x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ൽ ദേ​ഹാ​സ്വാ​സ്ഥ്യം; ഒ​രു തൊ​ഴി​ലാ​ളി കൂ​ടി മ​രി​ച്ചു


Published: April 19, 2026 12:47 AM IST | Updated: April 19, 2026 12:47 AM IST

കോ​ഴി​ക്കോ​ട്: ബേ​പ്പൂ​രി​ൽ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ൽ വ​ച്ച് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച മ​ത്സ്യ​തൊ​ഴി​ലാ​ളി ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി റി​പ​ൻ ദാ​സ് (22) ആ​ണ് മ​രി​ച്ച​ത്.

പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി ഷ​ഹ​ദേ​ബ് ദാ​സ് ഉ​ച്ച​യോ​ടെ മ​രി​ച്ചി​രു​ന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ബോ​ട്ടി​ന്‍റെ എ​ഞ്ചി​നി​ൽ ലീ​ക്ക് ക​ണ്ട​തി​നെ തു​ട​ർ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ നാ​ല് തൊ​ഴി​ലാ​ളി​ക​ൾ കു​ഴ​ഞ്ഞു വീ​ണ​ത്.

ബേ​പ്പൂ​ർ ഹാ​ർ​ബ​റി​ൽ നി​ന്നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ ആ​യി​ഷ ബോ​ട്ടി​ലെ ജീ​വ​ന​ക്കാ​രാ​ണ് മ​രി​ച്ച​ത്. ക​ര​യി​ൽ നി​ന്നും 15 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ ആ​യ​തി​നാ​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് കാ​ല​താ​മ​സം ഉ​ണ്ടാ​യ​താ​യി മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.

ഫി​ഷ​റീ​സ് ആം​ബു​ല​ൻ​സി​ന്‍റെ എ​ഞ്ചി​ൻ ത​ക​രാ​റി​ൽ ആ​യ​തി​നാ​ൽ വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന സ്പീ​ഡ് ബോ​ട്ടി​ലാ​ണ് മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ളെ ക​ര​യ്ക്കെ​ത്തി​ച്ച​ത്. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ ര​ണ്ടു​പേ​ർ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

എ​ഞ്ചി​ൻ റൂ​മി​ൽ നി​ന്നും മ​ലി​ന വാ​യു ശ്വ​സി​ച്ച​താ​വാം മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​ൽ ബേ​പ്പൂ​ർ കോ​സ്റ്റ​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

 

Tags : death fishermen calicut coastal police

Recent News

Corehub Up