x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ; പ​യ്യ​ന്നൂ​രി​ൽ ക​ഞ്ചാ​വു​മാ​യി ജോ​ത്സ്യ​ൻ പി​ടി​യി​ൽ


Published: June 4, 2026 01:26 PM IST | Updated: June 4, 2026 01:26 PM IST

ക​ണ്ണൂ​ർ: പ​യ്യ​ന്നൂ​രി​ൽ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ ക​ഞ്ചാ​വു​മാ​യി ജോ​ത്സ്യ​ൻ അ​റ​സ്റ്റി​ൽ. ജ്യോ​തി​ഷാ​ല​യം ന​ട​ത്തി​പ്പു​കാ​ര​നാ​യ പെ​രി​ക​മ​ന ഇ​ല്ലം ഭാ​ര​വാ​ഹി കാ​ങ്കോ​ൽ വ​ട​ശ്ശേ​രി ശ്രീ​നാ​ഥ്(40) ആ​ണ് പി​ടി​യി​ലാ​യ​ത്.

പ​യ്യ​ന്നൂ​ർ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ജ്യോ​തി​ഷാ​ല​യ​ത്തി​ൽ നി​ന്നാ​ണ് പോ​ലീ​സ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. 5.77 ഗ്രാം ​ക​ഞ്ചാ​വാ​ണ് ക​ണ്ടെ​ടു​ത്ത​ത്. കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ലു​ള്ള മു​റി​യി​ലെ ചു​മ​ർ അ​ല​മാ​ര​യി​ൽ പ്ലാ​സ്റ്റി​ക് ക​വ​റി​ലാ​ക്കി സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

ബുധനാഴ്ച വൈ​കി​ട്ട് പ​യ്യ​ന്നൂ​ർ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പി.​വി. അ​നു​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​വും ഡാ​ൻ​സാ​ഫ് സം​ഘ​വും ചേ​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ജ്യോ​തി​ഷാ​ല​യ​ത്തി​ൽ ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

Tags : astrologer arrested

Recent News

Corehub Up