x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തളിപ്പറമ്പിൽ കോൺഗ്രസ് പ്രവർത്തകരും വിമത സ്ഥാനാർഥിയും തമ്മിൽ വാക്കേറ്റം


Published: March 28, 2026 01:09 PM IST | Updated: March 28, 2026 01:09 PM IST

കണ്ണൂർ: തളിപ്പറമ്പിൽ കോൺഗ്രസ് പ്രവർത്തകരും വിമത സ്ഥാനാർഥിയും തമ്മിൽ വാക്കേറ്റം. ഗാന്ധി സ്തൂപത്തിൽ പുഷ്പാർച്ചന നടത്തുന്നതിൽനിന്നും വിമത സ്ഥാനാർഥിയെ തടഞ്ഞു. സ്ഥാനാർഥി കൊയ്യം ജനാർദ്ദനനെയാണ് കോണ്‍ഗ്രസുകാർ തടഞ്ഞത്.

വിമത സ്ഥാനാർഥി ആയതോടെ കെപിസിസി അംഗമായ കൊയ്യം ജനാർദ്ദനനെ കോണ്‍ഗ്രസിൽ നിന്നു പുറത്താക്കിയിരുന്നു. കെപിസിസി, ഡിസിസി പ്രസിഡന്‍റുമാരുടെ അനുനയ ശ്രമത്തിലും വഴങ്ങാതിരുന്നതോടെയാണ് കെപിസിസി അംഗത്തെ പുറത്താക്കാൻ കോൺഗ്രസ് തീരുമാനിച്ചത്.

കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഫോണില്‍ നേരിട്ട് സംസാരിച്ചെങ്കിലും കൊയ്യം ജനാര്‍ദ്ദനന്‍ തന്‍റെ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അറിയിക്കുകയായിരുന്നു.

Tags : Clashes Congress candidate Taliparamba

Recent News

Corehub Up