x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ഥാ​നാ​ർ​ഥി​ത്വം പി​ൻ​വ​ലി​ക്കാ​ൻ കോ​ഴ വാ​ഗ്ദാ​നം


Published: November 26, 2025 04:19 AM IST | Updated: November 26, 2025 04:19 AM IST

പാ​​​ല​​​ക്കാ​​​ട്: കോ​​​ണ്‍​ഗ്ര​​​സ് സ്ഥാ​​​നാ​​​ര്‍​ഥി​​​യെ സ്വാ​​​ധീ​​​നി​​​ക്കാ​​​ന്‍ ശ്ര​​​മി​​​ച്ചെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തി​​​ല്‍ ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ള്‍​ക്കെ​​​തി​​​രേ ടൗ​​​ണ്‍ നോ​​​ര്‍​ത്ത് പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു.

അ​​​മ്പ​​​താം വാ​​​ര്‍​ഡ് കോ​​​ൺ​​​ഗ്ര​​​സ് സ്ഥാ​​​നാ​​​ർ​​​ഥി ര​​​മേ​​​ഷി​​നു പ​​​ണം വാ​​​ഗ്ദാ​​​നം​​​ ചെ​​​യ്തു സ്ഥാ​​​നാ​​​ര്‍​ഥി​​​ത്വം പി​​​ന്‍​വ​​​ലി​​​പ്പി​​​ക്കാ​​​ന്‍ ശ്ര​​​മി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ലാ​​​ണ് കേ​​​സെ​​​ടു​​​ത്ത​​​ത്.

നി​​​ല​​​വി​​​ലെ ബി​​​ജെ​​​പി കൗ​​​ണ്‍​സി​​​ല​​​ര്‍ ജ​​​യ​​​ല​​​ക്ഷ്മി​​​യാ​​​ണ് ഒ​​​ന്നാം​​​പ്ര​​​തി. ജ​​​യ​​​ല​​​ക്ഷ്മി​​​ക്കൊ​​​പ്പം ര​​​മേ​​​ശി​​​ന്‍റെ വീ​​​ട്ടി​​​ലെ​​​ത്തി​​​യ ഗ​​​ണേ​​​ഷ് ര​​​ണ്ടാം​​​പ്ര​​​തി​​​യാ​​​ണ്. ക​​​ണ്ടാ​​​ല​​​റി​​​യാ​​​വു​​​ന്ന മ​​​റ്റു മൂ​​​ന്നു​ പേ​​​ര്‍​ക്കെ​​​തി​​​രേ​​​യു​​​മാ​​ണു കേ​​​സ്.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ സ്വാ​​​ധീ​​​നം ചെ​​​ലു​​​ത്ത​​​ല്‍, വീ​​​ട്ടി​​​ല്‍ അ​​​തി​​​ക്ര​​​മി​​​ച്ചു​​​ക​​​യ​​​റ​​​ല്‍ നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​മാ​​​ണു കേ​​​സെ​​​ടു​​​ത്ത​​​ത്. എ​​​ന്നാ​​​ൽ, ര​​​മേ​​​ഷ് ആ​​​രോ​​​പ​​​ണ​​​മു​​​ന്ന​​​യി​​​ച്ച നാ​​​ല്പ​​​ത്താ​​​റാം​​​വാ​​​ര്‍​ഡി​​​ലെ ബി​​​ജെ​​​പി സ്ഥാ​​​നാ​​​ര്‍​ഥി​​​യു​​​ടെ പേ​​​ര് എ​​​ഫ്‌​​​ഐ​​​ആ​​​റി​​​ലി​​​ല്ല.

ര​​​മേ​​​ഷി​​​ന്‍റെ​​​യും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളു​​​ടെ​​​യും മൊ​​​ഴി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് പാ​​​ല​​​ക്കാ​​​ട് ടൗ​​​ണ്‍ നോ​​​ര്‍​ത്ത് പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത​​​ത്.

Tags : candidacy Bribe offered UDF BJP LDF Kerala Local body election

Recent News

Corehub Up