കൊച്ചി: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും ഗുണ്ടാതലവനുമായ ഭായ് നസീർ അന്തരിച്ചു. വൃക്ക രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.
കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ, പിടിച്ചുപറി, ക്വട്ടേഷൻ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു. ഇയാൾ രോഗബാധിതനായിരുന്ന കാലയളവിൽ അനുയായികൾ നസീറിന്റെ പേര് പറഞ്ഞ് കൊച്ചിയിൽ ക്വട്ടേഷൻ പ്രവർത്തനങ്ങൾ നടത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.
Tags : bhai naseer gunda die