x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചക്കക്കൊമ്പൻ ചെമ്പകത്തൊഴുകുടി സെറ്റിൽമെന്‍റിന് സമീപം; ദൗത്യസംഘം സജ്ജം

വെബ് ഡെസ്ക്
Published: November 26, 2026 10:09 AM IST | Updated: November 26, 2026 10:09 AM IST

ചക്കക്കൊമ്പനെ പിടികൂടാൻ സജ്ജമാകുന്ന ദൗത്യസംഘം, ചക്കക്കൊമ്പൻ

ഇ​ടു​ക്കി: ചി​ന്ന​ക്ക​നാ​ൽ മേ​ഖ​ല​യി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ ഭീ​ഷ​ണി​യാ​കു​ന്ന ച​ക്ക​ക്കൊ​മ്പ​ൻ കാ​ട്ടാ​ന​യെ മ​യ​ക്കു​വെ​ടി വ​ച്ച് പി​ടി​കൂ​ടി റേ​ഡി​യോ കോ​ള​ർ ഘ​ടി​പ്പി​ക്കു​ന്ന 'ഓ​പ്പ​റേ​ഷ​ൻ ച​ക്ക​ക്കൊ​മ്പ​ൻ' ദൗ​ത്യം ര​ണ്ടാം ദി​വ​സ​വും തു​ട​രു​ന്നു. ചെമ്പകത്തൊഴുകുടി സെറ്റിൽമെന്‍റ് ഭാഗത്തിന് സമീപമാണ് നിലവിൽ ചക്കക്കൊമ്പനുള്ളത്. ട്രാക്കിംഗ് ടീം ആനയെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ആനയുടെ നീക്കങ്ങൾ പകർത്തി ഡ്രോണുകളും രംഗത്തുണ്ട്.

ആനയെ ലൊക്കേറ്റ് ചെയ്തതോടെ മയക്കുവെടി വെക്കുന്നതിനായുള്ള ഡാർട്ടിംഗ് ടീം ഉടൻ തന്നെ മേഖലയിലേക്ക് പുറപ്പെടും. അ​നു​കൂ​ല​മാ​യ കാ​ലാ​വ​സ്ഥ​യും സാ​ഹ​ച​ര്യ​വും ഒ​ത്തു​വ​രു​ന്ന മു​റ​യ്ക്ക് ദൗ​ത്യ​സം​ഘം തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ഉച്ചയ്ക്ക് ശേഷം പ്രദേശത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മഴ പെയ്താൽ ദൗത്യം നീട്ടിവയ്‌ക്കേണ്ടി വരും.

ഒ​ന്നാം ദി​വ​സ​ത്തെ ദൗ​ത്യ​ത്തി​നി​ടെ ഉ​ൾ​ക്കാ​ട്ടി​ലേ​ക്ക് ക​യ​റി​പ്പോ​യ ആ​ന ഇ​ന്ന് പു​ല​ർ​ച്ചെ​യോ​ടെ സി​ങ്കു​ക​ണ്ടം ഭാ​ഗ​ത്ത് തി​രി​ച്ചെ​ത്തി​യിരുന്നു.

ദൗത്യത്തിന്‍റെ ആദ്യ ദിനമായ ബുധനാഴ്ച വൈകുന്നേരം 3.38-ന് ചക്കക്കൊമ്പന് നേരെ മയക്കുവെടി വെച്ചിരുന്നു. എന്നാൽ മ​യ​ക്കു​വെ​ടി ഫ​ല​പ്ര​ദ​മാ​കാ​തി​രു​ന്ന​തും തു​ട​ർ​ന്ന് ആ​ന ദൗ​ത്യ​സം​ഘ​ത്തി​ന് നേ​രെ തി​രി​ഞ്ഞ​തും വെ​ല്ലു​വി​ളി​യാ​യി​രു​ന്നു. ഇ​തി​നൊ​പ്പം പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും കാ​ഴ്ച​പ​രി​ധി കു​റ​ഞ്ഞ​തും കാ​ര​ണം സു​ര​ക്ഷ മു​ൻ​നി​ർ​ത്തി ദൗ​ത്യം നി​ർ​ത്തി​വ​യ്‌​ക്കു​ക​യാ​യി​രു​ന്നു.

മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ചി​ന്ന​ക്ക​നാ​ൽ പ​ഞ്ചാ​യ​ത്തി​ലെ ആ​റ് വാ​ർ​ഡു​ക​ളി​ൽ പ്ര​ഖ്യാ​പി​ച്ച നി​രോ​ധ​നാ​ജ്ഞ​യും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള അ​വ​ധി​യും ഇ​ന്നും ബാ​ധ​ക​മാ​ണ്.

Tags : Chakkakomban WildElephant DartMission TaskForce

Recent News

Corehub Up