​ത​​​​ന്നെ​​​​യാ​​​​ണ്. അ​​​​വ​​​​രെ വ​​​​ർ​​​​ഗ​​​​വ​​​​ഞ്ച​​​​ക എ​​​​ന്നു വി​​ളി​​ച്ച് സൈ​​​​ബ​​​​ർ ഇ​​​​ട​​​​ങ്ങ​​​​ളി​​​​ൽ ആ​​​​ക്ര​​​​മി​​​​ക്കാ​​​​ൻ എ​​​​തി​​​​രാ​​​​ളി​​​​ക​​​​ൾ ശ്ര​​​​മി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ലും അ​​​​വ​​​​രു​​​​ടെ ജ​​​​ന​​​​പ്രി​​​​യ​​​​മു​​​​ഖം എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​നെ ഭ​​​​യ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു​​​​ണ്ട്.

25 വ​​​​ർ​​​​ഷ​​​​ത്തെ കൊ​​​​ട്ടാ​​​​ര​​​​ക്ക​​​​ര​​​​യു​​​​ടെ രാ​​​​ഷ്ട്രീ​​​​യ ച​​​​രി​​​​ത്രം പ​​​​രി​​​​ശോ​​​​ധി​​​​ച്ചാ​​​​ൽ ഇ​​​​ട​​​​തു​​​​പ​​​​ക്ഷ​​​​ത്തി​​​​ന്‍റെ സ്വാ​​​​ധീ​​​​നം ശ​​​​ക്ത​​​​മാ​​​​യി കാ​​​​ണാം. 2001ൽ ​​​​ആ​​​​ർ. ബാ​​​​ല​​​​കൃ​​​​ഷ്ണ പി​​​​ള്ള യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി മ​​​​ത്സ​​​​രി​​​​ച്ച് 12,968 വോ​​​​ട്ടു​​​​ക​​​​ൾ​​​​ക്ക് വി​​​​ജ​​​​യി​​​​ച്ച മ​​​​ണ്ഡ​​​​ല​​​​മാ​​​​ണി​​​​ത്. അ​​​​ന്ന് കേ​​​​ര​​​​ള കോ​​​​ൺ​​​​ഗ്ര​​​​സ് (ബി) ​​​​യു​​​​ഡി​​​​എ​​​​ഫി​​​​ലെ നി​​​​ർ​​​​ണാ​​​​യ​​​​ക ശ​​​​ക്തി​​​​യാ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ ബാ​​​​ല​​​​കൃ​​​​ഷ്ണ പി​​​​ള്ള​​​​യു​​​​ടെ പ​​​​ത​​​​നം ക​​​​ണ്ട വ​​​​ർ​​​​ഷ​​​​മാ​​​​യി​​​​രു​​​​ന്നു 2006. സി​​​​പി​​​​എ​​​​മ്മി​​​​ന്‍റെ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​യി​​​​രു​​​​ന്ന ആ​​​​യി​​​​ഷ പോ​​​​റ്റി, ബാ​​​​ല​​​​കൃ​​​​ഷ്ണ പി​​​​ള്ള​​​​യെ 12,087 വോ​​​​ട്ടു​​​​ക​​​​ൾ​​​​ക്കു പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി. അ​​​​ന്ന് മു​​​​ത​​​​ൽ കൊ​​​​ട്ടാ​​​​ര​​​​ക്ക​​​​ര മ​​​​ണ്ഡ​​​​ലം ഇ​​​​ട​​​​ത്തോ​​​​ട്ട് തി​​​​രി​​​​ഞ്ഞു.

2011ൽ ​​​​മ​​​​ണ്ഡ​​​​ല പു​​​​ന​​​​ർ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നു​​​​ശേ​​​​ഷ​​​​മു​​​​ള്ള ആ​​​​ദ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​ന്ന​​​​പ്പോ​​​​ൾ ആ​​​​യി​​​​ഷ പോ​​​​റ്റി വി​​​​ജ​​​​യം ആ​​​​വ​​​​ർ​​​​ത്തി​​​​ച്ചു. ബാ​​​​ല​​​​കൃ​​​​ഷ്ണ പി​​​​ള്ള​​​​യു​​​​ടെ മ​​​​രു​​​​മ​​​​ക​​​​ൻ ഡോ. ​​​​എ​​​​ൻ.​​​​എ​​​​ൻ. മു​​​​ര​​​​ളി​​​​യെ​​​​യാ​​​​ണ് അ​​​​ന്ന് ആ​​​​യി​​​​ഷ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. ഭൂ​​​​രി​​​​പ​​​​ക്ഷം 20,592 ആ​​​​യി ഉ​​​​യ​​​​രു​​​​ക​​​​യും ചെ​​​​യ്തു.

2016ൽ ​​​​ആ​​​​യി​​​​ഷ പോ​​​​റ്റി ഹാ​​​​ട്രി​​​​ക് തി​​​​ക​​​​ച്ചു. കോ​​​​ൺ​​​​ഗ്ര​​​​സി​​​​ലെ സ​​​​വി​​​​ൻ സ​​​​ത്യ​​​​നെ 42,632 വോ​​​​ട്ടു​​​​ക​​​​ൾ​​​​ക്ക് പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി മ​​​​ണ്ഡ​​​​ല ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും ഉ​​​​യ​​​​ർ​​​​ന്ന ഭൂ​​​​രി​​​​പ​​​​ക്ഷം സ്വ​​​​ന്ത​​​​മാ​​​​ക്കി.

ഏ​​​​താ​​​​യാ​​​​ലും ഇ​​​​ത്ത​​​​വ​​​​ണ​​​​ത്തെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് കൊ​​​​ട്ടാ​​​​ര​​​​ക്ക​​​​ര​​​​ക്കാ​​​​രെ സം​​​​ബ​​​​ന്ധി​​​​ച്ച് അ​​​​ൽ​​​​പ്പം ആ​​​​ശ​​​​യ​​​​ക്കു​​​​ഴ​​​​പ്പ​​​​ത്തി​​​​നു കൂ​​​​ടി വേ​​​​ദി​​​​യൊ​​​​രു​​​​ക്കു​​​​മെ​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ൽ സം​​​​ശ​​​​യ​​​​മി​​​​ല്ല. അ​​​​രി​​​​വാ​​​​ൾ ചു​​​​റ്റി​​​​ക ന​​​​ക്ഷ​​​​ത്രം അ​​​​ട​​​​യാ​​​​ള​​​​ത്തി​​​​ൽ പ​​​​ല ത​​​​വ​​​​ണ വി​​​​ജ​​​​യി​​​​ച്ച ആ​​​​യി​​​​ഷ പോ​​​​റ്റി ഇ​​​​ത്ത​​​​വ​​​​ണ കൈ​​​​പ്പ​​​​ത്തി ചി​​​​ഹ്ന​​​​ത്തി​​​​ലും ക​​​​ഴി​​​​ഞ്ഞ ത​​​​വ​​​​ണ കൈ​​​​പ്പ​​​​ത്തി ചി​​​​ഹ്ന​​​​ത്തി​​​​ൽ മ​​​​ത്സ​​​​രി​​​​ച്ച ആ​​​​ർ. ര​​​​ശ്മി ഇ​​​​ത്ത​​​​വ​​​​ണ താ​​​​മ​​​​ര ചി​​​​ഹ്ന​​​​ത്തി​​​​ലു​​​​മാ​​​​ണ് മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന​​​​ത്.

Tags : Aisha Potty complete the surprise

Recent News

Corehub Up