x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ ബൈ പിണറായി: രേവന്ത്‌ റെഡ്‌ഢി


Published: April 8, 2026 02:02 AM IST | Updated: April 8, 2026 02:02 AM IST

ചാ​രും​മൂ​ട്: ഡാ​ഷ് മോ​നെ രേ​വ​ന്തേ ...മ​റു​പ​ടി വ​രു​ന്നു​ണ്ട് എ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണ​ത്തി​നു പി​ന്നാ​ലെ പി​ണ​റാ​യി വി​ജ​യ​നെ​തി​രേ വീ​ണ്ടും “നീ ​പോ മോ​നെ വി​ജ​യാ” എ​ന്ന പ​രാ​മ​ർ​ശം ആ​വ​ർ​ത്തി​ച്ച്‌ തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത്‌ റെ​ഡ്‌​ഢി.

ഒ​രു മോ​ദി ഡ​ൽ​ഹി​യി​ലും ഒ​രു മോ​ദി തി​രു​വ​ന​ന്ത​പു​ര​ത്തും ആ​ണെ​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തെ മോ​ദി​യാ​ണ് പി​ണ​റാ​യി എ​ന്നും രേ​വ​ന്ത് റെ​ഡ്ഢി പ​രി​ഹ​സി​ച്ചു. “മി​സ്റ്റ​ർ, നി​ങ്ങ​ളു​ടെ സ​മ​യം ഓ​വ​റാ​യി. ബൈ ​ബൈ പി​ണ​റാ​യി”എ​ന്ന് ഉ​റ​ക്കെ മു​ദ്രാ​വാ​ക്യം വി​ളി​ച്ച് പ്ര​വ​ർ​ത്ത​ക​രെ​ക്കൊ​ണ്ട് രേ​വ​ന്ത് റെ​ഡ്ഢി അ​ത് ഏ​റ്റു​വി​ളി​പ്പി​ക്കു​ക​യും ചെ​യ്തു.

മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ഡ്വ. മു​ത്താ​ര രാ​ജി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ഥം സം​ഘ​ടി​പ്പി​ച്ച റോ​ഡ് ഷോ​യി​ൽ പ​ങ്കെ​ടു​ത്ത് നൂ​റ​നാ​ട് പ​ട​നി​ലം ജം​ഗ്ഷ​നി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ലാ​ണ് പി​ണ​റാ​യി വി​ജ​യ​നെ​തി​രേ വീ​ണ്ടും “നീ ​പോ മോ​നെ വി​ജ​യാ” എ​ന്ന പ​രാ​മ​ർ​ശം രേ​വ​ന്ത് റെ​ഡ്ഢി ആ​വ​ർ​ത്തി​ച്ച​ത്.

Tags : Revanth Reddy Pinarayi vijayan Bye bye Kerala Assembly Election Niyama Sabha Election

Recent News

Corehub Up